"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 3, ചൊവ്വാഴ്ച

പി. ഷണ്‍മുഖന്‍



പത്രപ്രവര്‍ത്തനം (കേരളാ കൗമുദി) ആണ് ജോലി. 1980-ല്‍ പി.ഡി.സി.-യ്ക്ക് പഠിക്കുമ്പോള്‍ കെ.എച്ച്.എഫ്. ചേര്‍ത്തല കമ്മിറ്റി പ്രസിഡന്റായിരുന്നു. 1980 നവംബര്‍ 20-ന് താലൂക്ക് സമ്മേളനത്തില്‍ പോള്‍ സാറിനെ പരിചയപ്പെട്ടു. കെ.എച്ച്.എഫിന്റെ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വച്ച് ആണ് കല്ലറയെ പരിചയപ്പെടുന്നത്. ഗുരുവായൂര്‍ പദയാത്ര, 94 വൈക്കം സത്യാഗ്രഹ സമ്മേളനം, 96-ല്‍ പത്തനംതിട്ടയില്‍ നടത്തിയ ക്യാമ്പ്. രാഷ്ട്രീയക്കാരന്‍-രാഷ്ട്രീയാധികാരത്തില്‍ ഒരു തരം പങ്കാളിത്തമില്ലാത്ത ജനതയെ രാഷ്ട്രീയാധികാരം എന്ന ആശയത്തിലേക്ക് ഉയര്‍ത്തിയ നേതാവാണ് കല്ലറ. അംബേദ്ക്കര്‍ ചിന്തയുടെ അടിത്തറയില്‍ ഇത്തരം രാഷ്ട്രീയാധികാര ചിന്ത ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ച നേതാവാണ് കല്ലറയും പോള്‍ സാറും. 

1981 മുതല്‍ കല്ലറ മരിക്കുന്നതുവരെ (1996) കെ.എച്ച്.എഫ്, ഐ.ഡി.എഫ്. നടത്തിയ എല്ലാ സമരങ്ങളിലും മഹാസമരങ്ങളിലും ഇരു നേതാക്കന്മാരോടും ഒപ്പം നിന്നു. 

1996 ഒക്‌ടോബര്‍ 12ന് വൈക്കത്ത് ശ്രീ. പി.ജി. ഗോപിയുടെ വീട്ടില്‍ എത്തുമെന്ന മുന്‍ നിശ്ചയം അനുസരിച്ച് ചികിത്സയ്ക്കും സി.കെ. ജാനുവുമായി സംസാരിക്കുന്നതിനും ഞാന്‍ വൈക്കം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ കാത്തുനിന്നു. ഈ സമയം വി.കെ. വിമലന്‍ വിളിച്ച് പറഞ്ഞപ്പോഴാണ് കല്ലറ മരിച്ചു എന്ന വിവരം അറിയുന്നത്. അതൊരു വലിയ ഷോക്ക് ആയിരുന്നു എനിക്ക്. 

കല്ലറയെ രാഷ്ട്രീയ എതിരാളികളും കൂടെ നിന്ന ചിലരും പരാജയപ്പെടുത്തുകയായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. 

ബഹുജന്‍ സമാജ് പാര്‍ട്ടിയ്ക്കുമുമ്പ് ദലിതുകളുടെ മുഖ്യപങ്കാളിത്തത്തില്‍ പിന്നോക്ക ന്യൂനപക്ഷം ഐക്യം എന്ന ആശയം ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയിലൂടെ മുന്നോട്ട് വച്ചത് കല്ലറയായിരുന്നുവല്ലോ. 

ഇവരുടെ അഭാവം ദലിതരുടെ രാഷ്ട്രീയ മുന്നേറ്റത്തെ പിന്നോട്ടടിച്ചു എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

പി. ഷണ്‍മുഖന്‍
അക്കരപാടം പി.ഒ., വൈക്കം 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ