"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

കല്ലറ സുകുമാരന്‍ കറുത്ത വിപ്ലവകാരി - റ്റി ഡി ജോസഫ്


സഹോദരങ്ങളെ,

1980 ല്‍ കേരളാഹരിജന്‍ ഫെഡറേഷനിലുടെയാണ് എനിക്ക് കല്ലറ സുകുമാരനുമായി സഹകരിക്കുവാന്‍ സാഹചര്യം ലഭിച്ചത്. അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു അടുര്‍ താലുക്കും മറ്റും. 

അടുര്‍, കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, റാന്നി എന്നീ മേഖലകളില്‍ സവര്‍ണ്ണ വര്‍ഗ്ഗ മേലാളന്‍മാര്‍ക്കും, രാഷ്ട്രീയ മേലാളന്‍മാര്‍ക്കുമെതിരെ കീഴാള ജനതയെ സാമുഹ്യമായി ശക്തരാക്കുകയും അതുവഴി ദലിത് സംഘടന ഉണ്ടാക്കിയെടുക്കുവാനും കഴിഞ്ഞു.

1984 ല്‍ നടന്ന ലോക്‌സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ലേബര്‍പാര്‍ട്ടി രുപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോ ള്‍ അടൂര്‍ മങ്ങാട് മുരുകന്‍കുന്ന് എന്ന സ്ഥലത്ത് ഐ.എല്‍.പി.യുടെ കൊടിമരം നാട്ടുന്നതിനിടെ അപകടം പിണഞ്ഞ് മുരുകന്‍കുന്ന് ഗോപാലന്‍ എന്നയാള്‍ രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. സംഘടനാപരമായും രാഷ്ട്രീയമായും എന്നേയും എന്റെ സമുഹത്തേയും വളര്‍ത്തിയെടുക്കാന്‍ കല്ലറ സുകുമാരന്‍ തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുകയായിരുന്നു, അയ്യങ്കാളിക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ കറുത്ത വിപ്ലവകാരിയായിരുന്നു. കല്ലറ സുകുമാരന്‍ തന്റെ കഴിവുകള്‍ സമുഹത്തിന്റെ എല്ലാമേഖലകളിലും തെളിയിച്ച വ്യക്തി കുടിയായിരുന്നു അദ്ദേഹം.

തൊഴില്‍ മേഖലയില്‍ ട്രേഡ് യൂണിയന്‍ സംഘടിപ്പിക്കുന്നതിലും വിജയംവരിച്ച മാന്യവ്യക്തിയായിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ