"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 2, തിങ്കളാഴ്‌ച

കെ. വിമല ഫറോക്ക്



വിമലേടത്തി എത്രവര്‍ഷമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്?

25 വര്‍ഷം

1985-ല്‍ ആണ് പ്രസ്ഥാനത്തില്‍ വന്നത്. ഐ.എല്‍.പി.-യിലൂടെ വന്ന് പൊതുരംഗത്ത് കല്ലറ നേതൃത്വം വഹിച്ച പാര്‍ട്ടിയ്ക്കുവേണ്ടി 1985 ഡിസംബര്‍ 28-ാം തീയതി സ്ഥാനാര്‍ത്ഥിയാകാന്‍ നോമിനേഷന്‍ കൊടുത്തുകൊണ്ടാണ് ഞാന്‍ രംഗത്തുവന്നത്. 

1986 ജനുവരി 6-നാണ് ആദ്യമായി സാറിനെ കാണുന്നത്. മുന്‍പരിചയമൊന്നുമില്ല.

കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ദലിതരുടെ പ്രശ്‌നങ്ങളില്‍ ബന്ധപ്പെടുവാനും ഏറ്റെടുക്കുവാനും സമരം ചെയ്യുവാനും പ്രാപ്തിയുള്ള ഒരു ദലിത് ആക്ടിവിസ്റ്റായി ഞങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. 

ഈ വളര്‍ച്ചയില്‍ നിങ്ങളെ സഹായിച്ച സാഹചര്യം എന്തൊക്കെയാണ്? 

കല്ലറ സാറിന്റെ ഒരുപാടു പ്രസംഗങ്ങളും ക്ലാസ്സുകളും ഐ.ഡി.എഫിന്റെ പലകാര്യങ്ങളിലും പങ്കെടുത്തതിന്റെ ഫലമായുണ്ടായ തിരിച്ചറിവാണ് എന്നെ ഇതിനു പ്രാപ്തയാക്കിയത്.

കല്ലറ തന്ന അറിവുകള്‍?

കല്ലറസാറിന്റെ പ്രത്യേകത. ഏതൊരു നിര ക്ഷരരായ വ്യക്തിക്കുപോലും സാറ് പറയുന്ന കാര്യം മനസ്സിലാക്കാന്‍ കഴിയും. കുടിലുകളിലെന്നല്ല എവിടേയും കഴിയുവാനും ഭക്ഷണം കഴിക്കുവാനും ഒരു നേതാവിന്റെ യാതൊരു ജാടകളുമില്ലാതെ മനുഷ്യന്റെ മനസ്സിലേയ്ക്ക് ഇറങ്ങി ചെല്ലുവാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയൊന്നു മാത്രമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അനീതിയ്‌ക്കെതിരെ പോരാടുവാന്‍ എന്നെ പഠിപ്പിച്ചത് സാറാണ്. 

കല്ലറ സാറിന്റെ അഭാവം എങ്ങനെ അനുഭവപ്പെടുന്നു?

പ്രസ്ഥാനത്തിന് പഴയതുപോലുള്ള ഊര്‍ജ്ജസ്വലതയില്ല.

പോള്‍ സാറുമായി? ഒരു നേതാവെന്ന നിലയില്‍ പോള്‍ സാറിനെ എങ്ങനെ അവതരിപ്പിക്കാം?

കല്ലറസാറിനെപ്പോലെതന്നെ മഹാനാണ് പോള്‍ സാറെങ്കിലും താഴേക്കിടയിലേയ്ക്ക് കല്ലറസാറിനെപ്പോലെ ഇറങ്ങിവരുവാന്‍ കഴിയാതിരുന്നതുമൂലം അധികം അടുത്തറിയുവാന്‍ കഴിഞ്ഞിരുന്നില്ല. ഉജ്ജ്വലനായ വാഗ്മിയും എഴുത്തുകാരനും ചിന്തകനും ദലിത് അവബോധത്തില്‍ ആഴത്തില്‍ പഠനമുള്ള ആളുമായിരുന്നു.

കെ. വിമല ഫറോക്ക് 
കോഴിക്കോട്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ