"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

വാസുദേവന്‍ വെള്ളിയമ്പള്ളില്‍,


ആദ്യമായി പോള്‍സാറിനെ കാണുന്ന സംഭവം ഓര്‍ക്കുന്നുണ്ടോ? 

1980 സെപ്തംബര്‍ മാസത്തിലാണ് കല്ലറസാറിനെയും, പോള്‍ സാറിനെയും കാണുന്നത്. എന്റെ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനായി അവര്‍ വന്നപ്പോള്‍ എന്റെ വീട്ടിലാണ് താമസിച്ചത്. (കരയുന്നു.) പോള്‍ സാര്‍ വലിയ അറിവുകള്‍ പറഞ്ഞു തന്നിരുന്നു. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാനും പ്രതികരിക്കാനും എന്നെ പ്രാപ്തനാക്കിയത് കല്ലറസാറാണ്. കല്ലറസാറിനൊപ്പം ഗുരുവായൂര്‍ പദയാത്രയില്‍ ഞാനുമുണ്ടായിരുന്നു. ആ സമരയാത്രയിലാണ് കല്ലറസാര്‍ ഓരോ പ്രവര്‍ത്തകനേയും എത്രമാത്രം സംരക്ഷിച്ചിരുന്നു, സ്‌നേഹിച്ചിരുന്നു, ശ്രദ്ധിച്ചിരുന്നു എന്നു ഞാന്‍ മനസിലാക്കിയിരുന്നു. കൂലിപ്പണിക്കാരായ ഞങ്ങളോട് മറ്റൊരുകൂലിപ്പണിക്കാരായ ചങ്ങാതി എടപെടുന്നതുപോലെയായിരുന്നു കല്ലറസാര്‍ സഹകരിച്ചത്. കേരളത്തിലെ ദലിതരെ പ്രതികരണശേഷി ഉള്ളവരാക്കി മാറ്റിയ നേതാവ് കല്ലറസാറായിരുന്നു. 

പ്രവര്‍ത്തകരെ ആത്മധൈര്യമുള്ളവരാക്കി മാറ്റുവാനുള്ള കഴിവ് കല്ലറസാറിന് അപാരമായിരുന്നു. എന്റെ വീട്ടില്‍ അവര്‍ വന്നപ്പോള്‍ രാവിലെ അവര്‍ക്കുള്ള ഭക്ഷണം കടയില്‍ നിന്നാണ് വാങ്ങിയത്. പോള്‍ സാറ് പലഹാരവും, കാപ്പിയും കഴിച്ചു. പക്ഷെ കല്ലറസാറ് വീട്ടിലുണ്ടാക്കിയ കപ്പയാണ് കഴിച്ചത്.(കരയുന്നു)

വാസുദേവന്‍ 
വെള്ളിയമ്പള്ളില്‍, 
കുടവെച്ചൂര്‍ പി.ഒ. വൈക്കം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ