"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ഇന്ത്യന്‍ ദലിത് യൂത്ത് ഫെഡറേഷന്‍ (IDYF) - വി.എസ്. സജി കമ്പംമെട്ട്


അനശ്വരനായ കല്ലറ സുകുമാരന്‍ സാറിനെക്കുറിച്ച് എന്റെ സ്മരണയില്‍ വളരെ അധികം സംഭവങ്ങള്‍ ഉണ്ട്. എന്റെ ജീവിതത്തില്‍ 30 വര്‍ഷം മുമ്പാണ്, കമ്പംമേട്ടില്‍ ഐ.എല്‍.പി.യുടെ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം എത്തിയപ്പോള്‍ ആദ്യമായി കാണുന്നത്. ഉദ്ഘാടന പ്രഭാഷണത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന ജാതീയതയെക്കുറിച്ചും കീഴാള ജനത അയിത്തത്തിലുടെ അനുഭവിച്ച കൊടിയപീഢനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചത് എന്റെ ഉള്ളിലും വിമോചനം എന്ന ചിന്ത ഉണര്‍ത്തിയത് ഈ ജനത നാഗവംശമാണെന്നതും ഭരണത്തിന് നേത്യത്വം നല്കിയ വംശാവലിയാണെന്നതും ആര്യാധിപത്യത്തിലൂടെ വീണ്ടും അടിമകളായിത്തീര്‍ന്ന ചരിത്രവും അദ്ദേഹത്തില്‍ നിന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അതിനുശേഷം പല സമ്മേളനങ്ങളിലും പഠനക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്.

കരുണാപുരം പഞ്ചായത്തില്‍ കമ്പംമെട്ട് മേഖലയില്‍ കെ.എച്ച്.എഫ്.ന്റെ 237-ാം നമ്പര്‍ ശാഖയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് എന്റെ വല്യച്ഛന്‍ വി.കെ.കുട്ടപ്പന്‍, അച്ഛന്‍ കെ.കെ.ശേഖരന്‍, കൊല്ലിയില്‍ കെ.ഡി.തോമസ്, കുട്ടാര്‍ വര്‍ക്കി, ചാമപ്പാറയില്‍ പാപ്പന്‍. തൊണ്ടുവയലില്‍ തോമസ്, ചാലില്‍ ഔസേഫ്. കാവുംകുളം അപ്പച്ഛന്‍ തുടര്‍ന്ന് പലരുടേയും സാമുഹ്യപുരോഗതി എന്ന ചിന്തയില്‍ നിന്നുമാണ്. 

കേരളത്തില്‍ അയ്യങ്കാളിക്കും അതിനുശേഷവും ഉണ്ടായിട്ടുള്ള മഹാസഭകള്‍ക്കും ജാതി, ഉപജാതി, മതസംഘടനകള്‍ക്കും ദലിതരെ ഏകീകരിക്കാന്‍ കഴിയില്ലെന്നുള്ള ചരിത്രപരമായ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് കീഴാള ജനതയെ ഏകീകരിക്കുന്നതിനായി ജാതിയും ഉപജാതിയും, മതവും തടസ്സമാവാതെ ദലിതരെ ഒന്നിപ്പിക്കുന്നതിനായി ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ രുപീകരിച്ചു. ദലിതരെ രാഷ്ട്രീയ വിമോചനത്തിന്റേയും ഭരണത്തില്‍ പങ്കാളിത്തം ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനുമായി ഐ.എല്‍.പി.രുപീകരിച്ചു. രാഷ്ട്രീയ കക്ഷികളുടെ പുറമ്പോക്കുകളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു നിര്‍ത്തുന്ന രീതി മാറ്റിക്കൊണ്ട് ആത്മാഭിമാനമുള്ള തൊഴിലാളികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് സി.കെ.റ്റി.യു എന്ന യുണിയനും രുപീകരിച്ചു.

ഐ.ഡി.എഫ്. രൂപീകരണത്തൊടൊപ്പം ദലിതര്‍ക്ക് രണ്ടാം ബൈബിളും എഴുതി നല്‍കി അതാണ് വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം ഐ.ഡി.എഫ്. എന്ന് കെ.എച്ച്.എഫിന്റെ പേര് മാറ്റിയപ്പോള്‍ ആ സംഘടനയേയും ദലിത് എന്ന പദത്തേയും ആക്ഷേപിച്ചവര്‍ ആപേരില്‍ ഇന്ന് നിരവധി സംഘടനകള്‍ രൂപീകരിക്കുകയും കല്ലറ സുകരമാരന്റെ ആശയങ്ങള്‍ പിന്തുടര്‍ന്ന് നേതാക്കളാവുകയും ദലിതരെ വീണ്ടും വീണ്ടും ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുകയും ഭരണത്തില്‍ പങ്കാളിത്തമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ തൊഴുത്തിലേക്കു ദലിതരെ എത്തിക്കുവാനും ശ്രമിക്കുന്നു. ഇതില്‍ നിന്നും വിഭിന്നമായി ഒരു രാഷ്ട്രീയകക്ഷിയുമായും ബന്ധമില്ലാതെ പിണിയാളുകളാക്കാ തെ ദലിതരെ സ്വന്തം സ്വത്വബോധത്തോടെ നിലനിര്‍ത്തുന്ന ഏക സംഘടന ഐ.ഡി.എഫ്. മാത്രമാണെന്നുള്ളതും സ്മരണീയമാണ്.

പല ജാതികള്‍ ഒത്തു ചേര്‍ന്ന് കായലും കടലും ആവും പോലെ ഭുരിപക്ഷം വരുന്ന ദലിത് ജനതയുടെ ഒന്നിക്കലിന് ഏകീകരണത്തിന് അംബേദ്കറിസത്തില്‍ അധിഷ്ടിതമായ കല്ലറ സുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും ദര്‍ശനങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ട് ദലിത് ജനത ഒരു സാമുദായിക രാഷ്ട്രീയ ശക്തിയായി തിരുന്നതിന് കല്ലറ സുകുമാരന്റെ ആത്മാവ് ഇന്നും ജീവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന നല്ലവരായ സംസ്‌കാര സമ്പന്നരായ ആശയസമ്പന്നരായ ഒരു ജനത ഇന്നും ഐ ഡി എഫ് ലുടെ സമരരംഗത്ത് നില നില്‍ക്കുന്നതു തന്നെ കല്ലറ സുകുമാരനോടുള്ള ആത്മാഭിമാനമുള്ള ഒരു ജനതയുടെ സ്മരണയായിത്തീരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ