മതില് കെട്ടുകളിലും ചങ്ങലകള്‍ക്കുമിടയില്‍ ജാതിമേധാവിത്വം ചവിട്ടി അരയ്ക്കുന്ന തമിഴകത്തെ ദലിതമക്കളെ വിമോചിതരാക്കുവാന്‍ പ്രാപ്തരാക്കുന്ന വിധം എഴുത്തിലൂടെ പ്രക്ഷോഭിതരാക്കുന്ന പാമ എന്ന എഴുത്തുകാരി തമിഴകത്തിലെ കലാപകാരിയായ എഴുത്തുകാരിയാണ്. അതോടൊപ്പം കറുപ്പിന്റെ കരുത്തുകൂടിയാണ്. ജാതീയതയുടെ ദുഷിച്ച അവസ്ഥയില്‍ കന്യാസ്ത്രീ മഠംപോലും വിങ്ങിപൊട്ടിയപ്പോള്‍ അവിടെ നിന്നും തിരുവസ്ത്രം ഉപേക്ഷിച്ച് ദലിത് മക്കളുടെ ഇടയിലേക്ക് ഇറങ്ങി വന്ന് എഴുത്തിലൂടെ അവരെ പ്രചോദിപ്പിച്ച എഴുത്തുകാരി എന്ന നിലയില്‍ പാമ ശ്രദ്ധപിടിച്ചുപറ്റുന്നു. കീഴ് വെണ്മണിയിലെ കിരാത കൂട്ടക്കൊലയെ വര്‍ഗ്ഗസമരമായി കണ്ട ഇടതുപക്ഷ നിലപാട് ശരിയായിരുന്നില്ല എന്നാണ് പാമയുടെ അഭിപ്രായം. തമിഴ്നാട്ടില്‍ മുഴുവന്‍ നടമാടിക്കൊണ്ടിരിക്കുന്ന ജാതിമേധാവിത്വത്തിന്റെ കിരാതചെയ്തികള്ക്കെതിരേ പാമയുടെ എഴുത്ത് ആക്രോശിക്കുന്നു. ദലിത് എഴുത്തുകാരി ശിവകാമി ഐ.എ.എസ് ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്ത്തനത്തിലേര്പ്പെട്ടതിനെ ബ്രാഹ്മണരെയും ദലിതരെയും ഒരുനുകത്തില്‍ പൂട്ടി വിളവെടുപ്പ് നടത്താനുള്ള മായാവതിയുടെ യു.പി മോഡലിന് അവര്‍ ഇരയായി എന്നാണ് തന്റെ വിലയിരുത്തലെന്ന് പാമ പറയുന്നു. തമിഴ് ദലിത് സാഹിത്യമേഖലയില്‍, അവബോധം ഉണ്ടാക്കുവാന്‍ പ്രയത്നിച്ച രണ്ടു പേരായിരുന്നു അയോദ്ധ്യാ ദാസന് പണ്ഡിതര്‍, ഇരട്ടമലൈ ശ്രീനിവാസന് എന്നിവര്‍. 1990-91 കാലയളവില്‍ ആണ് തമിഴ് ദലിത് സാഹിത്യരംഗത്തും രാഷ്ട്രീയ രംഗത്തും പുത്തന്‍ ഉയര്ത്തെഴുന്നേല്പ് ഉണ്ടായത്.
പാമയുടെ രചനകള്‍
കിശുമ്പുകാരന്, ഒരു താത്തവും എരുമൈകളും, ആവികളും ആണൈകളും എന്നിവയാണ് കഥാസമാഹാരങ്ങള്‍, കുരുക്ക്, കിശുമ്പുകാരന്, സംഗതി, വണ്മം, എന്നീ നോവലുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഗതി ഫ്രഞ്ചിലും, മലയാളത്തിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാകൃതികളും തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ