"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

കല്ലറ സുകുമാരന്‍; മഹത് വ്യക്തി - റോബിന്‍സണ്‍ എന്‍.കെ


സ്വയം എരിഞ്ഞടങ്ങി മറ്റുള്ളവര്‍ക്ക് സുഗന്ധം പരത്തുന്ന ചന്ദന മരത്തിന് തുല്യം എന്ന ശ്രീ. പോള്‍ ചിറക്കരോട് സാറിന്റെ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കുവാന്‍ കഴിയുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് ശ്രീ. കല്ലറ സുകുമാരന്‍ സാര്‍. 

1990-കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തില്‍ ബി.എസ്.പി. പ്രവര്‍ത്തകനായ പിതാവിലൂടെ കല്ലറ സാറിനെക്കുറിച്ച് അറിയുന്നു. 

1994-ല്‍ പീരുമേട്ടിലേക്ക് താമസം മാറി കല്ലറ സാറിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുവാന്‍ ഇടവരുന്നു. 

1997-ല്‍ ഐ.ഡി.എഫ്. പീരുമേട് ശാഖയില്‍ നിന്നും മെമ്പര്‍ഷിപ്പ് ലഭിക്കുന്നു. 1998-ല്‍ ജില്ലാ കമ്മറ്റി അംഗം, പീരുമേട് താലൂക്ക് ജോ. സെക്രട്ടറി, പീരുമേട് ഓഫീസ് സെക്രട്ടറി 

ഐ.ഡി.വൈ.എഫ്. ജില്ലാ ജന.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഐ.ഡി.വൈ.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി.

സി.പി.എം. പ്രാദേശിക പ്രവര്‍ത്തകനായിരുന്ന പിതാവ് എന്‍.പി. കുഞ്ഞുമോന്‍ ജാതിയപരമായ എതിര്‍പ്പുകളെ തുടര്‍ന്ന് സി.പി.എം. വിടുകയും എസ്.പി.എസ്. തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വരുകയും 1990-കളില്‍ ബി.എസ്.പി. കാണക്കാരി പഞ്ചായത്തിലെ പ്രവര്‍ത്തകനായതിലൂടെ കല്ലറ സാറുമായി ബന്ധം തുടങ്ങുന്നു. പട്ടിത്താനം മേഖലയില്‍ ബി.എസ്.പി. യോഗങ്ങള്‍ വീട്ടിലും പരിസരത്തുമായി കൂടുന്നതിനിടവന്നതിലൂടെ ചെറുപ്പത്തിലെ മുതല്‍ (10 വയസ്സ് മുതല്‍) കല്ലറ സുകുമാരന്‍ എന്ന ആ മഹത് വ്യക്തിയേക്കുറിച്ച് കേട്ടറിയന്നു. 

1996-മാതാവ് കുട്ടിയമ്മക്കുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്ന് വളരെ യധികം വേദന അനുഭവിച്ച എന്റെ കുടുംബത്തിന് എല്ലാവിധ സഹായവും കല്ലറസാറും അദ്ദേഹത്തിന്റെ അനുയായികളുമായിരുന്നു. 

ബി.എസ്.പി. കാണക്കാരി പഞ്ചായത്ത് പ്രവര്‍ത്തകരായിരുന്ന മാത്യു ഡേവീസ്, അഡ്വ. സി.പി. രാജേഷ്, പ്രദീപ് കാണക്കാരി. തുടങ്ങിയവരെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എല്ലാ കാര്യങ്ങളും കല്ലറസാറും അദ്ദേഹത്തിന്റെ പുത്രന്‍ കല്ലറ ശശീന്ദ്രനും പള്ളിക്കല്‍ സാമുവല്‍ (ഐ.ഡി.എഫ്. ജനറല്‍ സെക്രട്ടറി) ബി.എസ്.പി. തിരുവനന്തപുരത്തെ പ്രവര്‍ത്തകനായ വിജയദാസ് ഗൗരീശപട്ടം തുടങ്ങി ഒട്ടനവധി പ്രവര്‍ത്തകരുടെ സഹായത്താല്‍ നടന്നു. ബി.എസ്.പി. സംസ്ഥാന കമ്മറ്റി ആഫീസായിരുന്ന തിരുവനന്തപുരം മുളവനയിലുള്ള ആഫീസില്‍ ഒരു മാസത്തോളം തങ്ങുന്ന തടക്കമുള്ള എല്ലാ സഹായവും ലഭിച്ചു. 1994-ല്‍ പീരുമേടില്‍ എത്തുന്ന ഞാന്‍ നേരിട്ട് കല്ലറ സാറിനെ ആദ്യമായി കാണുന്നു. 

1996-ല്‍ ഒക്‌ടോബര്‍ 12-ന് 8 മണിക്ക് ഈലോകത്തില്‍ നിന്നും വിട്ടു പിരിഞ്ഞ ആ മഹത് വ്യക്തിയുടെ ചേതനയറ്റ മുഖം നിറകണ്ണുകളോടെ ഓര്‍ക്കുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ