എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, സമുദായത്തിന്റെ ചുമതലയില്ലാതെ ഒറ്റക്കായിരുന്നുവെങ്കില്‍ ഭാഗ്യവാനാകുമായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥിയായി കഴിയണമെന്ന മോഹമുണ്ടായിരുന്നു. അതുകൊണ്ട് ഒരു കൊതിയനെപ്പോലെ പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി.ഒരു പ്രൊഫസ്സറുടെ ജോലിസ്വീകരിച്ച് പുസ്തകങ്ങള്‍ വായിച്ചുകൊണ്ട് സുഖമായി ഇരിക്കാനായിരുന്നു എന്റെ ആദ്യ മോഹം. പക്ഷെ, ഭാഗ്യംകൊണ്ടോ ദൗര്‍ഭാഗ്യംകൊണ്ടോ എനിക്ക് അസ്പൃശ്യരുടെ സമരത്തിന് ഇറങ്ങേണ്ടിവന്നു. ഇപ്പോള്‍ ഇതില്‍ നിന്നും കാലുമാറാറാന് എനിക്കു തോന്നുന്നില്ല.....
മറ്റു സമുദായങ്ങളില്‍ 50 ആം വയസ്സില്‍ നാലാമത്തെ ആശ്രമത്തില്‍ എത്തിയതിന് ശേഷമാണ് സമുദായപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. പക്ഷെ എനിക്ക് 25 ആം വയസ്സില്‍ സമുദായകാര്യങ്ങള്‍ തുടങ്ങേണ്ടിവന്നു....(വാല്യം 7.381)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ