"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

മാത്യു


1986-ല്‍ ആണ് പ്രസ്ഥാനത്തിലേയ്ക്ക് വരുന്നത്. അതിനുമുമ്പ് അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു. അതിലൂടെയാണ് എറണാകുളത്ത് നടന്ന ഐ.എല്‍.പി. സമ്മേളനത്തില്‍ വച്ച് പോള്‍ സാറിനെ പരിചയപ്പെടുന്നത്. 

ഇരുവരില്‍ വച്ച് കല്ലറയാണ് എന്നെ ഏറെ സ്വാധീനിച്ചിരുന്നത്. ഏതൊരു മനുഷ്യനോടും അദ്ദേഹം പെട്ടെന്ന് ഇണങ്ങുമായിരുന്നു. അദ്ദേഹത്തിന്റെ സാധാരണക്കാരോടുളള പെരുമാറ്റങ്ങളും ബന്ധവും തന്നെ യായിരുന്നു അതിനു കാരണം. 

ദലിത് പുസ്തകങ്ങളുടെ വിതരണത്തിന്റെചുമതലയായിരുന്നു അന്ന് എനിക്ക് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. എവിടെ ഐ.ഡി.എഫ്., ഐ.എല്‍.പി. പരിപാടികള്‍ ഉണ്ടെങ്കിലും കല്ലറ എന്നെ വിളിക്കുമായിരുന്നു. കല്ലറയുടേയും പോള്‍സാറിന്റെയും സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനം വല്ലാത്തൊരു ഊര്‍ജ്ജമാണ്. ദലിത് പ്രവര്‍ത്തകരില്‍ നിറച്ചിരുന്നത്. അതിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും ഞാന്‍ അഭിമാനിക്കുന്നു.

മാത്യു
നെല്ലിയാനിക്കുന്നേന്‍, പാതാംപുഴ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ