"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ഏപ്രിൽ 28, ശനിയാഴ്‌ച

എത്യോപ്യയില്‍ എത്തിയപ്പോള്‍ - മധുനായര്‍ ന്യൂയോര്‍ക്ക്


ഗാംഭീര്യമുണ്ട് ഇതിലെ നര്‍മ്മോക്തികള്‍ക്ക്. സഞ്ചാരസാഹിത്യത്തിലെ ഇതിഹാസകാരനായ സാക്ഷാല്‍ എസ് കെ പൊറ്റക്കാടിനെ വെല്ലുന്നുണ്ട് പദപ്രയോഗം. എന്നാല്‍ ആ നര്‍മ്മോക്തികള്‍ക്ക് വികെഎന്‍ പ്രയോഗങ്ങളോടാണ് കടപ്പാട് എന്ന് സൂചനയുണ്ട്താനും. ഹാസസാഹിത്യകൃതി എന്ന നിലയില്‍ പരിഗണിച്ചാല്‍ ഇത് വേളൂര്‍ കൃഷ്ണന്‍കുട്ടിയോട് കിടപിടിക്കും. ഘനഗാംഭീര്യവും അയത്‌നലാളിത്യവും ഒരേപോലെ പദസഞ്ചയത്തില്‍ സന്നിവേശിപ്പിട്ടുള്ള ഈ കൃതി എത്യോപ്യുടെ ചരിത്രവും വര്‍ത്തമാനവും വായനക്കാരനെ നേരിട്ട് അനുഭവിപ്പിക്കുന്നു. മറ്റുകൃതികള്‍.... ഇസ്രായേല്‍ ദൈവങ്ങള്‍ രാപാര്‍ക്കുന്നിടം, ഉണരുന്ന ആഫ്രിക്ക - ടാന്‍സാനിയ, വിയറ്റ്‌നാം കാഴ്ചകള്‍, ക്യൂബന്‍ ഡയറി എന്നിവയാണ്....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ