"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

കെ.ടി. അയ്യപ്പന്‍


എത്ര വര്‍ഷം കല്ലറസാറിനൊപ്പമുണ്ടായിരുന്നു?

42 വര്‍ഷം സാറിനൊപ്പമുണ്ടായിരുന്നു. ശൗരിമാണിയുടെ സമരം മുതല്‍ അന്‍പതോളം സമരങ്ങളില്‍ കല്ലറസാറിനൊപ്പം സഹകരിച്ചിട്ടുണ്ട്. ശൗരിമാണി സമരത്തിന് സെക്രട്ടറിയേറ്റ് മുതല്‍ ഉത്തര്‍പ്രദേശ് വരെ സാറിനൊപ്പം പോയിട്ടുണ്ട്. 

കല്ലറസാറിനെപോലെയുള്ള ഒരാളുടെ കൂടെ പ്രവര്‍ത്തിച്ചത് ഭാഗ്യമാണെന്ന് കരുതുന്നത്? 

ഭാഗ്യമല്ല സ്വര്‍ഗ്ഗമായിരുന്നു എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഒരാള്‍ സാറിന്റെ അനുയായിയായി മാറുമായിരുന്നു. എവിടെ ചെന്നാലും നമുക്ക് ഒരു വിലയുണ്ട് എന്ന തോന്നലുണ്ടാക്കിയത് കല്ലറസാറായിരുന്നു. 

കെ.ടി. അയ്യപ്പന്‍ 
പുതുപ്പാറ, ഇടമറ്റം, പാലാ.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ