"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

പട്ടികജാതി - വര്‍ഗ പ്രയോഗങ്ങങ്ങളുടെ നാള്‍വഴി



(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികളില്‍ നിന്നും..)

ആദ്യകാലത്ത് ജനത നാടോടിസംഘങ്ങളായിരുന്നു. അന്ന് അവരുടെ സ്വത്ത് കന്നുകാലികളായിരുന്നു. കന്നുകാലികള്‍ക്ക് ഒരുസ്ഥലത്ത് സ്ഥിരമായി അധിവസിക്കുന്ന സ്വഭാവമില്ലല്ലോ. അത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി സഞ്ചരിച്ചുകൊണ്ടിരിക്കും. അതിന് പുറകേ എത്തിയവര്‍ കന്നുകാലികള്‍ എന്ന സ്വത്തിനെ മാറ്റി പകരം ഭൂസ്വത്തിനെ ആശ്രയിച്ചു. അങ്ങനെ അവര്‍ ഗ്രാമങ്ങളിലുറച്ചു. അപ്പോള്‍ത്തന്നെ മറ്റൊരു സാമൂഹ്യ വിഭജനവും സംഭവിച്ചു. ഗ്രാമത്തിന് വെളിയാലായി മറ്റൊരു ജനത. ഇവരെ ഗ്രമാം ഉള്‍ക്കൊണ്ടില്ല. അവര്‍ വിഘടിത മനുഷ്യര്‍ എന്നറിയപ്പെട്ടു. ഇംഗ്ലീഷില്‍ ഇവരെ Broken People എന്നു വിശേഷിപ്പിക്കുന്നു. വിഘടിത മനുഷ്യര്‍ ഗ്രാമത്തിന് വെളിയിലാകുന്നതിനുള്ള പ്രധാനകാരണം അവര്‍ മാംസഭുക്കുകളായിരുന്നതും ബുദ്ധമതവിശാസികളുമാ യിരുന്നതുമാണ്. മാംസാഭക്ഷണം വിഘടിതമനുഷ്യരെ അസ്പൃശ്യരായി കരുതാന്‍ ഗ്രാമങ്ങളിലുറച്ച ജനതയില്‍ പ്രേരണ ചെലുത്തി. അതേടെ വിഘടിതമനുഷ്യര്‍ അസപൃശ്യരുമായി. 1932 ഡിസംബറില്‍ 'ഹരിജന്‍ സേവാസംഘം രൂപീകരിച്ച'എം കെ ഗാന്ധി അസ്പൃശ്യരെ ഹരിജന്‍ എന്നു വിളിച്ചു. 1972 ല്‍ ബോംബെയില്‍ 'ദലിത് പാന്തേഴ്‌സ്' എന്ന സംഘടനക്കു രോപംകൊടുക്കുമ്പോള്‍ അരുണ്‍ കാംബ്ലെ അസ്പൃശ്യരെ 'ദലിത്' എന്ന് വിശേഷിപ്പിച്ചു. വിഘടിതമനുഷ്യര്‍ എന്ന് അര്‍ത്ഥമുള്ള അമേരിക്കയിലെ Broken People എന്ന പ്രയോഗത്തിന് അനുരൂപമാണ് ദലിത് എന്ന പദമെന്ന് സംഘടനയുടെ വക്താക്കള്‍ പ്രഖ്യാപിച്ചിരുന്നു. 1982 ഫെബ്രുവരി 10 ന് കേന്ദ്ര ആഭ്യന്തമന്ത്രാലയം ഇറക്കിയ ഓര്‍ഡറിലൂടെ 'ഹരിജന്‍', 'ഗിരിജന്‍' എന്നീ പ്രയോഗങ്ങള്‍ ഔദ്യോഗിമായും അനൗദ്യോഗികമായും അസ്പൃശ്യരെ ഉദ്ദേശിച്ച് പ്രയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 1935 ല്‍, സൈമണ്‍ കമ്മീഷന് ശേഷം വന്ന് ബ്രീട്ടീഷ് ഭരണഘടനയിലാണ് 'പട്ടികജാതി - വര്‍ഗ' പ്രയോഗം പ്രത്യക്ഷപ്പെട്ടത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്‌സികളും അല്ലാത്ത വിഭാഗങ്ങളെ പ്രത്യേകം പട്ടികപ്പെടുത്തിയതിനാലാണ് ഇങ്ങനെ വിളിക്കാന്‍ കാരണമായത്. അങ്ങനെയാണ് പട്ടികജാതി വര്‍ഗങ്ങള്‍ എന്ന പ്രയോഗം ഉണ്ടായത്. എന്നാല്‍ അരുണ്‍ കാംബ്ലെയുടെ ദലിത് പ്രയോഗം 'Broken People' സമാനമാകയാല്‍ അത് അസ്പൃശ്യരുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. എന്നാല്‍ ഹരിജന്‍ പ്രയോഗമോ അത് ഒരു ജനതയുടെ അവസ്ഥയെ സൂചിപ്പിക്കുന്നുണ്ടോ? ഹരിജന്‍ എന്നാല്‍ ദൈവത്തിന്റെ മക്കള്‍ എന്നുതന്നെ കരുതാം. ഗാന്ധിയുടെ പ്രയോഗത്തില്‍ അവഹേളനം ഇല്ലെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ത്തന്നെയും ദൈവത്തിന്റെ മക്കളുടെ അവസ്ഥയാണോ അസ്പൃശ്യത? ഇത്തരം ഒരു അവസ്ഥയാണോ ദൈവം തന്റെ മക്കള്‍ക്കേകുന്നത്? എന്തായാലും പട്ടിക ജാതി - വര്‍ഗം എന്ന പ്രയോഗം സ്വീകാര്യമാണ്. അതാകുമ്പോള്‍ ഹിന്ദുക്കളില്‍ പെടാത്തവര്‍ എന്ന അര്‍ത്ഥത്തിലാണല്ലോ നിലവില്‍ വന്നത് എന്നൊരു സമാധാനമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ