"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - വി.എസ്. സോമന്‍


പത്തനംതിട്ട ജില്ലയില്‍ സി.കെ.റ്റി.യു. പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി വരുന്ന ധീരനായ നേതാവ്. ഗ്രാമതലങ്ങളില്‍ നിസ്സാരരായി കണ്ടിരുന്ന ദലിതരെ തന്റെ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ആരുടെ മുന്നിലും അവതരിപ്പിക്കുവാനും വാദിക്കുവാനും ദലിതര്‍ കയറുവാന്‍ ഭയപ്പെട്ടിരുന്ന പോലീസ് സ്റ്റേഷന്‍ പോലുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ശുപാര്‍ശ ചെയ്യാന്‍ പോലും അവരെ പ്രാപ്തരാക്കിയത് കല്ലറ സുകുമാരന്‍ സാര്‍ ആണ്. എന്നെ ഞാന്‍ ആക്കിയതു കല്ലറ സാര്‍ നല്‍കിയ അറിവിലൂടെയാണ്. ദലിതര്‍ക്ക് വേണ്ടി ഇത്രയും ത്യാഗം അനുഭവിച്ച ഒരാള്‍ കല്ലറ സാറിനെപ്പോലെ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. മഹാപണ്ഡിതനായ പോള്‍ സാര്‍ തോളത്ത് കയ്യിട്ട് സംസാരിച്ച് നടക്കുമ്പോള്‍ ഹിമാലയ പര്‍വ്വതത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. ഈ രണ്ടു നേതാക്കന്മാരേയും ജീവന്റെ ജീവനായി ഞാന്‍ സ്‌നേഹിക്കുന്നു. അവരുടെ വിയോഗം ദലിത് സമൂഹത്തിന് ഏല്പിച്ച ആഘാതത്തേക്കാള്‍ പതിന്മടങ്ങ് എന്റെ ഹൃദയത്തെ നുറുക്കിയിട്ടുണ്ട്. അവരോടൊത്ത് ജീവിക്കുവാന്‍ കഴിഞ്ഞത്. എന്റെ ഏറ്റവും വലിയ സുഹൃദമായി ഞാന്‍ കരുതുന്നു. 

വി.എസ്. സോമന്‍
സി.കെ.റ്റി.യു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ