"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

കല്ലറ സുകുമാരന്‍ എന്റെ രാഷ്ട്രീയ ഗുരു - സുരേഷ് കടുവാള്‍


രാഷ്ട്രീയം എന്തെന്നറിയാത്ത കാലഘട്ടം. അതായത് ഏകദേശം 1979, 80 കാലഘട്ടത്തില്‍ കേരള ഹരിജന്‍ ഫെഡറേഷന്റെ താലൂക്ക് സമ്മേളനം നടക്കുന്നു. ഏകദേശം ഒരു മാസക്കാലം മുമ്പ് മുതല്‍ എന്റെ വീടും പരിസരവും കടുവാള്‍ ഹരിജന്‍ കോളനി നിവാസികളും ആഹ്ലാദ ഭരിതരായിരുന്നു. സ്ത്രീകളും പുരുഷന്മാരും എന്ത് പറഞ്ഞ് വന്നാലും അവിടെ നമ്മുടെ താലൂക്ക് സമ്മേളനവും കല്ലറ സാറ് വരുന്നതു മാണ് പറയുന്നത്. ഞാന്‍ വളരെ ചെറുപ്പമാണെന്നറിയാതെ തന്നെ ഇതില്‍ ഒരു പങ്കാളിയായി മാറുകയായിരുന്നു. അക്കാലത്ത് കെ.എച്ച്.എഫ് ന്റെ കടുവാള്‍ ശാഖയില്‍ നേതൃത്വ സ്ഥാനങ്ങളില്‍ എം.എ. തങ്കപ്പന്‍, വല്ലം ചെല്ലപ്പന്‍, വി. കുമാരന്‍, ഓയില്‍ ആര്‍ട്ട്‌സ് എന്നറിയുന്ന കുട്ടപ്പന്‍ ചേട്ടന്‍ എന്നിവരായിരുന്നു. അക്കാലത്തെ കുമാരന്‍ എന്നു വിളിക്കുന്ന പാപ്പുകുട്ടന്‍ ചേട്ടന്റെ വീട്ടില്‍ പുറമെ നിന്നുള്ള നേതാക്കള്‍ വരുകയും സംഘടനാ പരമായ പല ചര്‍ച്ചകളും നടക്കുമ്പോള്‍ അതില്‍ കല്ലറ സാറിന്റെ കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടുനില്‍ക്കാറുണ്ട്. കല്ലറ സാറിനെ നേരില്‍ കാണാതെ തന്നെ എന്റെ മനസ്സില്‍ ഒരു ആരാധന തോന്നിതുടങ്ങിയിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ പെരുമ്പാവൂരില്‍ കല്ലറ സാറിന്റെ ആ ദിവസം വന്നെത്തി. വഴിയോരങ്ങളില്‍ നീലക്കൊടിയും തോരണങ്ങളും കടുവാള്‍ ബ്രാഞ്ചിന്റെ ജാഥ ഹരിജന്‍ കോളനിയുടെ മുന്നില്‍ നിന്നാണ് ആരംഭിക്കുന്നത്. ആഹ്ലാദ ഭരിതരായിട്ടുള്ള അമ്മമാരും കുട്ടികളും മുതിര്‍ന്ന പൗരന്മാരും എത്തിചേര്‍ന്നുതുടങ്ങി. ഡോ. അംബേദ്കറുടെ ഫോട്ടോ വരച്ചിട്ടുള്ള ഒരു കുറ്റന്‍ ബാനര്‍ റോഡരികില്‍ വെച്ചിരിക്കുന്നു. അതേ സമയത്താണ് ഒരു അനൗണ്‍സ്‌മെന്റ് വാഹനം അതുവഴി കടന്നു പോയത് അതില്‍ സംസാരിക്കുനത് വല്ലം ചെല്ലപ്പന്‍ ചേട്ടന്‍ ആയിരുന്നു. മറക്കാന്‍ ആവാത്ത വാക്കുകള്‍ ആയിരുന്നു. ആ ഉച്ചഭാഷിണിയിലൂടെ എന്റെ കൊച്ചുമനസ്സില്‍ കടന്നുകയറിയത്. പാടത്തും പറമ്പിലും പണിയെടുകുന്ന പാവപ്പെട്ട അമ്മന്മാരുടെ തലയില്‍ ഭാരമാവുന്ന പുല്‍കെട്ട് ഇറക്കിവെച്ച് സ്വന്തം സമൂഹ ത്തിന് വേണ്ടി പോരാടുവാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് ആവാഹനം കടന്നു പോയേത്. 

കടുവാളില്‍ നിന്നും പ്രകടനം ആരംഭിച്ച് എം.സി. റോഡ് വഴി പെരുമ്പാവൂര്‍ അമ്പലവഴിയിലൂടെ ടൗണ്‍ചുറ്റി ആ വലിയ ജന സാഗരം പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോഴേക്കും പെരുമ്പാവൂര്‍ പട്ടണം നീലവര്‍ണ്ണ ശബളിതമായിരുന്നു. സ്റ്റേഡിയത്തില്‍ ജാഥ എത്തിയിട്ടും ജാഥയുടെ പിന്‍ ഭാഗം കിലോമീറ്ററോളം നീളത്തില്‍ നീണ്ട് കിടക്കുകയായിരുന്നു. പറഞ്ഞു തീര്‍ക്കാനാവാത്ത ആഹ്ലാദത്തോടു കൂടി ഞാന്‍ ജാഥയുടെ മുന്‍ഭാഗത്ത് നിന്ന് പിന്നിലേക്കും പിന്‍ ഭാഗത്ത് നിന്ന് മുന്‍ഭാഗത്തേക്കും ഓടികിതച്ച് നടന്നിരുന്നു. പെട്ടന്നാണ് ഉച്ചഭാഷിണിയിലൂടെ ഉദ്ഘാടനം ചെയ്യുന്നത് കല്ലറ സുകുമാരന്‍ സാര്‍ ആണെന്ന് കേട്ടത്. പെട്ടന്ന് സ്റ്റേഡിയത്തിന്റെ ഗാലറിയുടെ പിന്‍ഭാഗത്ത് കൂടി അരികിലുള്ള മതിലില്‍ പിടിച്ചുകയറി ഗാലറിയില്‍ ഇരുന്നു. 

സ്റ്റേഡിയവും പരിസരവും ജനങ്ങള്‍ കൊണ്ട് തിങ്ങിയിരിക്കുന്നു. അപ്പോഴേക്കും കല്ലറ സാര്‍ പ്രസംഗം തുടങ്ങിയിരുന്നു. ആ പ്രായത്തില്‍ പ്രസംഗങ്ങള്‍ കേട്ട് രസിക്കാന്‍ പറ്റാത്ത പ്രായമല്ലാത്തതുകൊണ്ട് ഗാലറിയില്‍ നിന്ന് പയ്യെ പയ്യെ ജനതിരക്കിനിടയിലൂടെ താഴെ തട്ടിലേക്ക് ഇറങ്ങുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് ആ ഉച്ചഭാഷിണിയി ലൂടെ കേട്ടവാക്കുകളെക്കാള്‍ വീര്യമേറുന്ന വാക്കുകള്‍ സാറിന്റെ കണ്ഠ നാളങ്ങളില്‍ നിന്ന് പുറത്തുവന്നത്. ആവാക്കുകള്‍ കേട്ട് ആജനസാഗരം ആര്‍ത്തിരമ്പി അത് എന്റെ മനസിനെ വളരെ പുളകം കൊള്ളിച്ചു. കല്ലറ സാറിന്റെ അന്നത്തെ വാക്കുകള്‍ ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിനും ശരീരത്തിനും വിലകല്‍പ്പിക്കുവാന്‍ വരുന്നവരെ നമ്മള്‍ പാടത്തും പറമ്പിലും പണിയെടുക്കുന്ന അമ്മമാരുടെയും സഹോദരിയുടെയും കയ്യിലുള്ള ആ അരിവാള്‍ കൊണ്ടാണ് അവര്‍ക്ക് മറുപടി നല്‍കേണ്ടത്. അപ്പോഴാണ് ഇവരൊക്കെ പഠിക്കുക എന്ന് സാര്‍ അന്ന് പറഞ്ഞത്. എന്റെ മനസ്സില്‍ വളരെ പക്വതയോടു കൂടിയ വാക്കുകള്‍ സ്വീകരിക്കുകയും എന്റെ സമൂഹത്തെക്കുറിച്ച് എന്നെന്നേക്കുമായി നിലകൊള്ളാന്‍ എന്നില്‍ ഒരു ഊര്‍ജം കടന്നുവരികയും ചെയ്തു! അന്നു മുതല്‍ എന്റെ രാഷ്ട്രീയ ഗുരു കല്ലറസാറും ആരാധനാ പുരുഷന്‍ അയ്യങ്കാളിയും, അംബേദ്കറുമായിരുന്നു. 

കേരളാ ഹരിജന്‍ ഫെഡറേഷനിലൂടെ വളര്‍ന്ന് വന്ന് രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുകയും ഐ.എല്‍.പി എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കുകയും ചെയ്തു പിന്നീട് കെ.എച്ച്.എഫ്. വളര്‍ന്ന് ഐ.ഡി.എഫ്. ആയി പരിണാമം കൊള്ളുകയും സംഘടനയുടെ കീഴില്‍ 35 ഓളം യൂണിയന്‍ നിലവില്‍ വരുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ നിലകൊളളുന്ന ട്രേഡ് യൂണിയനായി സി.കെ.റ്റി.യു. കടുവാളില്‍ നിലവില്‍ വരികയും ചെയ്തു. തുടക്കത്തില്‍ പെരുമ്പാവൂരില്‍ എം. പി. വേലായുധന്‍ ആയിരുന്നു. യൂണിയന്റെ ചുമതല ഇടത് വലത് പ്രസ്ഥാനങ്ങളോട് വളരെ യധികം പോരാടിയാണ് യൂണിയന്‍ നിലനിന്ന് പോന്നത്. ആ കാലഘട്ടത്തില്‍ കല്ലറ സാര്‍ ഞങ്ങളെ സഹായിക്കാനും നിര്‍ദ്ദേശം തരാനും ഞങ്ങളോടൊപ്പം ഞങ്ങളുടെ വീടുകളില്‍ ഊണും ഉറക്കവും ഇല്ലാതെയാണ് ഞങ്ങളോടപ്പം കഴിഞ്ഞുപോന്നത്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ