"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഒക്‌ടോബർ 22, ഞായറാഴ്‌ച

കല്ലറ സുകുമാരന്‍ അനുസ്മരണം: അച്ചന്‍കുഞ്ഞ്



നമ്മുടെ ജനതയുടെ സാമൂഹ്യ മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാനും ഐ.ഡി.എഫിലും അധികാരപങ്കാളിത്തത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഐ.എല്‍.പി.-യിലും പ്രവര്‍ത്തിച്ചുകൊണ്ടാണ് ഞാന്‍ കല്ലറസുകുമാരനുമായി ഒരുമിക്കുന്നത്. വലിയ നേതാവെന്ന അഹങ്കാരമില്ലാതെ തന്റെ ജനതയ്ക്കുവേണ്ടി എന്തുചെയ്യാനും സത്യസന്ധത കാണിച്ച മഹത് വ്യക്തി എന്നതിനാലാണ് ഞാന്‍ സുകുമാരന്‍ സാറിനെ നേതാവായി കാണുന്നത്. അദ്ദേഹത്തിന്റെ ഉയര്‍ന്ന ദാര്‍ശനീകതലം. അതു പ്രാവര്‍ത്തികമാക്കാനുള്ള പക്വതയും സഹപ്രവര്‍ത്തകരോടും സഹയാത്രികരോടും അനുകമ്പാപൂര്‍വ്വമായി പെരുമാറാനുള്ള മനസ്സ് ഇതൊക്കെ കല്ലറസാറിനെ മറ്റു നേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നു. തെറ്റുകണ്ടാല്‍ തെറ്റാണെന്നു കണ്ടു തിരുത്തുകയും ആ തെറ്റില്‍ നിന്നും ശരിയായ കാരണങ്ങളെ തിരിക്കാനുള്ള ആജ്ഞാശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. 

പോള്‍സാര്‍ കല്ലറസാറില്‍ നിന്നും വ്യത്യസ്തനായിരുന്നു. പോള്‍ സാര്‍ സംഘാടക നല്ലായിരുന്നെങ്കിലും കേരളത്തിലെ ദലിതര്‍ക്ക് എല്ലാ കാലവും ഉയര്‍ത്തികാണി ക്കാവുന്ന ദാര്‍ശനികനായിരുന്നു പോള്‍ സാര്‍. അറിവിന്റെ ഭണ്ഡാരമായിരുന്നു പോള്‍ സാര്‍. 1968 മുതല്‍ താന്‍ സമുദായ പ്രവര്‍ത്തനം തുടങ്ങിയതാണ്. എന്നാല്‍ 1979-ലാണ് ഞാന്‍ കെ.എച്ച്.എഫിലേയ്ക്ക് വന്നത്. ആദ്യം മുതലുള്ള എന്റെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കല്ലറ സാറിനോടും പോള്‍ സാറിനോടും ചേര്‍ന്നതിനുശേഷമാണ് ഞാന്‍ ശരിയായ പാതയിലൂടെ നടന്നതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഈ രണ്ടു മഹാവ്യക്തിത്വങ്ങളോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. എന്റെ മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.


അച്ചന്‍കുഞ്ഞ്
സരിതനിവാസ്
ചീപ്പുങ്കല്‍ പി.ഒ., കോട്ടയം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ