"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2018, ജനുവരി 8, തിങ്കളാഴ്‌ച

നിയമനിര്‍മാണമാണ് നിങ്ങളുടെ രക്ഷാമാര്‍ഗം.



നിങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, കിടപ്പാടം, വിദ്യാഭ്യാസം, മരുന്ന് തുടങ്ങി ജീവിക്കാനാവ ശ്യമായതെല്ലാം നല്കുക എന്നത് നിയമനിര്‍മാണസഭയുടെ ചുമതലയാണ്. നിയമനിര്‍മാ ണവും അതിന്റെ നടത്തിപ്പും നിങ്ങളുടെ അനുവാദത്തോടെയും സഹായത്തോടെയും താത്പര്യപ്രകാരവും നടത്തണം. എല്ലാ ഭൗതികസുഖങ്ങളുടേയും അധിവാസസ്ഥാനം നിയമമാണ്. നിയമനിര്‍മാണത്തിനുള്ള അധികാരം നിങ്ങള്‍ കൈക്കലാക്കുക. അതിനാല്‍ ഉപവാസത്തില്‍നിന്നുംആരാധനയില്‍നിന്നും നിങ്ങളുടെ ശ്രദ്ധ നിയമനിര്‍മാണത്തിനുള്ള അധികാരം പിടിച്ചെടുക്കുന്നതിലേക്ക് തിരിച്ചുവിടേണ്ടത് നിങ്ങളുടെ ചുമതലയാണ്. അതാണ്‌നിങ്ങളുടെ വിമോചനത്തിന്റെ മാര്‍ഗം. അതിലൂടെ മാത്രമേ നിങ്ങളുടെ പട്ടിണിക്ക് അറുതിവരൂ. ഒരു ജനത സംഖ്യാപരമായി ഭൂരിപക്ഷമായതുകൊണ്ടുമാത്രം കാര്യമില്ലെന്ന് ഓര്‍ക്കുക. അവര്‍ എല്ലായ്‌പ്പോഴും വിജയം നിലനിര്‍ത്താന്‍ ഏകാഗ്രതയോടെ, ശക്തരായി, വിദ്യാഭ്യാസം നേടി, ആത്മാഭിമാനത്തോടെ നിലകൊള്ളണം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ