"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 25, ബുധനാഴ്‌ച

ജാര്‍ഖണ്ഡിലെ ആദിവാസി സമൂഹത്തിലെ ഉജ്വലനായ നേതാവ് - ജയ്പാല്‍ സിംഗ് മുണ്ട


ജനനം-03-01-1903 
മരണം-20-03-1970
സംസ്ഥാനം-ജാര്‍ഖണ്ഡ്

മരാംഗ് ഗോഖെ ഗ്രേറ്റ് ലീഡര്‍ എന്നാണ് ജാര്‍ഖണ്ഡിലെ ആദിവാസികള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ജാര്‍ഖണ്ഡിലെ ആദിവാസി മഹാസഭയുടെ സ്ഥാപക നേതാവ്. പിന്നീട് ഈ പ്രസ്ഥാനം ജാര്‍ഖണ്ഡ് പാര്‍ട്ടി എന്നറിയപ്പെട്ടു.

1928-ലെ ഒളിംമ്പ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ വിജയകീരിടത്തിലേക്ക് നയിച്ച ജയ്പാല്‍ അനാദ്യശ്യമായ പ്രസംഗധോരണിയുടേയും ഉടമയായിരുന്നു.

ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലിമെന്റില്‍ ഒരു പ്രമേയം അവതരിപ്പിച്ചപ്പോള്‍, ഇന്ത്യയിലെ ആദിവാസികള്‍ പ്രധാന മന്ത്രിയുടെ പ്രമേയം എങ്ങിനെയാണ് ഉള്‍ക്കൊളളുന്നത് എന്ന് ഉദ്‌ഘോഷിക്കുന്ന ഉജ്ജ്വലമായ ഒരു പ്രസംഗം ജയ്പാല്‍ സിംഗ് അവിടെ അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു വനാന്തരങ്ങളുമായി താദാത്മ്യം പ്രാപിച്ച ഒരു ജനതയെന്ന നിലയില്‍, ഒരു ആദിവാസി എന്ന നിലയില്‍ ഈ പ്രമേയത്തിന്റെ നിയമപരമായ സങ്കീര്‍ണ്ണതകളില്‍ എനിക്ക് താല്പര്യമില്ല. പക്ഷേ, സ്വാതന്ത്യത്തിലേക്കുള്ള പാതയില്‍ നമ്മളെല്ലാവരും നിര്‍ബന്ധമായും മുന്നേറണമെന്നും, അതിനുവേണ്ടി ഒറ്റക്കെട്ടായി പോരാടണമെന്നുമാണ് എന്റെ സാമാന്യ ബുദ്ധി എന്നോട് പറയുന്നത്. സര്‍, ഇന്ത്യന്‍ ജനവിഭാഗങ്ങളുടെ ഇടയില്‍ ഏതെങ്കിലും ഒരു ജനവിഭാഗം ഏറ്റവും ശോചനീയമായും ഏറ്റവും ദുരന്തപുര്‍ണ്ണമായും വിവേചിക്കപ്പെടുന്നുണ്ടെങ്കില്‍ അത് എന്റെ ജനവിഭാഗമാണ്. കഴിഞ്ഞ 6000 വര്‍ഷങ്ങളായി ഞങ്ങള്‍ അവഗണിക്കപ്പെടുകയും ഏറ്റവും നിന്ദ്യവും പൈശാചികവുമായി അവഹേളിക്കപ്പെടുകയും ചെയ്യുന്നു. സൈന്ധവ നാഗരികതയുടെ ചരിത്രം, ആ നാഗരികതയുടെ ഒരു ശിശുവെന്ന നിലയില്‍ എനിക്ക് വളരെ വ്യക്തമായി കാണിച്ചു തരുന്ന ഒരു ചരിത്രമുണ്ട്,അത് ഈ രാജ്യത്തിലേക്ക് വന്ന പുതിയ ആളുകള്‍ എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ സന്നിഹിതരായ കടന്നുകയറ്റക്കാരായ നിങ്ങളില്‍ മിക്ക ആളുകളും- അവരാണ് സൈന്ധവതടങ്ങളില്‍ നിന്ന് ദുര്‍ഗമങ്ങളായ വനാന്തരങ്ങളിലേക്ക് ഞങ്ങളെ ആട്ടിയോടിച്ചത്. എന്റെ ജനതയുടെ ചരിത്രം മുഴുവനും വിദേശികളുടെ നിരന്തര ചുഷണത്തിന്റെ ചരിത്രമാണ്. ഞങ്ങളുടെ അധികാരവും വിഭവങ്ങളും കവര്‍ന്നെടുത്തതിന്റെ ചരിത്രമാണ്; ഞങ്ങളെ എന്നെന്നും നശിപ്പിക്കാന്‍ വേണ്ടി കലാപങ്ങളും കൊള്ളിവയ്പും നടത്തിയതിന്റെ ചരിത്രങ്ങളാണ്. പണ്ഡിറ്റ് ജവഹര്‍ലാലിന്റെ വാക്കുകള്‍ ഞാന്‍ വിലമതിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും വാക്കുകള്‍ ഞാന്‍ വിലമതിക്കുന്നു. നമ്മള്‍ പുതിയരൊദ്ധ്യായം തുടങ്ങുവാന്‍ പോകുകയാണ്,സ്വതന്ത്ര ഇന്ത്യയുടെ ഒരു പുതു അദ്ധ്യായം; എല്ലാവര്‍ക്കും അവസര സമത്വം നല്കപ്പെടുന്ന, ഒരൊറ്റ മനുഷ്യനെപ്പോലും അവഗണിക്കാത്ത ഒരു പുതിയ ഇന്ത്യയുടെ അദ്ധ്യായം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ