"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

ഒരു അയിത്ത ജാതിക്കാ രനെ ഹിന്ദു സമൂഹ ത്തിന്റെ ഭാഗമായി കണക്കാ ക്കാന്‍ കഴിയില്ല....! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍മകൃതികള്‍. വാല്യം 16. പേജ് 174)

ഉപയോഗപ്രദമായ ഏക അര്‍ത്ഥം അതിന്റെ സാമൂഹികാര്‍ത്ഥമാണ് - ഹിന്ദുസമൂ ഹത്തിലെ ഒരു അംഗം എന്ന അര്‍ഥം. ഒരു അയിത്തജാതിക്കാരനെ ഹിന്ദു സമൂഹത്തിന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയുമോ? അയാളെ സമൂഹത്തിലെ മറ്റംഗങ്ങളുമായി കൂട്ടിവിളക്കുന്ന ഏതെങ്കിലും മാനുഷികമായ കണ്ണികളുണ്ടോ? ഒന്നുമില്ല. ഒരു സഹവാസവുമില്ല. സഹഭോജനവുമില്ല. ഒന്നു തൊടാന്‍പോലും അവകാശമില്ല. സംസര്‍ഗത്തിനുള്ള അവകാശം അതിലും കുറവാണ്. അയിത്തജാതിക്കാര്‍ ഹിന്ദുവിനെ ഒന്നു തൊട്ടാല്‍ മതി അശുദ്ധമാകാന്‍. അയിത്തജാതിക്കാരെ ഒരു പ്രത്യേക ഘടകമായി കരുതുകയും അത് വസ്തുതയാണെന്ന് ശഠിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഹിന്ദുമതത്തിന്റേത്. ഹിന്ദുക്കളേയും അയിത്തജാതിക്കാരേയും വേര്‍തിരിക്കുന്ന പരമ്പരാഗതമായ സംജ്ഞകള്‍തന്നെ അയിത്തജാതിക്കാരുടെ വാദഗതിള്‍ തെളിയി ക്കുന്നു. ഈ സംജ്ഞകളനുസരിച്ച് ഹിന്ദുക്കള്‍ സവര്‍ണരെന്നും അയിത്തജാതിക്കാര്‍ അവര്‍ണരെന്നും വിളിക്കപ്പെടുന്നു. ഹിന്ദുക്കളെപ്പറ്റി പറയുന്നത് 'ചാതുര്‍വര്‍ണികര്‍' എന്നാണ്. അയിത്തജാതിക്കാര്‍ 'പഞ്ചമര്‍' ആണ്. വിഭാഗീകരണം അത്രമേല്‍ പ്രധാനവും അതിന്റെ അനുഷ്ഠാനം അത്രമേല്‍ അവശ്യം ആയിരുന്നില്ലെങ്കില്‍ വിവേചനത്തിന്റെ അത്തരമൊരു സംജ്ഞാസംഹിത ഉണ്ടാകുമായിരുന്നില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ