"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

ശ്രീ കല്ലറ സുകുമാരന്‍ സാറും ഞാനുമായിട്ടുള്ള ബന്ധം - കെ സുതന്‍


1975-ല്‍ അതായത് 19-ാം വയസ്സില്‍ കെ.എച്ച്.എഫിന്റെ ശാഖാ സെക്രട്ടറിയായി പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ശ്രീ. കല്ലറസുകുമാരന്‍ സാറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അറിവിന്റെ നിറകുടമായ ശ്രീ. കല്ലറ സുകുമാരന്‍ പട്ടികജാതി/വര്‍ഗ്ഗ സമുഹത്തിന് നല്‍കിയ സംഭാവനഅമുല്യങ്ങളാണെന്നാണ് എന്റെ അഭിപ്രായം, അദ്ദേഹത്തെ തൊട്ടറിയാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. പലയോഗങ്ങളും കഴിഞ്ഞ് ഞാനും അദ്ദേഹത്തിന്റ കൂടെ ഒരു പായയില്‍ കിടന്ന് പലതും ഞാന്‍ ചോദിച്ച് ഉത്തരം നേടിയത് എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. കോട്ടയത്ത് എഴു ദിവസത്തെ ലീഡര്‍ഷിപ്പ് ക്യാമ്പില്‍ അവസാന ദിവസം ശ്രീ. കല്ലറസുകുമാരന്‍ സാറിന്റെ മോചനത്തിന്റെ അടിവേരുകള്‍ തേടി അദ്ദേഹം എടുത്ത ക്ലാസ്സ് ആണ് എന്നെ ഇന്നുംസാമുഹ്യപ്രവര്‍ത്തകനായി മാറ്റുന്നത്.കെ.എച്ച്.എഫ്. എന്ന കേരളം കണ്ട വലിയ പ്രസ്ഥാനത്തിന് കുന്നത്ത്‌നാട് താലുക്ക് വലിയ ജനസംഖ്യയെത്തന്നെ അണിനിരത്തിയാണ് വരവേറ്റത്. 

അയ്യന്‍കാളിയ്ക്ക് ശേഷം കേരളം കണ്ട മഹല്‍ വ്യക്തിയാണെന്നും, പട്ടികജാതി/വര്‍ഗ്ഗ ദളിത് ക്രിസ്ത്യാനി സമുഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നുമുള്ള ദൃഢവിശ്വാസത്തോടെ കല്ലറസുകുമാരന്‍സാറിന് എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ