"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - പി പൊന്നപ്പന്‍



കല്ലറ സുകുമാരന്‍ സാര്‍ നേതൃത്വം നല്‍കി നടത്തിയ ഗുരുവായൂര്‍ പദയാത്രയെ ദൂരെ നിന്നു വീക്ഷിക്കുന്നതിനും പഠിക്കുന്നതിനും ശ്രമിച്ചു. അങ്ങനെയാണ് ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി (ഐ.എല്‍.പി.) രൂപീകരണ സമ്മേളനത്തെ തുടര്‍ന്ന് ഐ.എല്‍.പി. ജില്ലാ നേതൃത്വത്തില്‍ എത്തി കല്ലറ സാര്‍ നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുവാനിടയായത്. കെ.എച്ച്.എസ്.എഫ്. ജില്ലാ സെക്രട്ടറി കെ.എച്ച്.എഫ്. ജില്ലാ സെക്രട്ടറി, ഐ.ഡി.വൈ.എഫ്. സംസ്ഥാന സെക്രട്ടറി, ഐ.ഡി.എഫ്. ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984-ല്‍ ചീന്തലാര്‍ എസ്റ്റേറ്റില്‍ കേരളാ പ്ലാന്റേഷന്‍ ലേബര്‍ യൂണിയനുമായി ബന്ധപ്പെട്ട് കല്ലറ സാര്‍ ലോന്‍ട്രി ക്ലബ്ബില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ വെച്ചാണ് സാറിനെ കാണുന്നതിനും പരിചയപ്പെടുന്നതിനും സാധിച്ചത്. അന്നു മുതല്‍ സാറിന്റെ മരണം വരെ സാറിനോടൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ലോകത്തിലെ ആദ്യത്തെ അടിമ വര്‍ഗ്ഗത്തിന്റെയും, കറുത്തവരുടെയും സംഘടിത ട്രേഡ് യൂണിയന്‍ രൂപവത്ക്കരിക്കുന്നത് കല്ലറ സാര്‍ ആണ്. കേരളത്തില്‍ നിലനില്ക്കുന്ന ജാതി വ്യവസ്ഥയ്‌ക്കെതിരെ പൊരുതുകയും രാഷ്ട്രീയ അടിമത്വത്തില്‍ നിന്ന് തന്റെ ജനതയെ മോചിപ്പിക്കുന്നതിനും വേണ്ടി കേരളത്തില്‍ ആദ്യമായി ദലിതര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതും കല്ലറ സുകുമാരന്‍ സാര്‍ തന്നെയായിരുന്നു.

സഹപ്രവര്‍ത്തകരെ എല്ലാവരേയും ഒരു പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവ് എന്ന ബഹുമതിയും കല്ലറ സാറിന് ഉണ്ട്.

കല്ലറ സാറിനോടൊപ്പംതന്നെ പോള്‍ സാറിനെയും അദ്ദേഹത്തിന്റെ ചിന്തകളെയും രചനകളെയും ഞാന്‍ സ്മരിക്കുന്നു. ഇരുവരും നല്കിയ പ്രബോധനങ്ങളാണ് എന്റെ ജീവിതത്തിന്റെ തന്നെ ആകെ മുതല്‍ കൂട്ട്. ഇവരോടൊപ്പം കവിയൂര്‍ സുകുമാരന്‍, പി.എം. കുട്ടപ്പന്‍ എന്നിവരേയും മറ്റ് നൂറുകണക്കിന് കറുത്ത കലാപകാരികളേയും ആദരപൂര്‍വ്വം സ്മരിക്കുന്നു.

പി പൊന്നപ്പന്‍
താമടത്തില്‍ പെരിഞ്ചാംകുറ്റി ഇടുക്കി ജില്ല



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ