"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

കറുപ്പിന്റെ സാമ്രാജ്യം; മാത്യു ഡേവിഡ് കാണക്കാരി


കറുപ്പിന് ഏഴരയഴകെന്ന് കല്ലറ
കറുപ്പിന്റെ സൗന്ദര്യം കരളില്‍ ; ചിറക്കരോട്
കറുപ്പാണ് കലയെന്ന് കല്ലറ
കല ദൈലിതകമെന്ന് ചിറക്കരോട്
കറുപ്പ് കരുത്താണെന്ന് കല്ലറ
കറുപ്പാണ് സത്യമെന്ന് ചിറക്കരോട്

അവര്‍ തീര്‍ത്തത്
കറുപ്പിന്റെ സാമ്രാജ്യം
മനം ചേര്‍ന്നിണങ്ങിയും
ഇടയ്ക്കിടെ പിണങ്ങിയും
നേര്‍ക്കുനേര്‍ കുത്തി നോവിച്ചും
അവരെന്റെ മനസ്സില്‍
കുന്നോളം പ്രതീക്ഷയും
കുന്നിക്കുരുവോളം നൊമ്പരവും

എല്ലാ നിറവും ചേര്‍ന്നാല്‍
വെളുപ്പല്ല, കറുപ്പ്
അവര്‍ തീര്‍ച്ച പറഞ്ഞു
അയ്യന്‍കാളി സ്വപ്നം കണ്ട
പത്ത് ബി എ ക്കാരില്‍ രണ്ടുപേര്‍
പരസ്പര പുരകമെന്ന്
നാമറിഞ്ഞവര്‍
അവരെകുടാതെ
ഈ യുഗം പുര്‍ണ്ണമാവില്ല,ചരിത്രവും

നെഞ്ചിലെ തീയെരിച്ച്
അക്ഷരക്കുട്ടങ്ങള്‍ കനലുകളാക്കി
കറുപ്പെഴുത്തിന്റെ
അനന്തചാരുതയില്‍
കരുമാടികള്‍ക്ക്
ആശയും ആശയവും ആശ്രയവും നല്‍കിയ
കറുത്ത വിപ്ലവകാരികള്‍ക്ക് നനവൂറുന്ന 
മിഴികളോടെ
ജയ് ഭീം ! ! ! 

--------------------------------------------------------------
1961 ല്‍ കോട്ടയം ജില്ലയില്‍ ജനിച്ചു 
എഴുത്തുകാരന്‍, കവി, ഐ.ഡി.എഫില്‍ അംഗവുമാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ