"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

കോവളം കമലാസനന്‍


മഹാത്മ അയ്യന്‍ കാളിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍-പത്ത് ബി.എ.ക്കാരുണ്ടാവുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി - തിരുവനന്തപുരം കേന്ദ്രീകരിച്ച് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ കോളേജ് പഠനം നടത്തിവരുന്ന കാലഘട്ടം. 1958 കാലയളവില്‍ തിരുവനന്തപുരത്ത് പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് കൂടി തങ്ങളുടേതായ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു അങ്ങനെയാണ് കെ.എച്ച്.എസ്. എഫ് എന്ന ചുരുക്കപ്പേരില്‍ പട്ടികവിഭാഗങ്ങളുടെ ഹൃദയം കവര്‍ന്ന കേരള ഹരിജന്‍ സ്റ്റുഡന്റസ് ഫെഡറേഷന്‍ ജന്മം കൊണ്ട്, പില്ക്കാലത്ത് കേരളത്തിന്റെ സാമൂഹിക ചലനങ്ങളില്‍ പലപ്പോഴും കോളിളക്കം സൃഷ്ടിച്ചുകൊണ്ട് പ്രവര്‍ത്തനം നടത്തിവന്നത്. കെ.എച്ച്.എസ്.എഫ്.ന്റെ പ്രഥമപ്രസിഡന്റ് പദം അലങ്കരിച്ച് ആരാധ്യനായി മാറിയത് ശ്രീ.കോവളം കമലാസനനാണ്. ശൂരനാട് കേശവന്‍, എം.വി പ്രസാദ്, എ.കെ നടേശന്‍, കെ.ആര്‍ സുകുമാരന്‍, തേവലക്കര ഭാസി, സി.കെ രാജന്‍, കല ഞ്ഞൂര്‍ ഭാസ്‌ക്കരന്‍, ശാസ്തമംഗലം ഗംഗാധരന്‍, ചെങ്ങന്നൂര്‍ യശോവര്‍ദ്ധനന്‍ തുടങ്ങിയവര്‍ കെ.എച്ച്.എസ്.എഫ്.ന്റെ പ്രാരംഭകാല പ്രവര്‍ത്തകരും നേതാക്കളുമാണ്. സംഘടനയുടെ പ്രാരംഭകാലം മുതല്‍ ആവശ്യമായ എല്ലാവിധ സഹായങ്ങളും നല്കുന്നതില്‍ അതീവശ്രദ്ധാലുവായിരുന്നു. ശ്രീ കോവളം കമലാസനന്‍. തപാല്‍ വകുപ്പിലെ ഔദ്യോഗിക ജീവിതത്തിനിടയിലും ഇതിന് മാറ്റമുണ്ടായില്ല. ഇന്നും ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് കോവളം കമലസനന്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. എല്ലാ മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ശ്രീ കോവളം കമലാസനന്റെ സപ്തതി 2008-ല്‍ തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തിന്റെ അനുയായികളും, ശിഷ്യരും വിവിധ ദലിത് സംഘടനകളും ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചത് ഇത്തരുണത്തില്‍ സ്മരണീയമാണ്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ