"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - കുഞ്ഞൂഞ്ഞുകുട്ടി



1983-ല്‍ തിരുവനന്തപുരത്തു നിന്ന് കോട്ടയത്തു വന്നശേഷമാണ് കല്ലറയെയും പോള്‍ സാറിനെയും പരിചയപ്പെടുന്നതും കെ.എച്ച്.എഫിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതും. നമ്മുടെ മേഖലയില്‍ ഇവരുടെ പ്രവര്‍ത്തനം പരസ്പരപൂരക മായിരുന്നു. കല്ലറ മികച്ച സംഘാടകനും വാഗ്മീയുമായിരുന്നുവല്ലൊ. കല്ലറ യെപ്പോലെ സംഘാടനാശേഷി ഇതിനുശേഷം എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. പോള്‍ സാര്‍ ധീഷണാശാലിയും വിശാലമായ അറിവുള്ള ആളുമായിരുന്നു. സാമാന്യ വിദ്യാഭ്യാസവും ജോലിയും ഉണ്ടായിരുന്നെങ്കിലും ദലിതുകളെക്കുറിച്ചുള്ള അറിവും രാഷ്ട്രീയ അധികാരത്തിലൂടെയുള്ള മോചനവും എന്റെ മനസ്സിലേയ്ക്ക് കടത്തിവിടുന്നത് ഇവരോടൊപ്പമുള്ള പ്രവര്‍ത്തനം തന്നെയാണ്. ഇവര്‍ നല്കിയ തിരിച്ചറിവും ആത്മബലവും മരിക്കുവോളം നിലനില്‍ക്കും. 

കുഞ്ഞൂഞ്ഞുകുട്ടി 
ഹെഡ് നേഴ്‌സ്
(മെഡിക്കല്‍ കോളേജ് കോട്ടയം)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ