"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

എം കെ ഗാന്ധി 'ഹരിജന്‍' എന്ന് അസ്പൃശ്യര്‍ക്ക് പേരിടുന്നു....!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് നമ്പര്‍ 285)

അസ്പൃശ്യരുടെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരു സംഘടന അവശ്യം വേണ്ടതാണെന്ന് മി. ഗാന്ധി കരുതി. അതനുസരിച്ച് 1932 സെപ്തംബര്‍ 28 ന് ഓള്‍ ഇന്ത്യ ആന്റി അണ്‍ടച്ചബിലിറ്റി ലീഗ് (അഖിലേന്ത്യാ അയിത്തവിരുദ്ധ ലീഗ്) സ്ഥാപിതമായി. ഇതിന്റെ നാമധേയം അത്രക്ക് സുഖകരമല്ലെന്ന് അദ്ദേഹത്തിന് തോന്നിയതിനാല്‍ 1932 ഡിസംബറില്‍ അത് 'ദി സര്‍വന്റ്‌സ് ഓഫ് അണ്‍ടച്ചബിള്‍ സൊസൈറ്റി' എന്നാക്കി. ഈ പേരും മി. ഗാന്ധിക്ക് മധുരമുള്ളതായി തോന്നിയില്ല. അത് പിന്നീട് 'ഹരിജന്‍ സേവക് സംഘം' എന്നാക്കി മാറ്റി. 

അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം മി. ഗാന്ധി വരുത്തിയ ആദ്യത്തെ പരിവര്‍ത്തനം, അവരുടെ നാമധേയത്തിലെ മാറ്റമാണ്. അസ്പൃശ്യര്‍ എന്നു വിളിക്കുന്നതിന് പകരം മി ഗാന്ധി അവരെ 'ഹരിജനങ്ങള്‍' എന്നു വിളിച്ചു. മി. ഗാന്ധി സ്വാര്‍ത്ഥനാണെന്നും അസ്പൃശ്യര്‍ക്ക് ഹരിജന്‍ എന്ന് പേര് നല്കിയത് വൈഷ്ണവ മതത്തെ ക്ഷയിപ്പിക്കാനാണെന്നും അസ്പൃശ്യര്‍ പറയുന്നു. അസ്പൃശ്യരെ ശിവന്റെ അനുയായികളായ ഹരിജനങ്ങള്‍ എന്നു വിളിക്കപ്പെടാനാണ് അവര്‍ ആഗ്രഹിക്കു ന്നത്, ഹരി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവം എന്നാണ്, വിഷ്ണു എന്നല്ല - ഇതാണ് മി ഗാന്ധിയുടെ ഉത്തരം. ഹരിജന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദൈവത്തിന്റെ സന്തതികള്‍ എന്നാണെന്ന് മി. ഗാന്ധി പറയുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ