"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

ഒരു സുവര്‍ണ്ണകാലഘട്ടത്തിന്റെ സ്മരണടി - കെ. അയ്യപ്പന്‍കുട്ടി


1979-ാമാണ്ട് കാലഘട്ടത്തില്‍ പെരുമ്പാവുര്‍ മേഖലയില്‍ ഗവ.ജോലി ചെയ്തിരുന്ന, കുറച്ച് ഉദ്യോഗസ്ഥരുടെ ആലോചനയില്‍, പീരുമേട് താലുക്കില്‍ തുടങ്ങിയ ഒരു സംഘടനയുടെ ലയനത്തോടെ ചില സംഘടനാനേതാക്കളും മറ്റും കുടി ആലോചിച്ചതിന്റെ ഫലമായി കേരള ചരിത്ര ഏടുകളില്‍ സ്ഥാനം പിടിച്ച ഒരു പ്രസ്ഥാനമായി, കെ.എച്ച്.എഫ്. (കേരള ഹരിജന്‍ ഫെഡറേഷന്‍) കഘജ എന്ന രാഷ്ട്രീയപ്സ്ഥാനവും ശക്തമായി പെരുമ്പാവൂര്‍ മേഖലയില്‍ ഉടലെടുത്തു.ഒരുമയോടെ കൂട്ടായി സാമ്പത്തികവും ശാരീരികവുമായി ആളുകള്‍ പണിയെടുത്തു.അവരില്‍ ചിലര്‍ നമ്മളെ വിട്ടുപിരിഞ്ഞുപോയി.കല്ലറ സുകുമാരന്‍, സി.വി. സുബ്രമണ്യന്‍, പോള്‍ ചിറക്കരോട്, പുല്ലുവഴി അയ്യപ്പന്‍, ശിവരാജന്‍, കൃഷ്ണന്‍കുട്ടി, സി.വി. കുറുമ്പന്‍, കോട്ടയം പി.കെ. കുഞ്ഞച്ചന്‍, എം.പി. വേലായുധന്‍ എന്നിങ്ങനെ ഒരു നീണ്ട സംഘാടകര്‍ പിരിഞ്ഞുപോയി. പഴയകാല സ്മരണകള്‍ അയവിറക്കുന്നതിന് നമ്മുടെ പഴയകാല സുഹൃത്ത് പി.ജി. ഗോപിയുടെ നേതൃത്വത്തില്‍ ചരണാസ്വാസ്ഥ്യം എന്ന സ്മരണിക പുറത്തിറക്കുന്ന ഈ അവസരത്തില്‍പഴയതും പുതിയതും ആയ നമ്മുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വരും തലമുറക്ക് ഒരു പ്രചോദനമായിത്തീരുന്നതിനും ഈ നല്ല ഉദ്യമത്തിന് ഒരു പഴയകാല പ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ