"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, സെപ്റ്റംബർ 10, ഞായറാഴ്‌ച

പൂനാക്കരാര്‍ നേട്ടമല്ല, എന്തുകൊണ്ട്?


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ്. 270)

പൂനാക്കരാര്‍ അസ്പൃശ്യര്‍ക്ക് ഏതാനും സീറ്റുകള്‍ കൂടുതല്‍ നല്കിയെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ത്തന്നെ, കൂടുതലായി ലഭിച്ച ഈ സീറ്റുകള്‍ കൊണ്ട് എന്തുപ്രയോജനം എന്ന ചോദ്യം അവശേഷിക്കുന്നു. രാഷ്ട്രീയ സംരക്ഷണത്തിനുള്ള ഒരു മര്‍ഗമെന്നനിലക്ക് വോട്ടുചെയ്യാനുള്ള അവകാശം വേണ്ടുവോളമായെന്ന് സാധാരണ കണക്കാക്കപ്പെടുന്നു. എന്നാല്‍ അസ്പൃശ്യരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വോട്ടുചെയ്യാനുള്ള അധികാരം ലഭിച്ചതുകൊണ്ടുമാത്രം ഒന്നുമായില്ലെന്ന് കരുതപ്പെടുന്നു. അസ്പൃശ്യരുടെ വോട്ടുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന ഒരംഗം, അയാള്‍ അസ്പൃശ്യനല്ലെങ്കില്‍, വഞ്ചിക്കാന്‍ ഇടയുണ്ടെന്നും അവരില്‍ ഒരു താത്പര്യവും എടുക്കുകയില്ല എന്നൊക്കെ ഭയപ്പെടുന്നു. അസ്പൃശ്യരുടെ പരാധീനതകള്‍ നിയമസഭകളില്‍ അവതരിപ്പിക്കപ്പെടേണ്ടതാണെന്ന് കണക്കാക്കപ്പെടുന്നു. അതിനുള്ള ഉറപ്പായ മാര്‍ഗം അവര്‍ക്കുവേണ്ടി ഏതാനും സീറ്റുകള്‍ സംവരണം ചെയ്യുകയാണ്. അതുവഴി അസ്പൃശ്യരുടെ പ്രതിനിധികളായി അസ്പൃശ്യര്‍ തന്നെ നിയമസഭയില്‍ ഉണ്ടാകും. ഈ പ്രത്യാശ നിറവേറ്റപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞുകഴിഞ്ഞു. കമ്മ്യൂണല്‍ അവാര്‍ഡില്‍ കുറച്ചു സീറ്റുകളേ നഷ്ടപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ആ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്വതന്ത്രമനുഷ്യരായിരിക്കുമായിരുന്നു. പൂനാക്കരാറില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അടിമകളെക്കൊണ്ടാണ് ഈ സീറ്റുകള്‍ നികത്തപ്പെടുക. അടിമകളുടെ ഒരു സേനാവിഭാഗം ഒരു നേട്ടമാണെങ്കില്‍, തീര്‍ച്ചയായും പൂനാക്കരാര്‍ ഒരു നേട്ടമാണെന്ന് പറയാം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ