"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 24, ചൊവ്വാഴ്ച

കവിത: മക്കള്‍ - കെ എം മായ



ജിഹാദിന് നല്‍കാനിനിയും
മക്കളുണ്ടായിരുന്നുവെങ്കിലെന്നു സദ്ദാം
കുരുക്ഷേത്രത്തില്‍ കുരുതി 
കൊടുക്കാനിനിയും നൂറ് 
മക്കളുണ്ടായിരുന്നെങ്കിലെന്ന് 
ധൃതരാഷ്ട്രര്‍ 
എവിടെയാണ് ആര്‍ക്കാണ് 
തെറ്റുപറ്റിയത് 
ഹിറ്റ്‌ലറും, മുസ്സോളിനിയും, സ്റ്റാലിനും 
ചെകുത്താന്മാര്‍ ആയത് 
പ്രകൃതിയുടെ വികൃതിയോ
മതഭ്രാന്തിനാല്‍ സഹോദരങ്ങളെയും 
മക്കളെയും കൊന്നൊടുക്കുന്നവര്‍ നമ്മള്‍
മരിച്ച മക്കളെയോര്‍ത്തു ചങ്കുപൊട്ടി 
വിലപിക്കുന്ന ഗാന്ധാരിയെ പോല്‍ 
ഓരോ മാതൃഹൃദയം 
നമ്മുടെ മക്കള്‍ - അവരുടെ 
ഉള്ളിലെ ധൃതരാഷ്ട്രരേയും സദ്ദാമിനേയും
ബുഷിനേയും നശിപ്പിക്കുക
നമ്മുടെ മക്കള്‍ - അവര്‍
സ്‌നേഹിച്ചും സഹായിച്ചും പരസ്പരം
താങ്ങും തണലായും വളരട്ടെ. 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ