"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

അയ്യങ്കാളിയ്ക്കുശേഷം കേരളം കണ്ട മഹാന്മാര്‍ - കെ എം തങ്കപ്പന്‍


ഞാന്‍ 1975ലാണ് കല്ലറസുകുമാരന്‍ സാറുമായി പരിചയപ്പെടുന്നതും കെ.എച്ച്.എഫിലേക്കു വരുന്നതും. ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു സമരവുമായി ബന്ധപ്പെട്ടായിരുന്നു അത്. ശൗരി മാണിസംഭവം എന്നാണ് അന്ന് ആ സമരം അറിയപ്പെട്ടിരുന്നത്. പാലായ്ക്ക് സമീപം പുറമ്പോക്കില്‍ ഒരു പട്ടികജാതിക്കാരന്‍ ഒരു കുടില്‍ കെട്ടി താമസിച്ചു. അതിന് തൊട്ടുകിടന്ന സ്ഥലം ശൗരി മാണി എന്ന ഒരു സവര്‍ണ്ണ ക്രിസ്ത്യാനിയുടെ ആയിരുന്നു. ഇയാള്‍ വലിയ വീട് വച്ചപ്പോള്‍ വീടിനു മുമ്പിലുള്ള പട്ടികജാതിക്കാരന്റെ വീട് ഒരു അപമാനമായിത്തീര്‍ന്നു. ഇത് പൊളിച്ച് മാറ്റാന്‍ അയാള്‍ പോലീസിനേയും ഗുണ്ടകളേയും ഉപയോഗിച്ചു നടത്തിയ അടിച്ചമര്‍ത്തല്‍ ചെറുക്കാന്‍ ദലിതുകള്‍ നടത്തിയ പ്രതിരോധമായിരുന്നു ശൗരി മാണി സമരം. 

അന്ന്ദലിതുകളെ പോലീസ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്ത എസ്.ഐ. ആരുപറഞ്ഞിട്ടാടാ നീയൊക്കെ പുറംപോക്കില്‍ ചെറ്റകുത്തിയത്? എന്ന് ചോദിച്ചപ്പോള്‍ കല്ലറ സുകുമാരന്‍ സാറ് പറഞ്ഞിട്ടാണ് എന്ന് പറഞ്ഞു. പോലീസ് കുടില്‍ കെട്ടരുത് എന്ന് പറഞ്ഞാല്‍ നീയൊക്കെ കുടില്‍ കെട്ടുമോ? എന്ന് ചോദിച്ചപ്പോള്‍ കല്ലറ സാറ് പറഞ്ഞാല്‍ ഞങ്ങള്‍ കെട്ടും എന്ന് പറഞ്ഞു.

ആ സമരത്തില്‍ കല്ലറ സാറും ഞങ്ങള്‍ക്ക് എല്ലാ സംരക്ഷണങ്ങളുമായി ഉണ്ടായിരുന്നു. പോള്‍ സാറിനെ പരിചയപ്പെടുന്നത് കോട്ടയത്തെ ഒരു സെമിനാറില്‍ വച്ചാണ്. കല്ലറസാറിന്റെയും പോള്‍ സാറിന്റെയും സ്വാധീനത്താലാണ് ഞാനും എന്നേപ്പോ ലുള്ള പലരും സാമൂഹിക രംഗത്ത് വന്നത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം വന്നത് ഇവരുടെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് എന്ന് പറയാന്‍ എനിക്ക് സാധിക്കും. അയ്യങ്കാളിയ്ക്കുശേഷം കേരളം കണ്ട മഹാന്മാരാണ് കല്ലറ സുകുമാരന്‍സാറും പോള്‍ ചിറക്കരോട് സാറും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ