"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

സാമൂഹി കൈക്യ ത്തിന്റെ അടിസ്ഥാ നപരമായ ആവശ്യം നിറവേറ്റാന്‍ ഹിന്ദുമത ത്തിന് കഴിയില്ല.


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 177)

പൊതുവായ ശൈലിയില്‍പ്പറഞ്ഞാല്‍ ഹിന്ദുമതവും സാമൂഹികൈക്യവും സംയോജന ക്ഷമമല്ല. ഹിന്ദുമതം അതിന്റെ ആത്മഭാവംകൊണ്ടുതന്നെ സാമൂഹിക വിഭജനത്തില്‍ വിശ്വസിക്കുന്നു. ഈ വിഭജനം സാമൂഹികമായ അനൈക്യത്തിന്റെ മറ്റൊരു പേരാണ്. അത് സാമൂഹികമായ വിഭാഗീകരണം സൃഷ്ടിക്കുന്നു. ഹിന്ദുക്കള്‍ ഒന്നാകണ മെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് ഹിന്ദുമതത്തെ നിരാകരിക്കേണ്ടിവരും. ഹിന്ദുമതത്തെ അതിലംഘിക്കാതെ അവര്‍ക്ക് ഒന്നായിരിക്കാന്‍ കഴിയുകയില്ല. ഹൈന്ദവ ഐക്യത്തിന് ഏറ്റവും വലിയ തടസ്സം ഹിന്ദുമതമാണ്. സാമൂഹികൈക്യ ത്തിന്റെ അടിസ്ഥാനപരമായ ആവശ്യം നിറവേറ്റാന്‍ ഹിന്ദുമതത്തിന്‍ കഴിയില്ല. മറിച്ച് ഹിന്ദുമതം വിഭാഗീകരണാസക്തി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ