"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച

സാംകുട്ടി ജേക്കബ്ബ്


1982 മുതല്‍ കല്ലറയേയും പോള്‍ സാറിനേയും അറിയും. സംഘടനാ രംഗത്ത് സജീവമാകുന്നത് 1984-ല്‍ ആയിരുന്നു. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയിലൂടെ ആയിരുന്നു സജീവമായി വരുന്നത്.

സംഘടനാ പ്രവര്‍ത്തനരംഗത്ത് കല്ലറ സുകുമാരന്‍ സാര്‍ ഒരു അതികായന്‍ തന്നെയായിരുന്നു. പോള്‍സാര്‍ വലിയ ധീഷണാശാലിയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പൊതുസാംസ്‌ക്കാരിക സമൂഹത്തില്‍ വേണ്ടത്ര ഇടം കിട്ടാതെ പോയത് ഇവിടത്തെ ജാതിബദ്ധമായ ക്രമം കൊണ്ടുതന്നെയാണ്.

അന്തര്‍ദേശീയമായ പാര്‍ശ്വവത്കൃത സമൂഹങ്ങളെക്കുറിച്ച് കേരളത്തിന് പരിചയപ്പെടുത്തിയത് പോള്‍ സാര്‍ ആണ്. അവരുടെ മുന്നേറ്റങ്ങളും ചിന്തകളും കേരളത്തിന് പരിചയപ്പെടുത്തിയത് പോള്‍ സാര്‍ ആണ്. ബ്ലാക്ക് തിയോളജി, വിമോചന ദൈവശാസ്ത്രം, കറുത്ത വിപ്ലവം, മര്‍ദ്ദിത ദേശീയത മുതലായ ചിന്തകളും, ഇതില്‍ ചിലതാണ്. മറാത്ത ദലിത് സാഹിത്യം പിറക്കുന്നതിനുമുമ്പ് ദലിത് ജീവിതത്തെ പ്രതിഷ്ഠിക്കുന്ന പുലയത്തറ, മതിലുകള്‍ ദലിത് ക്രൈസ്തവരുടെ ജീ വിതം വരച്ചിടുന്ന ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ പുസ്തകമാണ്. അതും കേരളത്തിലെ ദലിത് ക്രൈസ്തവര്‍ എന്ന പുസ്തകവും എടുത്തുപറയേണ്ടതാണ്. ക്രൈസ്തവ സമൂഹം അതൊരു റെഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്. ക്രൈസ്തവ ദലിതരുടെ ഉത്ഭവവും ഇപ്പോഴത്തെ നിരാലംബമായ അവസ്ഥയും ആധികാരികമായി ഈ കൃതിയില്‍ പഠനവിധേയമാക്കുന്നു.

കല്ലറയും പോള്‍ സാറും വെട്ടിത്തുറന്ന പാതയിലൂടെ ഏറെ ദൂരം പോയി അവരുടെ അഭിലാഷങ്ങളെ സാക്ഷാത്ക്കരിക്കാന്‍ സാധിച്ചില്ല എന്ന കഠിനമായ വ്യഥ ഇല്ലെങ്കിലും അവര്‍ നിറഞ്ഞുനിന്ന വെളിച്ചമാണ് നമ്മളൊക്കെ ചെറിയ മെഴുകുതിരി വെട്ടങ്ങള്‍ മാത്രമായി. എങ്കിലും അവരുടെ അടയാളങ്ങള്‍ സൂക്ഷിക്കാന്‍ നമ്മള്‍ പ്രതിജ്ഞാ ബദ്ധരാണ്. അതിനുളള ജീവിതചര്യകള്‍ ഞാന്‍ കാത്തുസൂക്ഷിക്കുന്നുണ്ട്.

സാംകുട്ടി ജേക്കബ്ബ്
മലമേല്‍ പുത്തന്‍വീട്, തിരുവല്ല



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ