"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 25, ബുധനാഴ്‌ച

കാന്‍ഷി റാം


1934-മാര്‍ച്ച് 15ന് പഞ്ചാബ് സംസ്ഥാനത്ത് സിക്ക് മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ചമാര്‍ സമുദായത്തില്‍ (രാം ദാസിയ, എസ്.സി.) ജനിച്ചു. 

ദലിതരുടെ രാഷ്ട്രീയ അധികാരം സ്വപ്നമായി കൊണ്ടുനടന്ന കാന്‍ഷിറാം രാജ്യരക്ഷാ വകുപ്പിലെ സയന്റിസ്റ്റ് ജോലി രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ദലിത്-ശോഷിത് സമാജ് സംഘര്‍ഷ സമിതി (ഡി.എസ്.4) എന്ന സംഘടന രൂപീകരിച്ചുകൊണ്ട് അദ്ദേഹം ദലിത് ശാക്തീകരണം നടത്തി. 

ബാംസെഫ് രൂപീകരിച്ചുകൊണ്ട് ദലിത്-പിന്നോക്ക മത ന്യൂനപക്ഷ ഉദ്യോഗസ്ഥരെ സംഘടിപ്പിച്ചു. 

ഡി.എസ്.4 ന്റെ സംഘ ശക്തിയും ബാംസെഫിന്റെ സമ്പത്തു ശക്തിയും, ബുദ്ധി ശക്തിയും കൂട്ടിയിണക്കികൊണ്ട് 1984-ഏപ്രില്‍ 14-ന് അംബേദ്കര്‍ ജയന്തി ദിനത്തില്‍ ഡല്‍ഹിയിലെ റെഡ്‌ഫോര്‍ട്ട് മൈതാനിയില്‍ വച്ച് കാന്‍ഷിറാം ബി.എസ്.പി. (ബഹുജന്‍ സമാജ് പാര്‍ട്ടി) ക്ക് രൂപം നല്കി. 

ഇന്‍ഡ്യയിലെ 85% ജനങ്ങളും ബഹുജന്‍ സമാജാണ്. (ദലിത് പിന്നോക്ക മത ന്യൂനപക്ഷം വിഭാഗം). അവരെ ഭരിക്കുന്നത് 15% മാത്രമുള്ള സവര്‍ണ്ണ ഭാഗമാണ്. എന്നതിനാല്‍ നാള്‍വരെയുള്ള ''വോട്ടുഹമാരാ രാജ് തുമാരാ'' എന്ന സ്ഥിതി (വോട്ട് ഞങ്ങളുടേത് ഭരണം നിങ്ങളുടേത്) സമ്മതിക്കില്ലാ എന്ന് അദ്ദേഹം അസന്നിദ്ധമായി പ്രഖ്യാപിച്ചു.

മൃഗീയ ഭൂരിപക്ഷത്തിലൂടെ ഭരണത്തിലേറിയ സവര്‍ണ്ണ ഭരണകൂട സംവിധാനങ്ങളെ കടകുഴക്കിക്കൊണ്ട് ഏക കക്ഷി ഭരണം ഇന്‍ഡ്യയില്‍ അവസാനിച്ച് കൂട്ട് മന്ത്രിസഭകള്‍ നിലവില്‍ വരാന്‍ തുടങ്ങിയത് ബി.എസ്.പിയുടെ ഉദയത്തിന് ശേഷമാണ്. 

ഭരണകൂടം ദുര്‍ബലമായാല്‍ മാത്രമേ ദുര്‍ബല ജനതയുടെ മേലുള്ള കുതിര കയറ്റം കുറയുകയൊള്ളു എന്നതിനാല്‍ സവര്‍ണ്ണരുടെ ദുര്‍ബല സര്‍ക്കാര്‍ ഇനി ഇന്‍ഡ്യ ഭരിച്ചാല്‍ മതിയെന്ന് അദ്ദേഹം തീരുമാനിച്ചു.

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ സൂത്രവാക്യങ്ങള്‍ മാറ്റിമറിച്ച പ്രതിഭാധനനാണ് അദ്ദേഹം. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അധികാരം പിടിച്ചുകൊണ്ട് അടുത്ത ലക്ഷ്യം ഡല്‍ഹിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

കാന്‍ഷിറാം ഇന്‍ഡ്യയിലെ ദലിതരുടെ മിശിഹാ തന്നെയാണ്.

ഇന്‍ഡ്യയിലെ ദലിതരുടെ മിശിഹയായ കാന്‍ഷിറാമിന് ചരണാസ്വാസ്ഥ്യത്തിന്റെ പ്രണാമം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ