"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - വി.എ. സെബാസ്റ്റ്യന്‍


ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കെ.എച്ച്.എഫ്. കോഴിയാനി യൂണിറ്റിന്റെ സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1980-ല്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന കെ.എച്ച്.എഫ്.-ന്റെ ഒരു യോഗം കഴിഞ്ഞ് കല്ലറ സാര്‍ വിശ്രമിച്ചത് ഞങ്ങളുടെ വീട്ടിലാണ്. അന്നുമുതല്‍ സാറുമായുള്ള സഹകരണം മരണം വരെ ഉണ്ടായിരുന്നു. ഏത് പ്രതിസന്ധിയിലും പതറാതെ നില്‍ക്കുവാനുള്ള ഒരു പ്രത്യേക കഴിവ് കല്ലറ സാറിനുണ്ടായിരുന്നു. വളരെ കുഴപ്പം പിടിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഛടുതിയില്‍ തന്നെ അദ്ദേഹത്തിന്റെ ബുദ്ധിയില്‍ തെളിയുമായിരുന്നു. എന്നാല്‍ സാര്‍ ഏറെ ദുഃഖിതനും നിരാശനുമായി കണ്ടത് കാഞ്ഞിരപ്പള്ളി അസംബ്ലി മണ്ഡലത്തില്‍ ബി. എസ്.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഫലപ്രഖ്യാപനത്തിനു ശേഷമാണ്. ദലിത് കോളനികളില്‍ മാത്രം ലക്ഷ്യം വച്ച പ്രവര്‍ത്തന തന്ത്രമാണ് സാര്‍ സ്വീകരിച്ചത്. കാല്‍നൂറ്റാണ്ടുകാലത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞിരപ്പള്ളിയുടെ ജനങ്ങളുമായി ഇടപഴകി പ്രവര്‍ത്തിച്ച സാര്‍ ചുരുങ്ങിയത് 25000 വോട്ട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ദലിതരായ നമ്മുടെ ആള്‍ക്കാര്‍ പണത്തിനും വാഗ്ദാനത്തിനും വഴങ്ങി സവര്‍ണ്ണ പക്ഷത്ത് ചേര്‍ന്നത് സാറിനെ ദുഃഖിതനാക്കി. എന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തനം വ്യര്‍ത്ഥമായിപ്പോയല്ലോ എന്ന് പറഞ്ഞ് സാര്‍ കരഞ്ഞു.

സി.കെ.റ്റി.യു.
വി.എ. സെബാസ്റ്റ്യന്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ