"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അടിമകളും വിമോച നപ്പോരാ ട്ടങ്ങളും മാധ്യമ ങ്ങളും - അഹിവിത്രന്‍ കണ്ണന്‍ മേലോത്ത്


എല്ലാത്തരത്തിലുമുള്ള വിമോചനപ്പോരാട്ടങ്ങളേയും വിജയത്തിലെത്തിക്കുന്നതിന് പിന്നില്‍ മാധ്യമങ്ങള്‍ നിര്‍ഹിക്കുന്ന അവയുടെ ധാര്‍മികമായ ചുമതല വന്‍പ്രാധാ ന്യമര്‍ഹിക്കുന്നു. ആ നിര്‍ഹണങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങളാണ് വിപ്ലവത്തെ സുസാധ്യമാക്കുന്നത്. അതിനാല്‍ത്തന്നെ, വിപ്ലവവിജയത്തെ തടയു ന്നതിന് ഫാസിസ്റ്റുകള്‍ ആദ്യം നടപ്പാക്കുന്ന പ്രക്രിയ, ആശയങ്ങളുടെ വ്യാപനത്തെ ചെറുക്കുക എന്നുള്ളതാണ്. മാധ്യമകേന്ദ്രങ്ങളെ ഉന്മൂലനം ചെയ്യുന്നതിലൂടെയാണ് ഫാസിസം ആശയവ്യാപനത്തെ തടയുന്നത്.

മാധ്യമകേന്ദ്രങ്ങള്‍ എന്ന വിവക്ഷയില്‍ അച്ചടിമാധ്യമങ്ങള്‍ മാത്രമല്ല, വ്യക്തികള്‍, സമ്മേളനങ്ങള്‍, പ്രസംഗങ്ങള്‍, ചുവരെഴുത്ത്, എന്നിവയും വിപ്ലവാശയങ്ങളുടെ പ്രചരണമാധ്യമങ്ങളായി അവയുടെ ധര്‍മം കൃത്യമായി നിര്‍വിച്ചിട്ടുള്ളതിന് ചരിത്രത്തില്‍ വേണ്ടത്ര തെളിവുകളുണ്ട്.

ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ഇച്ചൊന്നതില്‍ അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മാത്രമേ പരിഗണന നേടുന്നുള്ളൂ. ജനാധിപത്യത്തിന്റെ കാവലാളാളി ഒരു പത്രാധിപര്‍ ഉണ്ടായിരുന്നില്ല എന്നത് ഇക്കാര്യത്തില്‍ സംഭവിച്ച മറ്റൊരു ദുരന്തമാണ്. പത്രാധിപന്മാരുടെ സ്ഥാനത്ത് ഇവിടെ പത്രമുതലാളിമാരാണ് ഉണ്ടായിരുന്നത്. മുതലാളിമാരുടെ ലക്ഷ്യം ഒരിടത്തും അടിമവിമോചനമായിരുന്നില്ല. ഏതൊരു വ്യവസായത്തിലുമെന്നതുപോലെ ലാഭംകൊയ്യുന്നതില്‍ മാത്രമായിരുന്നു പണമിറക്കിയ പത്രമുതലാളിമാരുടെ കണ്ണ്. ജനാധിപത്യത്തെ കശാപ്പുചെയ്തായാലും ലാഭം കൊയ്യണമെന്ന ഒരൊറ്റ ഫാസിസ്റ്റ് ചിന്താഗതി മാത്രമാണ് ഇക്കാര്യത്തിലവര്‍ വെച്ചു പുലര്‍ത്തിയിരുന്നത്. ലാഭോച്ഛകള്‍ക്കുപരിയായി, ജനാധിപത്യത്തോടൊപ്പം നിന്ന് വിജയിപ്പിക്കാവുന്ന 'പത്രവ്യവസായം' എന്ന ഒരു പരികല്പന അവരുടെ ചിന്താഗതിയിലൊരിടത്തും സ്ഥാനം നേടുകയുണ്ടായില്ല. ഈ സാഹചര്യത്തില്‍, കേരളചരിത്രത്തിലെ അടിമവിമോചനപ്പോരാട്ട നായകന്മാരെല്ലാം സ്വന്തം നിലക്ക് മാധ്യമരൂപങ്ങള്‍ ആവിഷ്‌കരിച്ച് ആശയപ്രചരണം നടത്തുകയാണ് ചെയ്തത്.

അടിമ വിമോചനസമരത്തില്‍ അയ്യന്‍ കാളി ആശ്രയിച്ച മാധ്യമരൂപം സമ്മേളനവും പ്രസംഗങ്ങളുമായിരുന്നു. അദ്ദേഹം സ്ഥാപിച്ച അടിമവിമോചന മുന്നണിയായ സാധുജനപരിപാലനസംഘത്തിന്, വടക്കന്‍ തിരുവിതാംകൂറിലെ വൈക്കം താലൂക്കി ലെ തലയോലപ്പറമ്പ് പാടശേഖരങ്ങള്‍ക്ക് കരയിലും പരിസരപ്രദേശങ്ങളിലുമായി മാത്രം ആയിരത്തിലേറെ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അയ്യന്‍ കാളിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനായി രാത്രിയേറെ വൈകിയും കുട്ടികളും മുതിര്‍ന്ന വരുമടങ്ങുന്ന സാധുജനങ്ങള്‍ കാത്തുനില്ക്കുമായിരുന്നു. എന്നാല്‍ എല്ലാ സ്ഥലങ്ങളിലും ആ വിപ്ലവകാരിക്ക് ഓടിവന്നെത്താനാവുമായിരുന്നില്ല. വന്നെത്താന്‍ കഴിയാതാ കുമ്പോള്‍, കാത്തിരിക്കുന്ന സാധുജനപരിപാലനസംഘം, നേതാവിന്റെ അറിയിപ്പിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം പിരിഞ്ഞുപോകും. 'അയ്യന്‍ കാളി വരാഞ്ഞതുകൊണ്ട് ഇന്നത്തെ 'ചോകം' പിന്നൊരിക്കല്‍ നടത്തുന്നതിനായി മാറ്റിവെച്ചിരിക്കുന്നു' എന്നതാണ് ആ അറിയിപ്പ്. ഇത് പിന്നീട് സാധുജനങ്ങളെ പരിഹസിക്കുന്നതിനുള്ള ഒരു പ്രയോഗമായി ഉപയോഗിക്കപ്പെടുകയും തുടര്‍ന്ന് ഒരു ശൈലിയായിത്തീരുകയും ചെയ്തു എന്നതും വസ്തുതയാണ്. 

അയ്യന്‍ കാളി 'സാധുജനപരിപാലിനി' എന്ന പേരില്‍ ഒരു അച്ചടിമാധ്യമം നടത്തിയിരുന്നതായി പറയപ്പെടുന്നുണ്ടല്ലൊ. ഇത് പൂര്‍ണമായും ശരിയല്ല. ആ പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം മാത്രമാണ് പരിശോധനക്കായി ഇന്നു നമുക്ക് ലഭ്യായിട്ടുള്ളത്. കൂടുതല്‍ ലക്കങ്ങള്‍ ഇറങ്ങിയിരുന്നുവോ എന്ന കാര്യം സംശയമാണ്. എന്തുതന്നെയായാലും ആദ്യ ലക്കത്തില്‍ അയ്യന്‍ കാളിയെക്കുറിച്ചോ, സാധുജന വിമോചനത്തിനുള്ള അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചോ, സമരസന്നാ ഹങ്ങളെക്കുറിച്ചോ ഒരു വാക്കുപോലും കുറിച്ചിട്ടില്ല. പുലയരുടെ വംശമഹിമകള്‍ വാഴ്ത്തിപ്പാടുന്ന സവര്‍ണനിര്‍മിത അനുകമ്പയുടെ ലിഖിതരേഖകള്‍ മാത്രമുള്ളടങ്ങുന്ന ഒരു എട്ടുപേജ് പുസ്തകമാണ് ആ പത്രിക. എങ്കിലും എഴുത്തും വായനയും അറിഞ്ഞു കൂടാത്തൊരാള്‍ നടത്തിയിരുന്ന 'പത്രം' എന്ന നിലയില്‍ അയ്യന്‍ കാളിയും സാധുജന പരിപാലിനിയും ചരിത്രത്തില്‍ സ്ഥാനം നേടിയെന്നുള്ളത് അടിമവിമോചനപ്പോ രാട്ടചരിത്രത്തിലെ നിസ്സാരസംഭവമല്ല.

ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിക്കുന്നതിനുവേണ്ട പ്രസംഗങ്ങളും നിവേദനങ്ങളും അയ്യന്‍ കാളിക്ക് തയാറാക്കിക്കൊടുത്തിരുന്നത് വിശാഖം തേവനാണ്. ഈ നിവേദന സമര്‍പ്പണവും തികച്ചും ഒരു മാധ്യമപ്രവര്‍ത്തനം തന്നെയായിരുന്നു. അതിലൂടെ പ്രചരിപ്പിക്കപ്പെട്ട സാധുജനങ്ങളുടെ ജീവിതാവസ്ഥകളെ സംബന്ധിച്ച അറിവുക ളാണ് അവര്‍ക്കുള്ള അവകാശങ്ങള്‍ വിട്ടുനല്കുന്നതിനായി അധികാരികളുടെ മനോഭാവത്തില്‍ മാറ്റം വരുത്തിച്ചത്. 

ആദ്യമായി ചുമരെഴുത്ത് പ്രചരണമാധ്യമമായി ഉപയോഗിച്ചത് കുറുമ്പന്‍ ദൈവത്താ റാണ്. സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കര്‍ എഴുതിക്കൊടുത്ത കവിതകളിലെ വിപ്ലവാശയങ്ങളാണ് കുറുമ്പന്‍ ദൈവത്താര്‍ ചുമരെഴുത്തിലൂടെ പ്രചരിപ്പിച്ചിരുന്നത്. ഈ കവിതകള്‍ 'പുലവൃത്തം' എന്ന പേരില്‍ പ്രസിദ്ധമായി.

അച്ചടിമാധ്യമത്തിലൂടെ സമരാശയങ്ങള്‍ സാധുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച പ്രമുഖരായ രണ്ട് സമരനായകന്മാരാണ് പാമ്പാടി ജോണ്‍ ജോസഫും കെ പി വള്ളോനും. പാമ്പാടി ജോണ്‍ ജോസഫ് നടത്തിയിരുന്ന 'ചേരമര്‍ ദൂതന്‍' ഒട്ടൊക്കെ സംഘടനയുടെ മുഖപത്രം തന്നെയായിരുന്നു. കെ പി വള്ളോന്‍ 'അധഃകൃതന്‍' എന്ന പ്രസിദ്ധീകരണം നടത്തിയിരുന്നു. ഇതിന്റെ ഒരു കോപ്പിപോലും ഇന്ന് കണ്ടുകിട്ടാനില്ല. കാല്‍നടയായി ദൂരങ്ങളോളം സഞ്ചരിച്ചാണ് വള്ളോന്‍ ആശയപ്രചരണം നടത്തി യിരുന്നത്. അതോടൊപ്പം, രാജഭരണകൂടത്തില്‍ നിന്നും വിട്ടുകിട്ടിയ അവകാശങ്ങ ളെക്കുറിച്ചുള്ള അറിയിപ്പുകളും അപേക്ഷാമാതൃകകളും വള്ളോന്‍ കോളനികളില്‍ എത്തിച്ചിരുന്നു.

കെ പി വള്ളോനേക്കാള്‍ ഉപരിയായി ഓര്‍മ്മിക്കേണ്ടതായ സമരനായകനാമധേയ മാണ് കെ പി കറുപ്പന്‍. ഏതൊരര്‍ത്ഥത്തിലും മാധ്യമം എന്ന വ്യക്തിമാതൃകയായി അടിമവിമോചനസമരചരിത്രത്തില്‍ കെ പി കറുപ്പന്‍ ഇടംകൊള്ളുന്നു. കൊച്ചിരാജ്യ ത്തെ അടിമജനതയുടെ വിമോചനാവശ്യങ്ങള്‍ രാജഭരണാധികരികള്‍ക്കു മുമ്പാകെ അവതരിപ്പിക്കാനും അവ നേടിയെടുക്കാനും വേണ്ട മാധ്യമമായി പ്രവര്‍ത്തിച്ചത് കെ പി കറുപ്പനാണ്. ഇക്കാര്യത്തില്‍ ടി കെ കൃഷ്ണമേനവന്‍ വക്കീലിന്റെ സഹായവും കറുപ്പന് ലഭ്യമായിരുന്നു. 1914 ലെ കായല്‍ സമ്മേളനമാണ് കറുപ്പന്റെ നേതൃത്വത്തില്‍ നടത്തിയ മറ്റൊരു മാധ്യമപ്രവര്‍ത്തനം. കൊച്ചി രാജ്യതലസ്ഥാനമായ നഗരത്തില്‍ കാലുകുത്താല്‍ അയിത്തജാതികളായ അടിമകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അവകാശ സമരനടപടികള്‍ ആരംഭിക്കുന്നതിനായുള്ള ആലോചനായോഗം കരയില്‍ നടത്താനുള്ള സാഹചര്യം ഒരു തരത്തിലും ലഭ്യമായിരുന്നില്ല. ഇതിന് കറുപ്പന്‍ കണ്ടെത്തിയ പോംവഴിയാണ് കായലില്‍ വള്ളങ്ങള്‍ കൂട്ടിയിട്ട് അതിലിരുന്ന യോഗം ചേരുക എന്നത്. ലോക സമരചരിത്രത്തിലെ അസാധാരണ സംഭവമായി ഈ സമ്മേളനം രേഖപ്പെടുത്തപ്പെട്ടു. 

സാഹിത്യസൃഷ്ടികള്‍ വിമോചനസമരമാധ്യമമായി ആവിഷ്‌കാരം കൊള്ളുന്നതും കറുപ്പനിലൂടെയാണ്. ജാതിവ്യവസ്ഥയെ രൂക്ഷവിമര്‍ശനവിധേയമാക്കുന്ന 'ജാതിക്കുമ്മി' എന്ന കാവ്യം ഈ രംഗത്തുള്ള കറുപ്പന്റെ സംഭാവനകളില്‍ മികച്ചുനില്ക്കുന്നു. 'പുലയര്‍' എന്ന കവിതയും, ബുദ്ധമതാശയങ്ങളെ പ്രകീര്‍ത്തിക്കുന്ന 'സുഗതസൂക്തം' എന്ന കവിതയും, 'മുഹമ്മദ് നബി' തുടങ്ങിയ കവിതകളും കറുപ്പനിലെ വിമോചനചിന്താ ഗതിക്കാരനെ സാഹിത്യചരിത്രത്തിലും അടയാളപ്പെടുത്തുന്നു. നാടകസാഹിത്യത്തെ വിമോചനസമര മാധ്യമമായി രൂപപ്പെടുത്തിയതിലും കെ പി കറുപ്പന്‍ അദ്വിതീയ നാണ്. ഈ രംഗത്ത് അദ്ദേഹത്തിന്റേതായി രചനകൊണ്ട 'ബാലകലേശം' എന്ന നാടകം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകകൂടി ചെയ്തു. എല്ലാത്തരത്തിലുമുള്ള ശേഷികള്‍കൊണ്ടും അടിമവിമോചനപ്പോരാട്ടത്തിലെ മാധ്യമായി പ്രവര്‍ത്തിച്ച കെ പി കറുപ്പനോളം പോന്ന മറ്റൊരു സമൂഹ്യവിപ്ലവകാരി പിന്നീടുയിര്‍ക്കൊണ്ടത് കല്ലറ സുകുമാരനാണ്. 

പുസ്തകപ്രസാധനം ആശയപ്രചരണമാധ്യമമായി പ്രയോജനപ്പെടുത്തുന്ന സമര രീതിയാണ് കല്ലറ സുകുമാര്‍ അവലംബിച്ചത്. സാഹിത്യത്തിലും സാമൂഹ്യശാസ്ത്രത്തിലും സര്‍വോപരി സംഘടനാപ്രവര്‍ത്തനത്തിലും ഒരേപോലെ സജീവമായി നിലനി ന്നിരുന്ന മാധ്യമപ്രക്രിയയാണ് കല്ലറ സുകുമാരന്‍ എന്ന വിപ്ലവകാരിയെ ചരിത്രത്തില്‍ നിര്‍ണയിച്ചത്. 'വോയ്‌സ് ഓഫ് ഹരിജന്‍' എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച അച്ചടിമാധ്യമം 'ഹരിജന്‍' പ്രയോഗം കേന്ദ്രഗവണ്മെന്റ് നിരോധിച്ചതിനെ തുടര്‍ന്ന് 'ദലിത് വോയ്‌സ്' എന്ന് പേരുമാറ്റുകയുണ്ടായി. 'വിമോചനത്തിന്റെ അര്‍ത്ഥശാസ്ത്രം', 'വൈക്കം സത്യാഗ്രഹം' തുടങ്ങിയ കൃതികളും 'ഒളിവിലെ ഓര്‍മകള്‍', 'ഇന്ധനപ്പുര' തുടങ്ങിയ കാവ്യങ്ങളും കല്ലറ സുകുമാരനില്‍ നിന്ന് ലഭിച്ച സമരായുധങ്ങളാണ്. ഇക്കാ ര്യത്തില്‍ കല്ലറ സമുകുമാരനോടൊപ്പം പരിഗണിക്കേണ്ട നാമധേയവും സംഭാവനകളും പോള്‍ ചിറക്കരോടും അദ്ദേഹത്തിന്റെ കൃതികളുമാണ് സംഘടനാപ്രവര്‍ത്തന ങ്ങളുമാണ്. 

സാഹിത്യം സമരായുധമാക്കിയ പ്രമുഖരായ മറ്റ് നായകന്മാര്‍: മൂലൂര്‍ എസ് പത്മനാ ഭപ്പണിക്കര്‍ (പുലയരുടെ പാട്ടുകള്‍, കുറവരുടെ പാട്ടുകള്‍), പൊയ്കയില്‍ അപ്പച്ചന്‍ (കേരളത്തില്‍ പണ്ടുപണ്ടേ..), മഹാകവി പള്ളത്തു രാമന്‍ (തമ്പ്രാക്കളേ..), സഹോദരന്‍ അയ്യപ്പന്‍ (സമുദായ ഗാനം), മഹാകവി എം പി അപ്പന്‍ (കൊച്ചുതമ്പുരാനും പുല്‍ക്കൊടിയും), കല്ലട ശശി (ഇന്ത്യയുടെ മകള്‍, അയ്യന്‍ കാളി), കെ കെ എസ് ദാസ് (മലനാടിന്റെ മാറ്റൊലി), കെ കെ ഗോവിന്ദന്‍ (അറുകൊലക്കണ്ടം), കവിയൂര്‍ മുരളി (മതില്‍ക്കെട്ട്), വി സി ജോണ്‍ (പുത്തനൊരുകിളി, കറുത്ത മുത്ത്), വെട്ടിയാര്‍ പ്രേം നാഥ് (മുണ്ടകപ്പാടത്തെ താതന്‍കുഞ്ഞ്), വി കെ നാരായണന്‍ (ഞാന്‍ ഏകലവ്യന്‍), തൂവയൂര്‍ കെ വി രാഘവന്‍ (നീതിക്കുവേണ്ടി), സണ്ണി കവിക്കാട് (നന്ഗന സത്യങ്ങള്‍), ദിവാകരന്‍ കടവന്ത്ര (വയലരികില്‍ ഒരു ദലിത് സ്ത്രീ), സി പി പ്രകാശ് (ഞങ്ങള്‍ കൂട്ടം ചേരുമ്പോള്‍), എ കെ രാജന്‍ (ഞങ്ങള്‍ ശവംതീനികള്‍), എ കെ രവീന്ദ്രരാജ് (കറുത്തസൂര്യന്‍) കെ സി കാട്ടാക്കട (കറുത്ത പുലരി). 

അടിമവിഭാഗങ്ങള്‍ അച്ചടിമാധ്യമ രംഗത്ത് നടത്തിയിട്ടുള്ള ഒരുപാട് സമരസന്നാ ഹങ്ങളില്‍ അത്രയും ചത്തുമണ്ണടിഞ്ഞു. ചിലത് ശ്വാസംവലിച്ചു നീങ്ങുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാവുന്നതിനുള്ള കാരണം സാമ്പത്തിക ഞെരുക്കമല്ല. പത്രമുതലാളിമാരുടെ ഫാസിസ്റ്റ് കുതന്ത്രങ്ങളില്‍ കുരുങ്ങിപ്പോവുന്നതു കൊണ്ടാണ്. 'അടിമവിമോചനം' തങ്ങളുടെ അജണ്ടയാണെന്നും നിങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പത്രം നാവനക്കുന്നുണ്ടെന്നും പറഞ്ഞു ധരിപ്പിച്ച്, അടിമവിമോചന പ്രവര്‍ത്തകര്‍ ആരംഭിക്കുന്ന മാധ്യമശ്രമങ്ങളെ അവര്‍ ദുര്‍ബലപ്പെടുത്തുന്നു. അടിമവിഭാഗത്തിലെ ഒറ്റുകാരെ അതിവിദഗ്ധമായി ഉപയോഗിച്ച് ആ മാധ്യമശ്രമങ്ങളെ തകര്‍ത്തുകളയാന്‍ പിന്നെ പത്രമുതലാളിമാര്‍ക്ക് അധികം ക്ലേശിക്കേണ്ടിവരുന്നില്ല. 

സൈബര്‍ യുഗത്തിന്റെ വികസ്വരഘട്ടത്തില്‍ സംഭവിച്ച സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് പത്രമുതലാളിമാരുടെ കുത്തകയെ തകര്‍ക്കുകയും അടിമവിമോചന പ്രവര്‍ത്തകര്‍ക്ക് മാധ്യമസ്വാതന്ത്ര്യം ലഭ്യമാക്കുകയും ചെയ്തു. വിമോചനപ്രവര്‍ത്ത കര്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാനും പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമുള്ള വേദികള്‍ തുറന്നുകൊടുത്ത സോഷ്യല്‍ മീഡിയ പത്രമുതലാളി എന്ന ഏകാധിപതിയെ മാറ്റി തത്സ്ഥാനത്ത് അടിമവിമോചകപ്രവര്‍ത്തകരെ ഓരോരുത്തരേയും പത്രാധിപ ന്മാരാക്കി പ്രതിസ്ഥാപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ വന്‍പിച്ച അളവില്‍ സമരാശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടു. അത് ജനാധിപത്യത്തിന്റെ വിജയത്തേയും ഫാസിസത്തിന്റെ പരാജയത്തേയും സുസാധ്യമാക്കി. എങ്കിലും, അങ്ങനെ പരാജയമടഞ്ഞ് സ്വയമില്ലാതാകാന്‍ ഫാസിസം ഒരിക്കലും തയാറല്ല. അവരുടെ നിലനില്പിന് സോഷ്യല്‍ മീഡിയയെ നിരോധിക്കുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമാണ് ഇക്കാര്യത്തില്‍ ആശ്രയമായി അവരുടെ മുമ്പിലുള്ളു. അധികാരത്തിന്റെ അസാധ്യത യല്ല, ഇപ്പറഞ്ഞ വസ്തുത. അങ്ങനെ വരുമ്പോള്‍ അടിമവിമോചകപ്രവര്‍ത്തകരുടെ സമരസന്നാഹങ്ങള്‍ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടും. ഓര്‍മ്മവെക്കുക, ഡെമോക്ലസിന്റെ വാള്‍മുനക്ക് കീഴിലാണ് ഇന്ന് ജനാധിപത്യം!അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ