"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 1, ഞായറാഴ്‌ച

കല്ലറ ശരത്ചന്ദ്രന്‍


അച്ചാച്ചന്റെ സംഘടനാ പ്രവര്‍ത്തനം എങ്ങനെയാണു ഓര്‍മ്മിക്കുക? 

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഡിസന്‍ട്രി ബാധിച്ച് ആശുപത്രിയില്‍ 17 ദിവസം കിടന്നു. ആശുപത്രിയില്‍ അച്ചാച്ചന്‍ വരാതിരുന്നത് അപ്പനില്ലാത്തതു മൂലമാണെന്ന് അടുത്തുള്ള മറ്റ് രോഗികള്‍ പറയുന്നത് കേട്ടു. ആ സമയത്ത് അച്ചാച്ചന്‍ ജീപ്പുജാഥയുമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിലായിരുന്നു. എന്നാലും അച്ചാച്ചന്‍ ആശുപത്രിയില്‍ വന്നിരുന്നു. 

പ്രസ്ഥാനത്തോട് ആണ് താത്പര്യം. കുടുംബത്തോട് രണ്ടാമതായിരുന്നു. വിദ്യാഭ്യാസ കാര്യത്തില്‍ ഞങ്ങളെ ശ്രദ്ധിച്ചില്ല. സംഘടനാ ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. പിതാവ് എന്ന നിലയില്‍ സാമ്പത്തിക സഹായം നല്‍കാന്‍ കഴിഞ്ഞില്ല. സ്‌നേഹത്തിനും മറ്റും ഒരു കുറവും ഇല്ല. അതുകൊണ്ട് തന്നെ ആദരണീയനാണ്.

അച്ചാച്ചന്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനോട് എന്താണ് അഭിപ്രായം? 

കുടുംബപരമായുള്ള അനുഭവങ്ങള്‍ എന്നെ അതിനോട് താതാത്മ്യം പ്രാപിക്കുവാന്‍ അനുവദിച്ചിരുന്നില്ല. സാമ്പത്തിക ബാദ്ധ്യതയാണ് പ്രധാന കാര്യം. അച്ചാച്ചന്റെ കാലത്തുണ്ടായതുപോലെ തുടര്‍ന്നും സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമല്ലോ എന്നോര്‍ത്തിട്ടാണ് ഒരു ആഭിമുഖ്യം വേണ്ട എന്ന നിലയില്‍ എത്തിയത്. എങ്കിലും അച്ചാച്ചന്റെ നിലയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അച്ചാച്ചന്റെ സാഹിത്യാ ഭിരുചി ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ സാധി ച്ചില്ല. പോള്‍ സാറിനെ സംബന്ധിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ ഉപകരിക്കുന്ന തരത്തിലുളള നേട്ടം ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല. അച്ചാച്ചനോടൊപ്പം പ്രവര്‍ത്തിച്ച നേതാക്കള്‍ പി.കെ. കുഞ്ഞച്ചന്‍, സി.ടി. കുട്ടപ്പന്‍ തുടങ്ങിയവരുടെ പേരുകള്‍ എടുത്തു പറയേണ്ടതാണ്. ഞങ്ങള്‍ മക്കളെ ഒരു സര്‍ക്കാര്‍ ജോലിക്കാരാക്കുവാന്‍ അച്ചാച്ചന് സാധിച്ചില്ല. അച്ചാച്ചന്റെ മരണശേഷം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേയ്ക്ക് വരാന്‍ എന്നെ നിര്‍ബന്ധിച്ചുവെങ്കിലും ഞാന്‍ തയ്യാറായില്ല. കാരണം പ്രവര്‍ത്തനത്തിലൂടെ വന്നാല്‍ മതിയെന്ന മാനസികാവസ്ഥയായിരുന്നു അതിനു കാരണം. മുന്‍കാലങ്ങളില്‍ സാമ്പത്തികമായി ഞങ്ങളെ സഹായിക്കാതിരുന്നവര്‍ പോലും പില്‍ക്കാലത്ത് പലരീതിയിലും സഹായിക്കുവാന്‍ ഇടയായത് അച്ചാച്ചന്റെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. അച്ചാച്ചന്റെ വിയോഗം തീര്‍ച്ചയായും ഞങ്ങളില്‍ ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്. ഞങ്ങളില്‍ മാത്രമല്ല നമ്മുടെ സമൂഹത്തില്‍ മൊത്തമായി ശൂന്യതയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

അച്ചാച്ചന്‍ നല്‍കിയ സംഭാവനകള്‍ ജീവിതത്തില്‍ പ്രചോദനമായിട്ടുണ്ട്. 

ദലിത്‌സംഘടനാ പ്രവര്‍ത്തനം സാമ്പത്തിക സമാഹാരത്തിന് വേണ്ടിയുള്ള മാര്‍ഗ്ഗമല്ല. അതിനായി ഉപയോഗിച്ചിട്ടില്ല. 

മുണ്ടക്കയത്തുനിന്ന് തുടങ്ങിയ ഒരു ജീപ്പുജാഥയുമായി ബന്ധപ്പെട്ട് എന്നെ കോട്ടയത്തുനിന്നും പീരമേട്ടിലേയ്ക്ക് പോകാന്‍ പറഞ്ഞ് ഒരു രൂപ പോലും കയ്യിലില്ലാത്ത എന്നെ യാത്രയാക്കിയത് എന്നെ വേദനിപ്പിച്ചു എങ്കിലും പിന്നീട് എനിക്ക് അതില്‍ അഭിമാനം ഉണ്ടായി. ഒരു സമൂഹത്തിന് വേണ്ടിയായിരുന്നല്ലോ അത് എന്ന് ഞാന്‍ ഓര്‍ത്തു പോയി. സാമ്പത്തികമായി അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കുക വളരെ വിഷമിപ്പിക്കുന്നവയാണ്. അച്ചാച്ചന്‍ പറഞ്ഞുകേള്‍പ്പിച്ച ഒരനുഭവം എന്റെ കുട്ടികാലത്ത് വീട്ടില്‍ മണ്ണെണ്ണ വിളക്കിന് ഉപയോഗിക്കുവാന്‍ വാങ്ങിവച്ച മണ്ണെണ്ണ റൊക്കമായി വിലകൊടുക്കുവാന്‍ ഇല്ലാത്തതിനാല്‍ തിരികെ മണ്ണെണ്ണ എടുത്ത് കടയില്‍ വച്ചതിനാല്‍ വീട്ടില്‍ രണ്ടു ദിവസം വിളക്കില്ലാതെ ഇരുട്ടത്ത് കഴിയേണ്ടി വന്നു. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. 15 വര്‍ഷം മുമ്പ് മണ്ണെണ്ണ പിടിച്ചുവച്ച അതേ ആളിന് അതിന്റെ പത്തിരട്ടി സഹായം അച്ചാച്ചന്‍ ചോദിക്കാതെ തന്നെ ചെയ്തുതരാനുള്ള മാനസീക അവസ്ഥയിലേക്ക് അച്ചാച്ചന്റെ സംഘടനാ പ്രവര്‍ത്തനം ചെന്ന് എത്തി നില്‍ക്കുന്നു എന്നത് തികച്ചും അഭിമാനപൂര്‍വ്വം പറയേണ്ടതാണ്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ