"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 29, ഞായറാഴ്‌ച

എ. ജോണ്‍ വില്‍സണ്‍



പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും പഠിച്ചുയര്‍ന്നുവന്ന് സ്വന്തം സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റികൊണ്ട് കൊല്ലം ജില്ലയില്‍ കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തന രംഗത്ത് ഉറച്ച് നിന്ന ധീരനായ നേതാവാണ് ശ്രീ. എ. ജോണ്‍ വില്‍സണ്‍. തന്റെ കുടുംബപരമായ ബാദ്ധ്യതകള്‍ നിര്‍വ്വഹിക്കുന്നതിലുപരി സ്വന്തം സമൂഹത്തിന്റെ താല്‍പര്യ സംരക്ഷണത്തിനാണ് ശ്രീ. ജോണ്‍ വില്‍സണ്‍ പ്രാമുഖ്യം നല്‍കിയിരുന്നത് എന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. സി.എസ്.ഐ. സ്‌കൂളിലെ അദ്ധ്യാപക ജോലിയും ബി.സി.സി.എഫ്. ജനറല്‍ സെക്രട്ടറി പദവും സാമൂഹിക നേതൃപരമായ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ തന്റെ മറ്റെല്ലാവിധമായ താല്പര്യങ്ങളും അദ്ദേഹത്തിന് ഉപേ ക്ഷിക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ അദ്ദേഹത്തിന് അവരോടുള്ള കടമ പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ മൂത്ത മകളുടെ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ശ്രീ. ജോണ്‍ വില്‍സണ്‍ 16-09-1987-ല്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞുപോയി. ഭാര്യ : ശ്രീമതി രാജമ്മ (റിട്ട. ടീച്ചര്‍). ശ്രീ. എ. ജോണ്‍ വില്‍സണ്‍ സാറിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ദലിത് സമൂഹം എന്നെന്നും സ്മരിക്കും. ശ്രീ. ജോണ്‍ വില്‍സന് അര്‍ഹിക്കുന്ന വിധത്തിലുള്ള സ്മാരകം തീര്‍ക്കുന്നതിന് സ്വന്തം സമൂഹവും സഭയും ഇനിയും മുതിര്‍ന്ന് കാണുന്നില്ല എന്ന കുറ്റ ബോധത്തോടെ തന്നെ ഞങ്ങള്‍ ശ്രീ. ജോണ്‍ വില്‍സന് ഒരായിരം ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ