"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

പി.ജെ. സഭാ രാജ് തിരുമേനി


1926 ഒക്‌ടോബര്‍ 2ന് ജനനം. 1951 മുതല്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. ഇടതുപക്ഷപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

1960 മെയ് 25-ന് എറണാകുളം ജില്ലയില്‍ നാടുകാണിയില്‍ നടന്ന സമ്മേളനത്തില്‍ അധഃകൃതവര്‍ഗ്ഗ ഐക്യമുന്നണി (ഡി.സി.യു.എഫ്.) എന്ന സംഘടന പി.ജെ. സഭാരാജിന്റെ നേതൃത്വത്തില്‍ രൂപം കൊള്ളുകയും ഔദ്യേഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. 

1967-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

1972 ജനുവരി 1-ന് ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനത്തിന് പി.ജെ. സഭാരാജ് കോട്ടയം ജില്ലയില്‍ എരുമേലി മുക്കടയില്‍ ശിലാ സ്ഥാപനം നടത്തി. 

1980 ഒക്‌ടോബര്‍ 1-ന് മുക്കടയില്‍ ആദിദ്രാവിഡ രാജകീയ പുരോഹിത ഗുരുകുല ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടു.

1144 മീനം 10 (മാര്‍ച്ച് 23)-ന് അധഃകൃത വര്‍ഗ്ഗ ഐക്യമുന്നണി ദ്രാവിഡ വര്‍ഗ്ഗ ഐക്യമുന്നണി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

1996 ഒക്‌ടോബര്‍ 2-ന് പി.ജെ. സഭാരാജ് അവര്‍കളുടെ സപ്തതി ആഘോഷം മുക്കടയില്‍ നടന്നു. ഈ സമയം മുതല്‍ അദ്ദേഹം പ്രാപഞ്ചിക കേസരി ബ്രഹ്മഋഷികള്‍ പൊയ്കയില്‍ തിരു. പി.ജെ. സഭാരാജ് തിരുമേനികള്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങി. 

ഒട്ടനവധി സമരങ്ങളും സമ്മേളനങ്ങളും നടത്തി. തന്റെ അണികളികളെയും അധികാരവര്‍ഗ്ഗത്തെയും ഒരുപോലെ വിസ്മയിപ്പിച്ച ധീരനായ ആ നേതാവ് 2002 ജൂലൈ 25-ന് അന്തരിച്ചു. എഡിറ്റര്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ