"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

വല്ലം ചെല്ലപ്പന്‍


1946 സെപ്തബര്‍ 19-ാം തീയതി വല്ലംകരയില്‍ കുപ്പിശ്ശേരിയില്‍ അയ്യപ്പന്റേയും, ഭാര്യ കുറുമ്പയുടേയും മകനായി അഞ്ചു മക്കളില്‍ 3-ാം മകനായി ജനിച്ചു. 1967-1968 കാലം വരെ ഹരിജന്‍ സമാജത്തില്‍ പ്രവര്‍ത്തിച്ചു. ഈ സമയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനവുണ്ടായിരുന്നു. സമാജത്തിന്റെ പ്രവര്‍ത്തനം ഏകപക്ഷീയമായതുകൊണ്ട് ഹരിജന്‍സമാജ പ്രവര്‍ത്തനത്തില്‍ നിന്ന് ഞാന്‍ ഉള്‍പ്പെടെ 100-ല്‍ പരം പ്രവര്‍ത്തകര്‍ മാറി നിന്നു. അവര്‍ വിദ്യാര്‍ത്ഥി രാഷ്ടീയപാര്‍ട്ടിയുടെ അനുഭാവികളുമായി പ്രവര്‍ത്തനം തുടങ്ങി. ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു. 1977 കാലഘട്ടത്തില്‍ റൈസ് മില്ലില്‍ ജോലി ചെയ്തുവരുന്ന സമയത്താണ് 1978ല്‍ഡോക്ടര്‍ എം.എ. കുട്ടപ്പന് മട്ടാഞ്ചേരിയില്‍ ഗവ.ആശുപത്രിയില്‍ നിയമനം നടന്നത്. അന്ന് കെ.എച്ച്.എഫ്.ന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. പെരുമ്പാവുര്‍ക്കാരന്‍ കാളിദാസന്‍ പോസ്റ്റുമാനായി മട്ടാഞ്ചേരിയിലുണ്ടായിരുന്നു. കെ.എച്ച്.എഫ്.ന്റെ പ്രവര്‍ത്തനം തുടങ്ങുവാന്‍ കുറച്ചുവ്യക്തികളെ കണ്ടെത്തുവാന്‍ കഴിയുമോ എന്നു ചോാദിച്ചപ്പോള്‍ കാളിദാസന്‍ വഴി ഒരു ദിവസം എന്റെ വീട്ടില്‍ വന്നു.കെ.എച്ച്.എഫിന്റെ നയവും പരിപാടിയേയും കുറിച്ചു സംസാരിച്ചു. ആ സമയം സെയില്‍ ടാക്‌സ് ഓഫീസറായി വെ.എം.സി.എ.യില്‍ താമസിക്കുന്ന ഡി.പി.കാഞ്ചിരത്തേയും പരിചയപ്പെടുത്തി. 1978 ഡിസംബര്‍ 3-ാം തീയതി വെ.എം.സി.എ ഹാളില്‍ കുന്നത്തുനാട് താലുക്ക് കണ്‍വെന്‍ഷന്‍ വിളിച്ചു. ആ യോഗത്തില്‍ 200ല്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്തു. അയ്യപ്പന്‍ ശേഖരന്‍ പ്രസിഡന്റായും എന്‍.മണി സെക്രട്ടറിയായും താലുക്കുകമ്മിറ്റിക്കു രൂപം കൊടുത്തു. റൈസ് മില്ലില്‍ രാത്രി ജോലി കഴിഞ്ഞു രാവിലെ ഡി.പി.യുടെ റൂമില്‍ എത്തുമായിരുന്നു. പ്രവര്‍ത്തനം മന്ദഗതിയില്‍ മുന്നോട്ടു നീങ്ങി. 1979 മദ്ധ്യത്തോടുകുടി ഡി.പി.യുടെ നിര്‍ദ്ദേശപ്രകാരം സമ്മേളനം വിളിച്ചു എന്നെ താലൂക്കു പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈസമയങ്ങളില്‍ ഡി.പി.യുടെ സഹകരണത്തോടെ എറാണാകുളം ജനറല്‍ പോസ്റ്റാഫീസിലെ മാസ്റ്റര്‍ എ.കെ. തേവന്‍ മാസ്റ്ററെ പ്രസിഡന്റാക്കി ജില്ലാ കമ്മിറ്റിക്കു രൂപം കൊടുത്തു. ഈ സമയം കെ.എച്ച്. എഫിന്റെ സംസ്ഥാന ഖജാന്‍ജിയായിരുന്ന സി.റ്റി. അപ്പുക്കുട്ടന്‍ കെ.എസ്.ആര്‍.റ്റി.സി.യില്‍ ജോലിയില്‍ എത്തി. കെ.എച്ച്.എഫിന്റെ പ്രവര്‍ത്തനത്തിനു സി.പി.എമ്മിന്റെ വലിയ എതിര്‍പ്പുണ്ടായിട്ടും അതിനെ അതിജിവിച്ചു ഫെബ്രുവരി ഒന്നാം തിയതി 100ല്‍പ്പരം സൈക്കിള്‍ സംഘടിപ്പിച്ച് സമ്മേളനത്തിന്റെ വിളംബര സൈക്കിള്‍ റാലി നടത്തി. പെരുമ്പാവൂരില്‍ ആരംഭിച്ച് താലുക്കിന്റെ വിവിധസ്ഥലങ്ങളില്‍ സഞ്ചരിച്ചു വൈകിട്ട് പെരുമ്പാവൂരില്‍സമാപിച്ചു. സമാപന സമ്മേളനം കല്ലറ സുകുമാരന്‍ സാര്‍ ഉദ്ഘാടനം നടത്തി. ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടത്താത്ത രീതിയില്‍ പതിനായിരക്കണക്കിനു കുഞ്ഞുകുട്ടികള്‍ അടക്കം പങ്കെടുത്തു. പ്രകടനത്തില്‍ വരുന്നവര്‍ ഒരു പിടി അരി കൊണ്ടുവരുവാന്‍ നിര്‍ദ്ദേശച്ചതനുസരിച്ച് കെണ്ടുവന്ന അരി ലേലം ചെയ്തിട്ടു 5000 നുമേല്‍ രുപയ്ക്കു ലേലം ചെയ്തു ചരിത്രം സൃഷ്ടിച്ചു.ആ സമ്മേളനത്തിനു ശേഷം എറണാകുളം ജില്ലയില്‍ എല്ലാ താലുക്കുകളിലും താലൂക്കു കമ്മിറ്റികളും നിരവധി ശാഖകളും തുടങ്ങി. അതിനുശേഷം തിരുവനന്തപുരത്തു നടന്ന രാജ്ഭവന്‍ മാര്‍ച്ചിനു ഇരുപത്തഞ്ചോളംബസുകള്‍ എറണാകുളം ജില്ലയില്‍ നിന്നും പങ്കെടുക്കുവാന്‍ നേതൃത്വം നല്‍കി. ഈ കാലങ്ങളില്‍ കുട്ടമ്പുഴയിലും, കോടനാടു വലിയപാറയിലും, തൊഴിലാളി സമരത്തിനു നേതൃത്വം നല്‍കി വിജയിക്കുവാന്‍ കഴിഞ്ഞു. പട്ടികജാതിക്കാര്‍ കൈവശം വച്ചു ആരാധന നടത്തിയിരുന്ന കോതമംഗലം പിണ്ടിമനയില്‍ പു ത്തന്‍ ശബരിമല ക്ഷേത്രത്തിലേക്കുള്ള വഴി വര്‍ഷങ്ങളായി അവിടത്തെ ക്രിസ്ത്യാനികള്‍ അടച്ചു കൈവശം വെച്ചിരുന്ന സ്ഥലം പെരുമ്പാവുരില്‍ നിന്നും എണ്‍പതോളം വരുന്ന ചെറുപ്പക്കാരെ സംഘടിപ്പിച്ചു ഒറ്റ രാത്രികൊണ്ട് ഒന്നരമീറ്റര്‍ നീളത്തില്‍ 22 അടി വീതിയില്‍ മെയിന്‍ റോഡു മുതല്‍ അമ്പലം വരെ റോഡു വെട്ടുന്നതിന് നേതൃത്വം നല്കി ദിവസങ്ങളോളം വഴി സംരക്ഷിക്കാന്‍ കാവല്‍ നിര്‍ത്തുകയും ചെയ്തു. ഡി.പി.യുടെ പരിശ്രമത്തില്‍ കെല്‍ട്രോണില്‍ 1981 ആഗസ്റ്റുമാസത്തില്‍ ജോലികിട്ടി പിന്നെ തിരുവന്തപുരത്തു 3 വര്‍ഷക്കാലം ജോലിയും സംഘടനാ പ്രവര്‍ത്തനവും നടത്തി. കെല്‍ട്രോണിലുള്ള പട്ടികജാതിക്കാരുടെ ലിസ്റ്റ് എടുത്തു. എസ്.സി.എസ്.ടി. എംപ്ലോയീസ് അസോസിയേഷനുരൂപം കൊടുത്തു. 1982-ല്‍ പുനകരാര്‍ വാര്‍ഷികം ആഘോഷിച്ച സമയം ഇടുക്കി ജില്ലയുടെ ചാര്‍ജ്ജ് എനിക്കായിരുന്നു. ഒരാഴ്ചക്കാലം ലീവെടുത്തു വിട്ടുനിന്ന് സംഘടനാപ്രവര്‍ത്തകരെ വീണ്ടും സംഘടനയില്‍ കൊണ്ടുവരുകയും ചെയ്തു. ചെറുതോണിയില്‍ സംഘടന ഓഫീസ് പണിയുന്നതിനു വേണ്ടി കൈവശം വെച്ചിരുന്ന 15 സെന്റ് സ്ഥലം എല്‍.ഡി.എഫുകാര്‍ കയ്യേറി അവരുടെ കൊടിഉയര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 82 സെപ്റ്റംബര്‍ 24ന് വീണ്ടും കൈയ്യേറി അവരുടെ കൊടിമാറ്റി കെ.എച്ച്.എഫിന്റെ കൊടിയുയര്‍ത്തി. ഞാനടക്കം ഇരുപതോളം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു. പക്ഷെ കോടതി കേസ് തള്ളി സ്ഥലം നമുക്കു വിട്ടുതരുവാന്‍ വിധിയുണ്ടായി. 

അതിനുശേഷം കോഴിക്കോടു മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപമുഖ്യമന്തിയെ 12 കെ.എച്ച്.എഫിന്റെ കുട്ടികള്‍ കരിങ്കൊടി കാണിച്ചതിനു അറസ്റ്റു ചെയ്തു. ആ കുട്ടികളെ ഞാനും ഒര്‍ണ്ണകൃഷ്ണന്‍കുട്ടിയും കൂടി കോഴിക്കോട്ടുപോയി ജാമ്യത്തിലിറക്കി.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ