"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച

കെ.ടി. നാരായണന്‍ കോഴിക്കോട്


കോഴിക്കോട്ട് മുക്കം പഞ്ചായത്തില്‍ ആലും തറവാട്ടിലാണ് ഞാന്‍ ജനിച്ചത്.

എന്റെ കുട്ടിക്കാലം മുതല്‍ തന്നെ സാമൂഹിക പീഢനം അനുഭവിച്ചുവന്ന ആളാണ് ഞാന്‍. 52 വയസ്സുണ്ട്. എന്റെ സമൂഹത്തോട് ജാതിയോട് എന്താണ് ഈ വിവേചനം എന്ന് ഞാന്‍ ചിന്തിച്ചുപോയി. 

പഠനകാര്യത്തില്‍ ഞാന്‍ ഒന്നാമനായിരുന്നു. സ്‌പോട്‌സിലും അങ്ങനെതന്നെ യായിരുന്നു. എന്നാല്‍ എന്റെ ഗ്രാമത്തില്‍ ഞാന്‍ വിവേചനത്തിന് വിധേയനായിരുന്നു. 88-വരെ ഞാന്‍ കോഴിക്കോട്ട് പട്ടണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. അക്കാലത്ത് ഹരിജന്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടു. അപ്പോള്‍ തന്നെ ഞാന്‍ സി.ഐ.റ്റി.യു. കണ്‍വീനര്‍ ആയിരുന്നു. വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം എന്ന കല്ലറ സുകുമാരന്റെ പുസ്തകം വായ്ക്കുവാനിടയായി. പി.കെ. രാധാകൃഷ്ണന്‍ നയിച്ച ആദിവാസി മാര്‍ച്ചുമായി ബന്ധപ്പെടാന്‍ ഇടയായി. അതിന് ജാഥാംഗങ്ങള്‍ക്ക് കോഴിക്കോട്ട് ടൗണില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. അങ്ങനെ കല്ലറ സുകുമാരനുമായി പരിചയം പുതുക്കുവാന്‍ ഇടയായി. അംബേദ്ക്കര്‍ ജന്മശതാബ്ദി യോടനുബന്ധിച്ച് കല്ലറയുടെ ഒരു പ്രഭാഷണം കേട്ടു. തുടര്‍ന്ന് ഐ.ഡി.എഫ്. പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ദലിത് വിമോചനത്തിന് ഐ.ഡി.എഫ്. പ്രവര്‍ത്തനം സഹായകരമാകും എന്നതില്‍ തര്‍ക്കമില്ല. 20 വര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ ഒട്ടനവധി ദുരിതങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കല്ലറസുകുമാരനിലൂടെ ആര്‍ജ്ജിച്ച സംഘടനാബോധം മലബാര്‍ മേഖലയില്‍ ഐ.ഡി.എഫ് പ്രവര്‍ത്തനത്തിന് എന്നെ സഹായിച്ചു. കല്ലറയോടൊപ്പം നിന്ന പലരേയും പോലെ മറ്റാരും മരിച്ചപ്പോള്‍ കരയാതിരുന്ന എനിക്ക് അദ്ദേഹത്തിന്റെ മരണത്തില്‍ കരയേണ്ടതായിവന്നു എന്നത് അദ്ദേഹത്തിനോടുള്ള അടങ്ങാത്ത അഭിവാഞ്ജയാണ് കാണിക്കുന്നത്. കല്ലറ സുകുമാരന്‍ എന്ന വ്യക്തിത്വം ഇന്ത്യയില്‍ ആകമാനം എന്നും നിലനില്‍ക്കും. വളരെ ശക്തനായ ഒരു നേതാവാണ്. കല്ലറസുകുമാരന്‍ വ്യക്തിപരമായ ഒരു നേട്ടത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. എല്ലാം തന്റെ സമൂഹത്തിനുവേണ്ടി യായിരുന്നു. അങ്ങനെയുള്ള ആ മഹാനോട് ദീര്‍ഘനാള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളി ലൊക്കെ അന്തിയുറങ്ങിയ അനുഭവം ഇന്നും ഓര്‍ക്കുകയാണ്. 

സാമൂഹികമായുള്ള കല്ലറയുടെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്. കേരളത്തില്‍ സമുദായ സംഘടനകള്‍ സ്വന്തം പേരില്‍ വസ്തുവകള്‍ സ്വന്തമാക്കിയപ്പോള്‍ കല്ലറ സുകുമാരന്‍ ആ രംഗത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവോ എന്ന് പരിശോധി ക്കണം. രാഷ്ട്രീയ അധികാരത്തിലൂടെ ആ കാര്യം സാധിക്കാമെന്ന നിലപാടായിരുന്നു കല്ലറയ്ക്കുണ്ടായിരുന്നത്. ബ്രാഹ്മണരോടുള്ള വിരോധമല്ലായിരുന്നു ബ്രാഹ്മണീസത്തോ ടുള്ള വിരോധമായിരുന്നു കല്ലറയ്ക്കുണ്ടായിരുന്നത്.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ