"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 13, ബുധനാഴ്‌ച

ചാതുര്‍വര്‍ണ്യം എന്ന സാമൂഹിക സിദ്ധാന്തം


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 26, 27)

ഏതാണ്ട് എ ഡി 1030 ല്‍ ഇന്ത്യ സന്ദര്‍ശിച്ച അല്‍ ബറൂണി തന്റെ സന്ദര്‍ശനാ നുഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ അന്നത്തെ സാമൂഹിക സംവിധാനം അദ്ദേഹത്തെ വിസ്മയിപ്പിച്ചിട്ടുണ്ടാകണം. അതേക്കുറിച്ച് അദ്ദേഹം ഇപ്രകാരം നിരീക്ഷിക്കുന്നു: 

ഹിന്ദുക്കള്‍ അവരുടെ ജാതിയെ വര്‍ണം അഥവാ നിറം എന്നാണ് പറയുന്നത്. വംശപാരമ്പര്യത്തിന്റെ സ്ഥാനത്തില്‍ അവര്‍ അവയെ ജാതകം അതായത് ജനനം, എന്നു വിളിക്കുന്നു. തുടക്കത്തില്‍ നാലുജാതികളേ ഉണ്ടായിരുന്നുള്ളൂ.

1. ജാതിയില്‍ ഏറ്റവും ഉയര്‍ന്നത് ബ്രാഹ്മണനാണ്. ബ്രഹ്മാവിന്റെ മുഖത്തുനിന്നാണ് അവരെ സൃഷ്ടിച്ചതെന്ന് ഹൈന്ദവഗ്രന്ഥങ്ങള്‍ പറയുന്നു. ജന്തുശരീരത്തിന്റെ ഏറ്റവും ഉന്നതമായ ഭാഗം ശിരസ്സാണ്. എല്ലാ ജീവികളിലും വെച്ച് ശ്രേഷ്ഠനാണ് ബ്രാഹ്മണന്‍. മനുഷ്യകുലത്തിലെ ശ്രേഷ്ഠന്മാരായി ഹിന്ദുക്കള്‍ ബ്രാഹ്മണരെ കണക്കാക്കുന്നു.

2. ക്ഷത്രിയരാണ് അടുത്ത ജാതി. ബ്രഹ്മാവിന്റെ ഭുജങ്ങളില്‍ നിന്നാണ് തങ്ങള്‍ ജന്മം കൊണ്ടതെന്ന് ക്ഷത്രിയര്‍ പറയുന്നു. ബ്രാഹ്മണരില്‍ നിന്ന് ഒട്ടും കുറഞ്ഞവരല്ല ക്ഷത്രിയര്‍.

3. അടുത്തത് വൈശ്യരാണ്. ബ്രഹ്മാവിന്റെ തുടയില്‍ നിന്നാണ് വൈശ്യര്‍ സൃഷ്ടിക്കപ്പെട്ടത്.

4. നാലാമത്തെ വര്‍ണമായ ശൂദ്രര്‍ സൃഷ്ടിക്കപ്പെട്ടത് ബ്രഹ്മാവിന്റെ പാദങ്ങളില്‍ നിന്നാണ്.

ഒടുവിലത്തെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലും അവര്‍ ഒരുമിച്ചു കഴിയുന്നു. ഒരേ വീട്ടിലും ഒറ്റ മുറിയിലും അവര്‍ ഒരുമിച്ചു കഴിയുന്നുണ്ട്.

ശൂദ്രര്‍ കഴിഞ്ഞാല്‍ പിന്നീട് അന്ത്യജര്‍ എന്നറിയപ്പെടുന്ന ആളുകളാണ്. പലവിധ സേവനങ്ങള്‍ ചെയ്യുന്ന അവര്‍ ഏതെങ്കിലും ജാതികളായിട്ടല്ല, ചില കൈത്തൊഴി ലുകളോ മറ്റു തൊഴിലുകളോ ചെയ്യുന്ന ആളുകളായിട്ടാണ് അവര്‍ അറിയപ്പെടുന്നത്. എട്ടുവിഭാഗങ്ങളുള്ളവര്‍ അന്യോന്യം സ്വതന്ത്രമായ വിവാഹബന്ധത്തില്‍ ഏര്‍പ്പെടു ന്നു. നെയ്ത്തുകാര്‍, തുന്നല്‍ക്കാര്‍, ചെരുപ്പുകുത്തികള്‍, ജാലവിദ്യക്കാര്‍, കുട്ടകളും പരിരക്ഷാ കവചങ്ങളും ഉണ്ടാക്കുന്നവര്‍, കപ്പലോട്ടക്കാര്‍ മീന്‍പിടുത്തക്കാര്‍, മൃഗങ്ങ ളേയും പക്ഷികളേയും നായാട്ടു നടത്തുന്നവര്‍ എന്നിവരാണ് ഈ എട്ടു തൊഴില്‍ക്കാര്‍. ചതുര്‍വര്‍ണരായ ആളുകള്‍ ഇവരോടൊന്നിച്ച് ഒരേ സ്ഥലത്ത് ഒന്നിച്ചു കഴിയുന്നില്ല. ഈ തൊഴില്‍ സംഘങ്ങള്‍ ചതുര്‍വര്‍ണര്‍ താമസിക്കുന്ന ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ സമീപത്ത് താമസിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ