"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

അയിത്തജാതിക്കാരും ഹിന്ദുക്കളും ഒരു മുള്ളുവേലിക്കിരുപുറവുമായി വിഭജിക്കപ്പെട്ടിരിക്കുന്നു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 176,77)

ഹിന്ദുക്കള്‍ക്കും അയിത്തജാതിക്കാര്‍ക്കുമിടയില്‍ ഹിന്ദുമതം അയിത്തത്തിന്റെ തത്വത്തിലൂടെ വരച്ചിട്ട വിഭാഗീകരണരേഖ കേവലം ഭാവനാസൃഷ്ടമല്ല. കൊളോണി യല്‍ സ്വത്തുക്കള്‍ക്കുവേണ്ടി പോര്‍ട്ടുഗീസുകാര്‍ക്കും എതിരാളികള്‍ക്കുമിടയില്‍ മാര്‍പ്പാപ്പ ഏര്‍പ്പെടുത്തിയ വിഭാഗീകരണം പോലെയുള്ളതല്ല ഇത്. നിരീക്ഷി ക്കാ നോ നിരീക്ഷിക്കാതിരിക്കാനോ പറ്റിയ, നീളമുണ്ടെങ്കിലും വീതിയില്ലാത്ത നിറത്തിന്റെ രേഖ പോലെയുമല്ല. അതിന് ആഴവും പരപ്പുമുണ്ട്. യഥാര്‍ത്ഥത്തില്‍ അയിത്ത ജാതിക്കാരും ഹിന്ദുക്കളും ഒരു മുള്ളുവേലിക്കിരുപുറവുമായി വിഭജിതമായി നിലകൊ ള്ളുന്നു. ദേശീയമായി ഈ വേലി ആരോഗ്യത്തിന്റെ അതിര്‍ത്തിരേഖയാണ്. അത് മുറിച്ചുകടക്കാന്‍ അയിത്തജാതിക്കാര്‍ ഒരിക്കലും അനുവദിക്കപ്പെട്ടിട്ടില്ല; മുറിച്ചുകട ക്കാന്‍ ആശിക്കുകയും വേണ്ട.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ