"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

പുരാതനകാലത്തെ വ്യാപാരബന്ധങ്ങള്‍...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 23. പേജ് 19)

'വളരെ പുരാതന കാലം മുതല്ക്ക് ഈജിപ്തിലേയും സിറിയയിലേയം സംഫുടം ചെയ്ത നാഗരികതകള്‍ ആര്‍ത്തിയോടെ അന്വേഷിച്ചു പോയിട്ടുള്ളവയാണ് സുഗന്ധദ്രവ്യങ്ങള്‍, പരിമളങ്ങള്‍, ലോഹങ്ങള്‍, അമൂല്യവും സൗരഭ്യമുള്ളതുമായ മരത്തടികള്‍, രത്‌നങ്ങള്‍, പ്രത്യേക തരത്തിലുള്ള ദന്തശില്പങ്ങള്‍ തുടങ്ങി ഇന്ത്യയിലെ സമ്പന്നമായ ഭൂമിയില്‍ ധാരാളമായി കിട്ടുന്ന എല്ലാ വിലപിടിപ്പുള്ള കച്ചവടച്ചരക്കുകളും'. എങ്കിലും സോളമന്‍ രാജാവ് സിംഹാസനത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ കച്ചവടത്തിന്റെ നിയന്ത്രണം കയ്യാളാന്‍ ശ്രമിച്ചതാണ്. ഈജിപ്തിന്റെ ശക്തി ക്ഷയിച്ചുവരുന്നത് അദ്ദേഹം കാണുകയും ഇന്ത്യയുമായി നേരിട്ട് കച്ചവടബന്ധം സ്ഥാപിക്കുന്നതിനുള്ള തന്റെ പദ്ധതി യഥാര്‍ത്ഥമാക്കുന്നതിനു വേണ്ടി ചെങ്കടലിലേക്കുള്ള തുറമുഖമായി തന്റെ പിതാവ് ആക്രമിച്ച് കീഴടക്കിയ ഇഡൂമി (Idumee) യെ ഉപയോഗപ്പെടുത്തേണ്ട തിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്തു. (വാല്യം 23. പേജ് 17) ...അയല്‍ക്കാരായ ഫിനീഷ്യന്മാരുടെ പ്രേരണയിലോ അല്ലാതെയോ സോളമന്‍ രാജാവ് ടൈറിലെ (Tyre) ഹീറോം രാജാ (Hiram) വുമായി കൈകോര്‍ക്കുകയും ഇലാത്തിലും ഇഴിയോജ്ഹ്‌റിലും (Elath, Eziongeher) കപ്പല്‍പ്പടയുണ്ടാക്കുകയും ചെയ്തു. ഫിനീഷ്യന്‍ നാവികരാല്‍ (തുഴച്ചിലുകാരാല്‍) ക്വഫിറിലേക്ക് (Qphir) കപ്പലോടിക്കുകയും ധാരാളം അമൂല്യ സമ്പത്തുകള്‍ കൊണ്ടുവരികയും ആയത് ഇരു രാജാക്കന്മാരും കൂടി പരസ്പരം പങ്കുവെക്കുകയും ചെയ്തിരുന്നു. (പേജ് 18, 19) ...ഇന്ത്യയും ജൂഡിയ (Judea) യും തമ്മിലുള്ള വ്യാപാരം സോളമന്റെ കാലത്തോപ്പം ആരംഭിച്ചതല്ല. ഇതിന് വളരെ പൊരാണിക പാരമ്പര്യമുണ്ട്. ക്വഫിര്‍നെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സോളമന് വളരെ മുമ്പുതന്നെ ക്രോണിക്കിള്‍സ് XXIX, 4, I കിംഗ്‌സ് XXII 48, ഈശയ്യ XIII - 12 ന്നെിവയില്‍ കണ്ടെത്താനാവുന്നുണ്ട്. ബൈബിളിലെ ഈ തെളിവുകള്‍ക്ക് അനുപൂരകങ്ങളായേക്കാവുന്ന ഭാഷാശാസ്ത്രത്തെളിവുകളുണ്ട്. ഹീബ്രു പദമായ 'തുക്കി' (Tuki) 'തോക്കേയി' (Tokei) എന്നീ കാവ്യപദത്തിന്റെ ചെറിയമാറ്റം മാത്രമുള്ള രൂപമാണ് - അതായത് തമിഴ് - മലയാളം ഭാഷയിലെ മയില്‍. അല്ലെങ്കില്‍ ഹീബ്രു പദം അഹാലിം (Ahalim) എന്ന തമിഴ് മലയാളം പദത്തിന്റെ അപഭ്രംശശബ്ദമാകാം. കടപ്പാട്: ഇ ജെ സിംകോക്‌സ് - പ്രിമിറ്റീവ് സിവിലൈസേഷന്‍സ് വാല്യം 1. പേജ് 545)(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 23. പേജ് 19)


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ