"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - കെ.എസ്. ജോസ്


കെ.എച്ച്.എഫ്., ഐ.ഡി.എഫ്., ഐ.എല്‍.പി., ബി.എസ്.പി. തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പത്തനംതിട്ട ജില്ലയിലെ പ്രമുഖനായ നേതാവ്. കല്ലറസാറും പോള്‍ സാറും ആയി 20 വര്‍ഷത്തിലധികം ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ദലിതുകള്‍ക്കുമുന്നില്‍ നാളിതുവരെ കേള്‍ക്കാത്ത ഒരു ഐഡിയോളജി നല്കി എന്നതാണ് കല്ലറ സാറിന്റെയും പോള്‍സാറിന്റെയും പ്രധാന സംഭാവന.

പൂര്‍ണ്ണമായും സമൂഹത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ഒരു ജീവിതമായിരുന്നു കല്ലറ സാറിന്റേത്. വലിയ ഒരു ജീവിതമായിരുന്നു കല്ലറ സാറിന്റേത്. വലിയ ഒരു എഴുത്തുകാരനായിട്ടും ദലിത് സംഘടനാ പ്രവര്‍ത്തനത്തിന്റെ പാത സ്വീകരിച്ചതു കൊണ്ട് എഴുത്തിന്റെ ലോകത്തുനിന്ന് ലഭിക്കാമായിരുന്ന സാമ്പത്തിക നേട്ടം നഷ്ടപ്പെടുത്തിയ ആളാണ് പോള്‍ ചിറക്കരോട് സാര്‍. പക്ഷേ, ഇവര്‍ ഇരുവരേയും വേണ്ട രീതിയില്‍ മനസ്സിലാക്കുവാന്‍ ദലിത് സമൂഹത്തിന് കഴിഞ്ഞില്ല എന്ന ദുഃഖമുണ്ട് എനിക്ക്. ഇവരോടൊപ്പം ജീവിക്കുവാന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

കെ.എസ്. ജോസ്
പത്തനംതിട്ട



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ