"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച

പ്രഭാകരന്‍ മാസ്റ്റര്‍



1982-ല്‍ കെ.എച്ച്. എഫില്‍ ചേര്‍ന്നു. ചേര്‍ത്തലയിലെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ ഒരു സമ്മേളനം ഉത്ഘാടനം ചെയ്യാന്‍വന്ന അന്നാണ് അദ്ദേഹത്തെ പരിചയപ്പെടു ന്നത്. അന്ന് കല്ലറ സാറും കൂടെ ഉണ്ടായിരുന്നു. 

1980-ന് മുമ്പ് കെ.സി.എസ്. ല്‍ പ്രവര്‍ത്തിച്ചിരുന്നു. 1980 ലാണ് കെ.എച്ച്.എഫിലേ ക്കുവരുന്നത് അതിനുശേഷം ഇവരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ സാധിച്ചിരുന്നു. പോള്‍ സാര്‍ ഇടക്കിടെ ഓഫീസില്‍ വരുമായിരുന്നു.

വൈക്കം മേഖല കേരളത്തിലെ മറ്റ് ഇതര സ്ഥലങ്ങളെ അപേക്ഷിച്ച് ഏറെ ജാതീയമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന സ്ഥലമാണ്. അതില്‍ ഞങ്ങളും ഏറെ സംഘര്‍ഷത്തില്‍പ്പെട്ടിരുന്നു. കെ.എച്ച്.എഫിന്റെ രൂപീകരണത്തിനു ശേഷമാണ് ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ക്ക് ആത്മധൈര്യം ഉണ്ടായത്. അതിനുള്ള കരുത്ത് കല്ലറ സാറും പോള്‍ സാറും അവര്‍ നേതൃത്വം നല്‍കുന്ന സംഘടനയും തന്നെയായിരുന്നു. 

ഏറെ യുവാക്കള്‍ വൈക്കം മേഖലയില്‍ സാമൂഹ്യപ്രവര്‍ത്തനരംഗത്തേയ്ക്ക് വന്നു. ദലിത് പീഡനങ്ങളെ ശാരീരികമായും ബൗദ്ധികമായും നേരിടാന്‍ ഇവര്‍ ഒരു പ്രചോദനം തന്നെയായി. എന്തുവന്നാലും ഞങ്ങളെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന ആത്മധൈര്യം ഞങ്ങളില്‍ ജ്വലിച്ചിരുന്നു. അങ്ങനെ ഒരു ആത്മധൈര്യം.

പോള്‍ സാറിന്റെ പ്രസംഗം എടുത്തുപറയേണ്ട ഒരു കാര്യം തന്നെ. ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങള്‍ അനര്‍ഗളമായി പ്രവഹിച്ചുകൊണ്ടിരിക്കും. അതിന്റെ വശ്യത ഒന്നു വേറെ തന്നെയായിരുന്നു. കല്ലറയുടെ സംഘടനാ പാടവും ശക്തിയും എടുത്തു പറയേണ്ടതാണ്. 

കെ.എച്ച്.എഫില്‍ വന്നശേഷം ദലിതുകളുടെ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാനും പഠിക്കുവാനും സാധിച്ചു. എന്നാല്‍ കെ.സി.എസ്. പോലുള്ള ഉപജാതി സംഘടനകളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്. സാധാരണ ഒരു പട്ടികജാതിക്കാരനുമായി നമുക്ക് സമൂഹത്തില്‍ പലതും ചെയ്യാനുണ്ട്. എന്ന ബോധം ഈ സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നാണ് ലഭിച്ചത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ