"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 15, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം - കെ കെ കൃഷ്ണന്‍ ചില്ലിത്തോട്



ഞങ്ങള്‍ അഞ്ച് സഹോദരന്മാരില്‍ രാജനും തങ്കച്ചനും ഞാനും കെ.എച്ച്.എഫിന്റേയും അനുബന്ധ സംഘടനകളുടെടെയും ജില്ലാതല നേതൃത്വത്തിലും മറ്റ് രണ്ട് പേര്‍ അനുഭാവികളുമായി പ്രവര്‍ത്തിച്ചുവന്നവരാണ്. 1972 മുതല്‍ കല്ലറ സാറുമായും 1976 മുതല്‍ പോള്‍സാറുമായും പരിചയമുണ്ട്. ഇവര്‍ ഇരുവരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ സഹോദരന്മാര്‍ക്ക് കഴിഞ്ഞത് ഞങ്ങളുടെ കുടുംബത്തിന്റെ ഒരു മഹാഭാഗ്യമായി ഞങ്ങള്‍ കാണുന്നു.

ദലിത് വിഭാഗത്തിന്റെ മോചനത്തിന് അവര്‍നടത്തിയ സേവനം നമ്മുടെ രാജ്യത്തിന്റെ ശാക്തീകരണത്തിന് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അവരുടെ വിയോഗം ദലിത് സമൂഹത്തിന് മാത്രമല്ല, നമ്മുടെ രാജ്യത്തിന് തന്നെ മഹാ നഷ്ടമാണ്. മാങ്കുളം മിച്ചഭൂമി വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.ഡി.എഫ്. നടത്തിയ സമരം ആശുപത്രിയില്‍ കിടന്നുകൊണ്ടാണ് കല്ലറ സാര്‍ നയിച്ചത് എന്നത് എന്നെ കൂടുതല്‍ അവേശഭരിതനാക്കി. തന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും നേതൃപാടവും വിളിച്ചറിയിക്കുന്നതായിരുന്നു മാങ്കുളം മിച്ചഭൂമി സമരം. 

കെ കെ കൃഷ്ണന്‍ ചില്ലിത്തോട്
ഐഡിഎഫ് ഇടുക്കി ജില്ലാ സെക്രട്ടറി



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ