"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

സോമന്‍ പുള്ളോന്‍കാല (കുട്ടിച്ചേട്ടന്‍)


കല്ലറ സുകുമാരന്‍ പത്താം ക്ലാസ്സില്‍ തലയോല പറമ്പ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. ദാനിയേല്‍ ആശാന്റെ വീട്ടില്‍ താമസിച്ചുകൊണ്ടാണ് കല്ലറ സാര്‍ അന്ന് പഠിച്ചുകൊണ്ടിരുന്നത്. രാവിലെ ഞാന്‍ കല്ല് വെട്ടാന്‍ പോകുമ്പോള്‍ ആണ് കല്ലറ സാര്‍ സ്‌കൂളിലേക്ക് പോകുന്നത്. അന്ന് ഞങ്ങള്‍ ഒപ്പം നടക്കാറുണ്ടായിരുന്നു. അന്ന് മുതല്‍ മരിക്കുന്നത് വരെ സാറിനോടൊപ്പം സഹകരണമുണ്ട്. സാറിന്റെ വിദ്യാഭ്യാസം കഴിഞ്ഞ് പീരുമേട് ഹര്‍ജന്‍ ഫെഡറേഷന്‍ രൂപീകരിച്ചത്. അദ്ദേഹം കോട്ടയം കളട്രേറ്റിലേയ്ക്ക് നടത്തിയ ഒരു ജാഥയോടൊപ്പമാണ് ഞാന്‍ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം സഹകരിക്കാന്‍ തുടങ്ങിയത്. സ്വര്‍ഗ്ഗത്തില്‍ പണ്ടൊരു യുദ്ധം നടന്നു. ദൈവത്തിന്റെ ദൂതന്മാര്‍ രണ്ട് സെക്ഷനായി തിരിഞ്ഞ ഭയങ്കരമായ യുദ്ധം. അതില്‍ പരാജയപ്പെട്ടവര്‍ താഴെയ്ക്ക് പതിച്ചു നരഗത്തില്‍ വീണു. അവര്‍ പിശാചുക്കളായി തീര്‍ന്നു. അതുപോലെ ആര്യാക്രമണത്തില്‍ പാതാളത്തോളം താണുക്കിടക്കുന്ന ദലിതരെ വിമോചനത്തിനായി അവരെ തൊട്ട് വിളിക്കുക എന്ന ദൗത്യമാണ് കല്ലറ സുകുമാരന്‍ നമ്മളെ ഏല്‍പിച്ചിരിക്കുന്നത്. ചരിത്രം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു കല്ലറ സുകുമാരന്‍. ഭൂമിയില്‍ ജീവന്റെ തുടിപ്പുണ്ടായതുമൂലം മനുഷ്യന്‍ ഇന്ന് വരെ വികാസം പ്രാപിച്ചതുവരെയുള്ള ഏത് കാര്യങ്ങളെക്കുറിച്ചും അന്യായങ്ങള്‍ കാണിച്ചാല്‍ വ്യക്തമായി പറഞ്ഞുകൊടുക്കുവാന്‍ കഴിവുണ്ടായിരുന്ന-അറിവുണ്ടായിരുന്ന മഹാനായിരുന്നു കല്ലറ സുകുമാരന്‍. ഞാന്‍ പള്ളികൂടത്തില്‍ പഠിച്ച ആളല്ല, പക്ഷെ എന്നെ ലോക ചരിത്രം പഠിപ്പിച്ചത് കല്ലറയായിരുന്നു. കല്ലറ സുകുമാരനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍ സാക്ഷാല്‍ അംബേദ്ക്കറെക്കുറിച്ച് എനിക്കറിയുവാന്‍ കഴിയുമായിരുന്നില്ല. മാത്രമല്ല മഹാത്മാഗാന്ധി സാക്ഷാല്‍ യേശുക്രിസ്തുവിന്റ രണ്ടാം അവതാരമായിരുന്നു. എന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അങ്ങനെയായിരുന്നു പഠിപ്പിച്ചത്. കല്ലറയാണ് യഥാര്‍ത്ഥ ഗാന്ധിയെ എനിക്കുമനസ്സിലാക്കി തന്നത്. പൂനാകരാറിനെക്കുറിച്ചും കല്ലറ ക്ലാസ്സെടുത്തപ്പോഴാണ് ഗാന്ധിയെഞാന്‍ മനസിലാക്കിയത്. കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധി സ്വീകരിച്ച നിലപാട് കല്ലറയാണ് പറഞ്ഞുതന്നത്. രണ്ടാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ഗാന്ധിജി മടങ്ങുന്ന വഴി പാരീസിലിറങ്ങി മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുന്നതിനായി. അപ്പോള്‍ പത്രക്കാര്‍ അദ്ദേഹത്തെ വളഞ്ഞു. അവര്‍ ചോദിച്ചു എങ്ങനെയുണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം. അതൊക്കെ ഭംഗിയായി നടക്കുന്നു. ഞാന്‍ ഇവിടെ തിരുമേനിയെ കാണണമെന്ന് വിചാരിച്ചിറങ്ങിയത്. പത്രക്കാര്‍-പക്ഷെ ഒരു കാര്യം ഇന്ത്യയില്‍ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചില്ലേ. അതിനെന്താ ഹരിജനങ്ങള്‍ക്ക് ബ്രിട്ടണ്‍ ഒരു സമ്മാനം കൊടുക്കുന്നത് നല്ലകാര്യമല്ലേ. പത്രക്കാര്‍-സമ്മാനമല്ല രണ്ട് വോട്ടു ചെയ്യുവാനുള്ള അവകാശമാണ്. ഇത് കേട്ട് കഴിഞ്ഞപ്പോള്‍ ഗാന്ധി വിയര്‍ത്തുപോയി എന്നാണ് കല്ലറ പറഞ്ഞത്. രണ്ട് വോട്ട് ഹരിജനങ്ങള്‍ക്ക് കിട്ടിയാല്‍ തെരെഞ്ഞെപ്പില്‍ അവര്‍ അധികാരത്തില്‍ വരും. സവര്‍ണരായ നിങ്ങളൊക്കെ അവരെ അനുസരിക്കേണ്ടിവരും. ഇത് കേട്ട് സംഭീതനായ ഗാന്ധി മാര്‍പ്പാപ്പയെ കാണാതെ ബോംബെയിലേയ്ക്ക് കപ്പല്‍ കയറി. ബോംബെയില്‍ കപ്പലിറങ്ങിയ ഗാന്ധിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. അവിടെ കിടന്നുകൊണ്ടാണ് കമ്മ്യൂണല്‍ അവാര്‍ഡിനെതിരെ മരണം വരെ ഗാന്ധി സത്യാഗ്രഹം പ്രഖ്യപിച്ചു. കമ്മ്യൂണല്‍ അവാര്‍ഡ് പില്‍വലിക്കണമെന്നാവശ്യപ്പെട്ട ഗാന്ധി സമരം ആരംഭിച്ചു. എന്നെ തല്ലിക്കൊന്ന് വിളക്ക് കാലില്‍ കെട്ടിതൂക്കിയാലും കമ്മ്യൂണല്‍ അവാര്‍ഡില്‍ നിന്നും പിന്‍തിരിയില്ലെന്ന് അംബേദ്ക്കറും പ്രഖ്യാപിച്ചു. അംബ്ബേദക്കറുടെ ഹര്‍ജീന്മേലാണ് ബ്രിട്ടണ്‍ കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് അതിനാല്‍ ഹര്‍ജിക്കാരനായ അംബേദ്കര്‍ സമ്മതിക്കാതെ കമ്മ്യൂണല്‍ അവാര്‍ഡ് പിന്‍വലിക്കാനും സാധ്യമല്ല. അവസാനം ഇന്ത്യന്‍ നേതാക്കളും അംബേദ്ക്കറുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പനുസരിച്ചാണ് സ്വാതന്ത്രം ലഭിച്ചുകഴിഞ്ഞാല്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം നല്കണമെന്ന് ഉറപ്പിന്മേലാണ് കമ്മ്യൂണല്‍ അവാര്‍ഡ് പിന്‍വലിച്ചത്. ഇതൊെക്ക പഠിപ്പിച്ചത് കല്ലറസാറായിരുന്നു. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ