"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ദലിത് ഉണര്‍വ്വിന്റെ ശബ്ദമല്ല - മുണ്ടക്കയം ദിവാകരന്‍മനുഷ്യന്‍ ഉച്ചരിക്കുന്ന അര്‍ത്ഥമുള്ള ശബ്ദത്തെയാണ് വാക്ക്, പദം എന്നൊക്കെ പ്പറ യുന്നത.് അര്‍ത്ഥമുള്ള വാക്കുകളുടെ കൂട്ടമാണ് ഭാഷ. ഭാഷയുടെ ഘടകങ്ങളില്‍ പ്രധാനം അക്ഷരമാണ്. അക്ഷരത്തിന്റെ എഴുത്തുരൂപമാണ് ലിപി. ആശയപ്രകാശനത്തിനുള്ള ഉപാധിയാണ് ഭാഷ. വാക്കുകള്‍ക്ക് വാച്യാര്‍ത്ഥവും വ്യംഗ്യാര്‍ത്ഥവുമുണ്ട്. വാക്കിന്റെ അര്‍ത്ഥത്തെക്കുറിക്കുന്നത് വാച്യാര്‍ത്ഥവും വാചകസംബന്ധം കൊണ്ടുമാത്രം അര്‍ത്ഥബോധം ജനിപ്പിക്കുന്നത് വ്യംഗ്യാര്‍ത്ഥ്യം അല്ലെങ്കില്‍ ദ്യോതകവുമാണ്. അധ:സ്ഥിതന്‍, അധ:കൃതന്‍, അയിത്തക്കാരന്‍, ഹരിജന്‍, പട്ടികജാതി, ദലിതന്‍ എന്നീ വാക്കുകള്‍ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ സംസാരിക്കുന്ന പതിനഞ്ചുഭാഷക ളിലും, നാലായിരത്തില ധികം വരുന്ന ദേശ്യഭാഷകളിലും ഉപയോഗിച്ചാല്‍ വാചിക മായും ദ്യോതകമായും മുന്നില്‍ തെളിയുന്ന അര്‍ത്ഥം ഒന്നുതന്നെയാണ്. ആദിമ ഇന്ത്യന്‍ വംശജരുടെ പിന്മുറക്കാരായ നാല്പത് കോടിയിലേറെ വരുന്ന ഇന്ത്യന്‍ ദേശീയ അടിമകളുടെ ചിത്രം. അറേബ്യന്‍ സുനാമിയെത്തുടര്‍ന്നോ, മെഡിറ്റ റേനിയന്‍ സുനാമിയെത്തുടര്‍ന്നോ ഏഷ്യന്‍ വന്‍കരയിലും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും എത്തപ്പെട്ട നെഗ്രിറ്റോ വംശജരുടെ പിന്മുറക്കാരാണ് അവരുടെ പൂര്‍വ്വപിതാക്കള്‍ എന്ന് നരവംശശാസ്ത്രലോകം അഭിപ്രായപ്പെടുന്നു. ആദിമ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ സ്ഥാപകരാണവര്‍. പക്ഷേ ഇന്ന് അവര്‍ തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ടവരും, തൊട്ടുകൂടാത്തവരും ആണ്. തിക്തമായ അനുഭവചരിത്രസാക്ഷ്യങ്ങളുടെ പശ്ചാത്തലത്തില്‍ 'ദലിതന്‍' എന്ന വാക്കിന്റെ സാംഗത്യത്തെ തള്ളിക്കളയാനാവില്ല. എന്നാല്‍ ഞാന്‍ പരാജിതനാണ്, തൊട്ടുകൂടാത്തവനാണ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആധുനികജീവിതായോ ധനത്തിന് അണിചേരാനൊക്കുമോ? പരാജയവും തകര്‍ച്ചയും മുഖമുദ്രയാക്കിക്കൊണ്ട്? തകര്‍ക്കപ്പെട്ടവരെന്നും ചിതറിക്കപ്പെട്ടവരെന്നും സ്വയം അവകാശപ്പെട്ടാല്‍ ഒരിക്കലും ഐക്യപ്പെടാനും അധികാരം പുന:സ്ഥാപിക്കാനുമാകില്ല. അപ്പോള്‍ ഉയിര്‍ത്തെഴുന്നേല്പിനെയും തിരിച്ചുവരവിനെയും ദ്യോദിപ്പിക്കുന്ന ആവേശം ജനിപ്പിക്കുന്ന അഭിമാനം നിറയേണ്ട പദമാണ് പകരം വേണ്ടത്. 

പിതൃദായക ഡി.എന്‍.ഏ. ഗവേഷണം എത്തിനില്ക്കുന്നത് ആര്യാധിനിവേശത്തിന്, ക്രിസ്തുവിനു മുമ്പ് 60000 വര്‍ഷത്തെ ചരിത്രമുണ്ടെെന്നാണ്, ബാബാ സാ ഹേബ് അംബേദ്കര്‍ പോലും വിശ്വസിച്ചിരുന്നത് ആര്യാധിനിവേശത്തിന് 10000 വര്‍ഷത്തിലേറെ ചരിത്ര മില്ലെന്നാണ്. മാതൃദായക ഡി.എന്‍.ഏ. ഗവേഷണമാണ് അക്കാലത്ത് ആശ്രയമായുായിരുന്നത്. അധിനിവേശം ആധിപത്യസ്ഥാപനത്തിലേയ്‌ക്കെത്തിയത് പതിനായിരക്കണക്കിനു വര്‍ഷങ്ങളുടെ കാലദൈര്‍ഘ്യത്തിലാണ്. ഇക്കാലയളവില്‍ എത്രയെത്ര സംസ്‌ക്കാരങ്ങള്‍ ഭൂമുഖത്ത് ഉയര്‍ന്നുവരികയും തകര്‍ന്നടിയുകയും ചെയ്യുകയുായിട്ടുണ്ട ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള പൂര്‍വ്വസംസ്‌കൃതികളുടെയെല്ലാം അടിസ്ഥാന നിര്‍മ്മാണസാമഗ്രി എന്നത് നെഗ്രീറ്റോ വംശപരമ്പരയില്‍പ്പെട്ട ആദിമ ഇന്ത്യക്കാരായിരുന്നു. ആര്യഗോത്ര - ക്രിമിനല്‍ സംഘങ്ങള്‍ ഇവിടെ അധിവാസമുറപ്പിച്ചശേഷം മാത്രമാണ് അവരുടെ സ്ത്രീസമൂഹവുമായി ഇവിടെ എത്തിയിട്ടുള്ളത്. അതിനുമുമ്പ് തദ്ദേശീയ സ്ത്രീജനങ്ങളുമായുണ്ടായ സംസര്‍ഗ്ഗത്തില്‍ കൂടിയാണ് ആദിമജനതയുടെയിടയില്‍ നിറവ്യത്യാസവും സ്വഭാവപ്രകൃതങ്ങളില്‍ പ്രാദേശിക വ്യത്യാസങ്ങളും ഉണ്ടായിത്തുടങ്ങിയത്. ആധിപത്യ സ്ഥാപനത്തിന്റെയും തദ്ദേശീയ ജനതയുടെ കീഴ്‌പ്പെടുത്തലിന്റെയും ശാശ്വതീകരണത്തിനാണ് വര്‍ണ്ണജാതിവ്യവസ്ഥകള്‍ നടപ്പിലാക്കിയത്. തകര്‍ക്കപ്പെട്ടവരും ചിതറിക്കപ്പെട്ട വരും ഒരു കാലത്തും ഐക്യപ്പെടാതിരിക്കാനുള്ള കര്‍മ്മ സിദ്ധാന്തവും, ജാതിവര്‍ണ്ണവ്യവസ്ഥകളും അലംഘനീയമാക്കുന്ന തിനായി സനാതന ധര്‍മ്മമെന്ന പേരില്‍ ആധുനിക ശാസ്ത്രബോധത്തിനും കേവലബുദ്ധിക്കും യുക്തിക്കും നിരക്കാത്ത അന്തസ്സാരശൂന്യമായ ആചാരങ്ങളും, അനുഷ്ഠാനുങ്ങളും ഭീഷണിയുപയോഗിച്ചു നടപ്പിലാക്കി. മാനവ സംസ്‌ക്കാരത്തിനേറ്റ ഏറ്റവും വലിയ അഭിശാപമെന്ന നിലയില്‍ ജാതിവ്യവസ്ഥ ഇന്‍ഡ്യന്‍ സംസ്‌ക്കാരത്തെ പൂര്‍ണ്ണമായി വിഴുങ്ങിയകാലഘട്ടത്തിലാണ് ഏഷ്യയുടെവെളിച്ചമെന്നനിലയില്‍ ബുദ്ധിസം ഇന്ത്യയില്‍ പ്രചരിച്ചത്. മാനുഷ്യക ത്തിന്റെ ആദ്യ മതമെന്ന നിലയില്‍ ബുദ്ധിസം മനുഷ്യ നന്മയിലും, സമത്വത്തിലും, സദാചാരത്തിലും ഊന്നിയ മനുഷ്യവിമോചനത്തിന്റെ യുക്ത്യാധിഷ്ഠിതമായ ചിന്താപദ്ധതി ദൈവീക പിന്തുണ കൂടാതെ ഇന്ത്യയിലും ഏഷ്യാവന്‍ക രയിലും വ്യാപിക്കുകയും ഒരു ആയിരം വര്‍ഷക്കാലം നിലനില്‍ക്കുകയും ചെയ്തു. ആ സംസ്‌ക്കാരത്തെ തകിടം മറിച്ചത് ശ്രീശങ്കരന്റെ നേതൃത്വത്തിലുള്ള സനാതനികളുടെ മടങ്ങിവര വാണ്. ബ്രാഹ്മണിസമെന്ന ഫാസിസ്റ്റ് ജീവിതരീതി അതികഠിനമായി ബുദ്ധിസ്റ്റ് ഇന്ത്യയ്ക്കുമേല്‍ ഏറ്റവും ബീഭത്സമായ സാമൂഹികാര്‍ബ്ബുദമായി വീണ്ടും വന്നു പതിച്ചത്. ഏ. സി. 8-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സനാതനികളുടെ മാടമ്പിക്കൂട്ടം തുടങ്ങിയ ബുദ്ധിസ്റ്റ് നിര്‍മ്മൂലനപ്രക്രീയ മുന്നൂറുവര്‍ഷംകൊണ്ട് ബുദ്ധസംസ്‌ക്കാ രത്തെ ഇന്‍ഡ്യയില്‍ നിന്നു വേരോടെ പിഴുതെറിഞ്ഞശേഷമാണ് അവസാനിച്ചത്. ഇതോടുകൂടിയാണ് അയിത്താചാരമെന്ന സാമൂഹിക തിന്മ അതിക്രൂരമായ രീതിയില്‍ നടപ്പിലാക്കിയത്. 

ദലിത് എന്ന പദത്തിന്റെ അര്‍ത്ഥം അധികമാരും പ്രശ്‌നമാക്കുന്നില്ല. കാരണം ഗാന്ധി കണ്ടെത്തിയ 'അമ്പലനര്‍ത്തകിയുടെ മക്കള്‍' എന്ന മാനക്കേടില്‍ നിന്നു രക്ഷപ്പെട്ടല്ലോ എന്ന സമാധാനമാണുള്ളത്. എന്നും തകര്‍ക്കപ്പെട്ടവര്‍, ചിതറിക്കപ്പെട്ടവര്‍, മര്‍ദ്ദിതര്‍ എന്ന അര്‍ത്ഥവിശദീകരണമുള്ള ഒരു സംജ്ഞ സ്വീകരിച്ചുകൊണ്ടു മുന്നേറ്റത്തിനായി എങ്ങനെ പൊരുതാന്‍ പറ്റും? അതിനാല്‍ ഇനിയുള്ള കാലത്തിന്റെ സംജ്ഞ എന്നത് ഐക്യപ്പെടലിന്റെയും, ഉയിര്‍ത്തെഴുന്നേല്പിന്റെയും, തിരിച്ചുവരവിന്റെയും കാഹളത്തെ ധ്വനിപ്പിക്കുന്നതാകണം. അതുകൊണ്ടുതന്നെ ദലിത് എന്ന വര്‍ഗ്ഗസം
ബോധനത്തെ നിരാകരിച്ചേ പറ്റൂ. 'ഹരിജനെപ്പോലെ' ദലിതനും പരാജിതന്റെ ആത്മബോധത്തിലേയ്ക്കു ചുരുങ്ങുകയാണ് ചെയ്യുന്നത്. ഐക്യപ്പെട്ട് ഉല്‍ബുദ്ധത നേടി അധികാരത്തില്‍ തിരിച്ചെത്തേണ്ടവന്റെ സംഘചേതനയെ ഉദ്ദീപ്തമാക്കാന്‍ 'ദലിതന്' ആകില്ല. വംശീയാസ്തിത്വപരവും, ഭാഷാ - ഗോത്ര പരമായും ദേശീയഗാനപരാമര്‍ശം കൊണ്ടും 'ആദിദ്രാവിഡന്‍' എന്നതാണ് ഉചിതമായ വര്‍ഗ്ഗനാമം. 

മുണ്ടക്കയം ദിവാകരന്‍ 
9446347282

@ഇടനേരംഅഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ