"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ഓഗസ്റ്റ് 31, വ്യാഴാഴ്‌ച

ജെ മുത്തു കൃഷ്ണന്‍: സഹോ ദരങ്ങള്‍ പോയ വഴിയേ സമര നായകന്‍ താനും...


2017 മാര്‍ച്ച് 13 നാണ് ജെഎന്‍യുവില്‍ പിഎച്ച് ഡി വിദ്യാര്‍ത്ഥിയായാരുന്ന ജെ മുത്തുകൃഷ്ണന്‍ 'അക്കാദമിക് പ്രഷര്‍' എന്ന മാരകായുധത്തിന്റെ പ്രഹരമേറ്റ് കൊലചെയ്യപ്പെട്ടത്. തമിഴ്‌നാട്ടിലെ സേലം സ്വദേശിയായിരുന്നു. ജീവാനന്ദനും അലമേലുവുമാണ് അച്ഛനമ്മമാര്‍. തെക്കന്‍ ഡെല്‍ഹിയിലെ ഒരു സുഹൃത്തിന്റെ വീടായ മുനിര്‍ക വിഹാറില്‍ സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങിയായിരുന്നു മുത്തുകൃഷ്ണന്റെ അന്ത്യം. കൊല്ലപ്പെടുമ്പോള്‍ 27 വയസുണ്ടായിരുന്നു. തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനി കാന്തിനോട് വര്‍ദ്ധിച്ച ആരാധനയുണ്ടായിരുന്ന മുത്തുകൃഷ്ണന്‍ 'രജനി കൃഷ്' എന്ന് തന്റെ പേര് മാറ്റിയിരുന്നു!

2015 ല്‍ ജെഎന്‍യുവില്‍ ചേരുന്നതിന് മുമ്പ് മുത്തുകൃഷ്ണന്‍ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എംഫില്‍ കോഴ്‌സിന് ചേര്‍ന്നിരുന്നു. 2016 ജനുവരി 17ന് എച്ച്‌സിയുവില്‍ കൊലചെയ്യപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയായ രോഹിത് വെമുലയോടൊപ്പം മുത്തുകൃഷ്ണന്‍ അംബേഡ്കര്‍ സ്റ്റുഡന്‍സ് അസ്സോസിയേഷന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു. രോഹിത് വെമുല കൊലചെയ്യപ്പെട്ടശേഷം നടന്ന എല്ലാ പ്രക്ഷോഭ പരിപാടികളിലും മുത്തുകൃഷ്ണന്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. പലപ്രാവശ്യം തങ്ങളെ വന്ന് കാണുകയും പ്രക്ഷോഭപരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്ന് രോഹിത് വെമുലയുടെ അമ്മ രാധികയും സഹോദരന്‍ രാജു വെമുലയും ഓര്‍ക്കുന്നു. 'ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല' എന്ന സമരപ്രസ്ഥാനം രൂപീകരിച്ചപ്പോള്‍ അതിലെ സജീവാംഗമായി മുത്തുകൃഷ്ണന്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുത്തുകൃഷ്ണന്‍ അതിനായി എഴുതിയ എല്ലാ ആര്‍ട്ടിക്കിളുകളും താന്‍ വായിക്കുകയുണ്ടായി എന്നും രാജു വെമുല അനുസ്മരിച്ചു. യു പി നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പില്‍ ബിജെപി വിജയിച്ചതറിഞ്ഞ ഉടനെതന്നെ അവര്‍ക്ക് അഭിനന്ദനസന്ദേശം അയച്ച ജെഎന്‍യുവിലെ വിസിയായ ജഗദേശ് കുമാര്‍ തന്റെ സ്ഥാപത്തിലെ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിട്ട് ഒരു ദിവസംകഴിഞ്ഞാണ് സംഭവത്തോട് പ്രതികരിച്ചതെന്നും രാജു വെമുല കുറ്റപ്പെടുത്തിയതായി വാര്‍ത്താ ലേഖകര്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ജാതിസ്വത്വത്തിന്റെ സവിശേഷതകൊണ്ടുതന്നെ മുത്തുകൃഷ്ണന്‍ ദ്രാവിഡവംശ ചിന്താഗതി വിദ്യാഭ്യാകാലത്തുടനീളം വെച്ചുപുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. 'അനീതി നേരിടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സഹായവുമായി മുത്തുകൃഷ്ണന്‍ ഓടിയെ ത്തുമായിരുന്നു. അത്രക്ക് സമരനിരതനായ ഒരാള്‍ ആത്മഹത്യചെയ്തുവെന്ന് വിശ്വസി ക്കാനാവുന്നില്ല. തന്റെ സഹജീവികള്‍ വിവേചനം നേരിടുന്നു എന്നുള്ളതാണ് മുത്തുകൃഷ്ണനെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്‌നം. അല്ലാതെ ആത്മഹത്യചെയ്യാന്‍ മാത്രമുള്ള സ്വകാര്യദുഃങ്ങളൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല' അടുത്ത സുഹൃത്തുക്കള്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

മുത്തുകൃഷ്ണന്‍ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിരുന്നില്ല. മാര്‍ച്ച് 10 ന് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെ മുത്തുകൃഷ്ണന്‍ പറയാനുള്ളതെല്ലാം വെളിപ്പെടുത്തിയിരുന്നു. 'സമത്വം വിഷേധിക്കപ്പെടുമ്പോള്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. എംഫില്‍/പിഎച്ച്ഡി പ്രവേശനത്തിലെ സമത്വം നിഷേധിക്കപ്പെടുന്നു, വൈവ - വോസില്‍ സമത്വം നിഷേധിക്കപ്പെടുന്നു, സമത്വത്തിന്റെ നിഷേധമാണ് എവിടേയും, പ്രോഫ. സുഖാദിയോ തൊറാട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ നിഷേധിക്കപ്പെടുന്നു, അഡ്മിഷന്‍ നടക്കുന്നിടത്തെ അസമത്വത്തിനെതിരായ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തെ നിരോധിക്കുന്നു, പാര്‍ശ്വവത്കൃതരുടെ മൊത്തം വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കപ്പെടുന്നു...' 

കൊലചെയ്യപ്പെട്ട മറ്റ് സഹോദരന്മാരെപ്പോലെ പഠനത്തില്‍ അതീവസമര്‍ത്ഥനാ യിരുന്നു മുത്തുകൃഷ്ണനുമെങ്കിലും അവരെയെല്ലാം അപേക്ഷിച്ച് ദലിത് വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടരുന്ന വിവേചനത്തെ ചെറുക്കാനുള്ള കര്‍മപദ്ധതികളെ വിഭാവനചെയ്ത് അവതരിപ്പിക്കാനുള്ള അസാധാരണ ബുദ്ധിവൈഭവം പ്രകടിപ്പിച്ചയാളുകൂടിയായിരുന്നു. 2011 ല്‍ പ്രോഫ. സുഖാദിയോ തോറാട്ട് അധ്യക്ഷനായുള്ള ഒരു കമ്മിറ്റി മുമ്പാകെ, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുവേണ്ട ശേഷികള്‍ ആര്‍ജിക്കുന്നതിനായി ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക രീശിനം ലഭ്യമാക്കുന്നതിനുവേണ്ട ഒരു പഠനപദ്ധ തിയുടെ രൂപരേഖ മുത്തുകൃഷ്ണന്‍ അവതരിപ്പിക്കുകയുണ്ടായി. 

എച്ച്‌സിയുവില്‍ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ മുത്തുകൃഷ്ണന്റെ അസോസിയേറ്റ് പ്രൊഫസ്‌റായിരുന്ന ബി ഈശ്വര റാവു, പരിശ്മശാലിയായ മുത്തുകൃഷ്ണന്‍ ആത്മഹത്യചെയ്തുവെന്നത് വിശ്വസിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടു. എംഫില്‍ നുശേഷം ജെഎന്‍യുവില്‍ ചേര്‍ന്ന് പിഎച്ച് ഡി എടുക്കുവാനാണ് പ്രൊഫ. റാവു മുത്തുകൃഷ്ണനെ പ്രേരിപ്പിച്ചത്. എന്നാല്‍ എച്ച്‌സിയുവില്‍ എംഫില്‍ ഒരു സെമസ്റ്റര്‍ പാസായശേഷം മുത്തുകൃഷ്ണന്‍ പിഎച്ച്ഡിക്ക് വേണ്ടി ജെഎന്‍യുവില്‍ ചേരുകയാ യിരുന്നു. പ്രവേശനം നേടിപ്പോകുന്നതിന് മുമ്പായി പ്രൊഫ. റാവുവിനെ വന്നുകണ്ട മുത്തുകൃഷ്ണന്‍ ജെഎന്‍യുവില്‍ ചേരുക എന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാര മാണെന്ന് അറിയിച്ചിരുന്നു. പാഠ്യവിഷയവുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിനായി, ഇടക്ക് ജെഎന്‍യുവില്‍ നിന്നും പ്രൊഫ. റാവുവിനെ ഫോണില്‍ ബന്ധപ്പെട്ട മുത്തുകൃഷ്ണന്‍ തനിക്ക് അവിടെ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും നേരിടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. ജെഎന്‍യുവിലെ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെലെ ഡോ. ബര്‍ട്ടണ്‍ ക്ലീറ്റസിന്റെ കീഴില്‍ എംഫില്‍ പൂര്‍ത്തിയാക്കണമെന്ന് മുത്തുകൃഷ്ണന് പ്രൊ. റാവു നിര്‍ദ്ദേശവും കൊടുത്തിരുന്നു.

മറ്റെല്ലാവരുടേയും കാര്യത്തിലെന്നതുപോലെ, വകുപ്പുകളനുസരിച്ചുതന്നെ മുത്തുകൃഷ്ണന്റെ മരണത്തിനുത്തരവാദിയായവരെ കണ്ടെത്തി ശിക്ഷിക്കുന്നതിനായി അധികാരികള്‍ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഒരു ചുമതലാനിര്‍വഹണത്തിനപ്പുറം അത് ശംബൂകവധത്തിനുള്ള ശാശ്വതപരിഹാരമാവാത്തതിനാല്‍ കൂടുതല്‍ അതേക്കുറിച്ച് വിശദീകരിക്കുന്നില്ല.

സ്വാതന്ത്യ ലബ്ധിക്കുശേഷം ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും ഒരു വിഭാഗം ജനതമാത്രം തുല്യശേഷികള്‍ ആര്‍ജിക്കുന്നില്ല എന്നതിനെക്കുറിച്ച് പഠനമോ അന്വേഷണമോ നടന്നിട്ടില്ല. ആ ശേഷികള്‍ പകര്‍ന്നു നല്‍കാന്‍ ചുമതലപ്പെട്ട അധികാരികള്‍ അതുചെയ്യാതെ, ശേഷികള്‍ ആര്‍ജിക്കാന്‍ കഴിയാത്തവരും അതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹതയില്ലാത്തവും എന്ന മുന്‍വിധിയോടെ അവരെ തഴയുകയാണ് പതിവ്. എല്ലാ വിഭാഗം ജനങ്ങളിലും വിദ്യാഭ്യാസമെത്തിക്കുന്നതി ലൂടെയുള്ള സാമൂഹ്യപുരോഗതി എന്ന ലോകതത്വം ഇവിടെ നടപ്പാക്കപ്പെടുന്നില്ല. വിദ്യാഭ്യാസത്തില്‍ താനുള്‍പ്പെടുന്ന ജനവിഭാഗം പിന്നോക്കം പോകുന്നതെന്തുകൊ ണ്ടെന്ന് ചിന്തിക്കാതെ, ആ പിന്നോക്കം പോക്കിന്റെ ഉത്തരവാദിത്വം മുഴുവന്‍ തങ്ങളുടെ തലയില്‍ കെട്ടിവെച്ച് ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണത അധികാരികള്‍ അവസാനിപ്പിച്ചെങ്കില്‍ മാത്രമേ തുല്യത കൈവരിക്കാനാവൂ എന്ന വസ്തുത മുത്തുകൃഷ്ണന്‍ തന്റെ കാഴ്ചപ്പാടുകളില്‍ ആവര്‍ത്തിച്ചിരുന്നു. 

മുത്തുകൃഷ്ണനുണ്ടായിരുന്നപ്പോള്‍, കൊലചെയ്യപ്പെട്ട മറ്റു കുട്ടികളുടെ മാതാപിതാ ക്കള്‍ക്ക് ഒരു ആശ്വാസമുണ്ടായിരുന്നു.. ഇപ്പോള്‍ മുത്തുകൃഷ്ണനും പോയപ്പോള്‍.....

Ref: Safwat Zargar www.scoopwhoop.com
KV Lakshmana and Aditya Iyer. www.hindustantimes.comDHRM - വിവാഹ രീതിയും വസ്ത്ര ധാരണവും കോമാളി ത്തമാണെ ന്ന വാദങ്ങൾ ശരിയോ.??? - ജയകുമാര്‍ എം കെനമ്മൾ മനസ്സിൽ രൂപപ്പെടുത്തി വച്ചിരിക്കുന്ന ചില പൊതു ബോധങ്ങളെല്ലാം തന്നെ ബ്രാഹ്മണിക്കലായ ഉൽപ്പന്നങ്ങളാണ്. അവർ നിർമ്മിച്ച സംസ്കാരങ്ങളും, അവരുടെ വസ്ത്രധാരണവും പൊതുസമൂഹത്തിൽ ആഢ്യത്തം കല്പിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുമ്പോൾ, തദ്ദേശീയ സൈന്ധവ ജനത തീർച്ചയായും ഒരു ബദൽ അന്വേഷണം നടത്തേണ്ടതുണ്ട്. അത് നമ്മുടെ നിലനിന്നിരുന്ന സാംസ്കാരികതയുടെ വീണ്ടെടുപ്പും, പിന്തുടരുകളും ആവുമ്പോൾ മാത്രമാണ് സവർണ്ണ പൊതുബോധ നിർമ്മിതിയെ പ്രതി സ്ഥാനത്തു നിർത്തുന്ന സൈന്ധവ സാംസ്കാരിക വിപ്ലവമായതു മാറുകയുള്ളൂ. നിലയിൽ മുന്നോട്ടു വയ്ക്കുന്ന ബദലുകൾ കൃത്യവും, അഭിനന്ദാർഹവുമാണ്. ബ്രാഹ്മണ സൃഷ്ടിയായ പുരാണങ്ങളിൽ ദേവ അസുര ദ്വന്ദ്വങ്ങളെ വരച്ചു വച്ചിരിക്കുന്നതിൽ അവർ സ്വയം, അന്യദേശക്കാരായ (സ്വർഗ്ഗവാസികൾ) 'ദേവ' സ്ഥാനത്തു നിൽക്കുമ്പോൾ മണ്ണിൽ ജീവിച്ച 'അസുര'ന്മാർ ആരായിരുന്നുവെന്ന ചോദ്യത്തിൽ നിന്നാണ് ഇത്തരം ബദലുകൾ രൂപപ്പെടുന്നത്. പുരാണങ്ങളെല്ലാം തന്നെ വീരകഥകളായി പറയുന്നത് വൈദേശിക ആര്യന്മാരും, സൈന്ധവ ജനതയും തമ്മിലുള്ള സംഘട്ടനങ്ങൾ ആണെന്നതിൽ തർക്കമൊന്നുമില്ല. അവർ ആക്രമിക്കുകയും അവർ തന്നെ സ്വയം 'വീര'ന്മാരും 'ഉത്തമ പുരുഷ'ന്മാരുമായി ചിത്രീകരിക്കുകയും ആക്രമിക്കപ്പെട്ട തദ്ദേശീയ ജനതയെ 'രാക്ഷസന്മാരും', 'കുരങ്ങന്മാരും' 'അസുരന്മാരുമായി' ചിത്രീകരി ച്ചുകൊണ്ട് അവർക്കനുകൂലമായ ചരിത്രനിർമ്മിതി തീർക്കുകയായിരുന്നു. അതെഴുതി യതാവട്ടെ സവർണ്ണർക്കു മാത്രം പ്രാപ്യമാവുന്ന തരത്തിൽ 'സംസ്കൃത'മെന്ന ആര്യ ഭാഷയിലും. വേദങ്ങളിലും പുരാണങ്ങളിലും കൂട്ടിവച്ചിട്ടുള്ള ബ്രാഹ്മണിക് ലക്ഷ്യങ്ങളെ സംരക്ഷിക്കാനും നേടിയെടുക്കാനുമായി ഒരു 'ഭരണഘടന' തന്നെ ബ്രാഹ്മണർ വിഭാവനം ചെയ്തു. എന്നിട്ട് 'മനുപ്രജാപതി' എന്ന ഇല്ലാത്ത ഏതോ ഒരു കർത്താവിനെയും സൃഷ്ടിച്ചു . ഭരണഘടനക്ക് 'മനുസ്മൃതി' എന്ന പേരും നൽകി. നൂറ്റാണ്ടുകളോളം മനുസ്മൃതി പ്രകാരം ദേശീയ ജനതയെ അപരിഷ്കൃതരും അയിത്തക്കാരുമാക്കി ഭരിച്ചുവന്നു.

ചില കാലഘട്ടങ്ങളിലെല്ലാം ചില വ്യക്തികളും കൂട്ടങ്ങളും ഇത്തരം വൈദേശിക ബ്രാഹ്മണിക് നിർമ്മിതികളെയും അവരുടെ സംസ്കാരത്തെയും ചോദ്യം ചെയ്തിരുന്നു. ആര്യാഗമന കാലത്തു അതായത് വേദങ്ങൾക്കും, പുരാണങ്ങൾക്കും മുൻപ്, മണ്ണിൻറെ യഥാർത്ഥ അവകാശികളായ അസുരൻമാരും മറ്റും ആര്യബ്രാഹ്മണരുടെ ആക്രമണങ്ങളെ കായികപരമായി ചെറുത്തപ്പോൾ, പിൽക്കാലത്ത് ബുദ്ധനും, ജൈനനും, ചാർവ്വാ കൻമാരും ആര്യബ്രാഹ്മണരെയും അവരുടെ സൃഷ്ടികളായ വേദങ്ങളെയും പുരാണ ങ്ങളെയും യുക്തിപരമായി എതിർത്തുപോന്നു. ബ്രാഹ്മണിക് യുക്തി എന്നും ശാസ്ത്ര ത്തിനും പുരോഗമന ചിന്തകൾക്കും നേർവിപരീതമായതിനാൽ ബൗദ്ധീകവും യുക്തിപരവും ശാസ്ത്രീയവുമായ ബുദ്ധ,ചർവ്വക ദർശനങ്ങളോട് പല സന്ദർഭങ്ങളിലും പരാജയപ്പെടേണ്ടി വന്നു. എന്നാൽ ഹിംസയുടെയും, ആക്രമണത്തിൻറെയും, ചതിയു ടെയും പാത വശമില്ലാതിരുന്ന അസുരന്മാരേയും ബൗദ്ധരേയും കായികാക്രമണ ങ്ങളിലൂടെയും ചതിയിലൂടെയും ആര്യബ്രാഹ്മണർ കൊന്നൊടുക്കി. ഹിരണ്യ കശിപ്പൂ എന്ന മഹാനായ സൈന്ധവ രാജാവിനെ, അദ്ദേഹം നിരായുധനായി നിൽക്കുന്ന സമയം കൂട്ടിലടച്ച സിംഹത്തെ തുറന്നു വിട്ടു കൊലപ്പെടുത്തി. എന്നിട്ട് കൊലപാതകത്തെ ന്യായെകരിച്ചു കൊണ്ട് വീര പുരാണം രചിച്ചു. കൊലപ്പെടുത്തിയ 'സിംഹം' വിഷ്ണു എന്ന ഇല്ലാദൈവത്തിന്റെ 'നരസിംഹാ'വതാരമായി. ഹിരണ്യ കശിപുവിനെ കൊലപ്പെടുത്താൻ സഹായിച്ച ചട്ടുകമായ അദ്ദേഹത്തിൻറെ മകൻ പ്രഹ്ളാദനെ വിഷ്ണുഭക്തനായ മഹാനാക്കി. തൻറെ സഹോദരിയുടെ മൂക്കും മുലയും ഛേദിച്ച ആര്യ രാമലക്ഷ്മണന്മാരെ ചോദ്യം ചെയ്ത് രാമൻറെ ഭാര്യ സീതയെ കടത്തി കൊണ്ട് വന്ന രാവണമഹാരാജൻ, ഒരു സ്ത്രീയെന്ന നിലയിൽ അവർക്ക് എല്ലാ പരിഗണനയും നൽകി അവരെ പരിരക്ഷിക്കുയാണുണ്ടായത്. എന്നാൽ ചതിയനും ചട്ടുകവുമായ വിഭീഷണനെ കൂട്ട് പിടിച്ചു രാമൻ സൈന്ധവ രാജാവായ രാവണനെ ചതിച്ചു കൊലപ്പെടുത്തി. പക്ഷെ ചരിത്രത്തിൽ രാവണൻ ദുഷ്ടനും രാമൻ ഉത്തമനും ആയി. ബാലീ എന്ന സൈന്ധവ രാജാവിനെയും കൊലപ്പെടുത്തുന്നത് സുഗ്രീവൻ എന്ന ചട്ടുകത്തിന്റെ സഹായത്തോ ടെയാണ്. ബാലിയെന്ന ശക്തനായ നാഗവംശജനെ നേരിട്ടെതിർക്കാനുള്ള കഴിവ് പോലും ദൈവമായ രാമനില്ലായിരുന്നു. ഒളിച്ചിരുന്നാണ് അയാൾ ബാലിയെ കൊലപ്പെടുത്തി യത്.അതിനെ ന്യായീകരിക്കാൻ ബ്രാഹ്മണർ കണ്ടെത്തിയ വഴി ബാലിക്ക് കിട്ടിയ 'വരം' ആയിരുന്നു. നേർക്കുനേർ എതിർക്കുന്നവരുടെ പകുതി ശക്തി ബാലിക്ക്കിട്ടുമെന്ന മുടന്തൻ ന്യായവാദം. ഇക്കാലത്തെല്ലാം രാമൻറെ നിഴൽ പോലെ നടന്ന സൈന്ധവ ചട്ടുകമായിരുന്നു ഹനുമാൻ. മഹാബലിയുടെയും വാമനൻറെയും ചരിത്രവും മറിച്ചല്ല. പറഞ്ഞു വരുന്നത് ചരിത്രത്തിൽ ഇങ്ങനെ നിരവധിയായ ബ്രാഹ്മണിക് സൃഷ്ടികൾ ഉണ്ട്. അവയെല്ലാം തന്നെ പൊതു സമൂഹത്തിനു സ്വീകാര്യമായ രീതിയിൽ മാറ്റിയെടുക്കാൻ അവർക്കു കഴിഞ്ഞട്ടുണ്ട്. 'ഓണം വാമനജയന്തിയാണെന്നും, മഹാബലിയുടെ ബിംബങ്ങൾ ക്ഷേത്രങ്ങളിൽ നിന്നും മാറ്റണ'മെന്ന് പറയുന്നതും വെറുതെയല്ല. ആര്യന്മാരുടെ തലമുറകൾ ഇത്തരം ബോധങ്ങളെ കൃത്യമായി കൈമാറ്റം ചെയ്യുകയും അത് പിന്തുടർന്ന് പോരുകയും ചെയ്യുന്നുണ്ട്. സംഘപരിവാറിൻറെ ആത്യന്തിക ലക്ഷ്യം തന്നെ വൈദേശിക ആര്യ സൃഷ്ടികളുടെ സംരക്ഷണവും, 'മനുസ്മൃതി' അനുസരിച്ചുള്ള ഭരണവുമാണ്

അശാസ്ത്രീയമാണെന്നറിയാമായിരുന്നിട്ടും, 'മയിലിൻറെ കണ്ണീരിൽ നിന്നാണ് പ്രത്യൽപ്പാദനം നടക്കുന്ന'തെന്നും, 'പശു ഓക്സിജൻ ശ്വസിച്ചു ഓക്സിജൻ പുറത്തു വിടുന്ന മൃഗമാണെന്നു'മൊക്കെയുള്ള വാക്കുകൾ സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരിൽ നിന്നുപോലും ഉണ്ടാവുന്നത് അത്ര നിഷ്കളങ്കമായി തള്ളിക്കളയേ ണ്ടതല്ല. എന്നാൽ അസുര/സൈന്ധവ ജനതയ്ക്ക് ബ്രാഹ്മണിസത്തിനു ബദലായുള്ള അവരുടെ സംസ്കാരത്തേയും ചരിത്രത്തെയും കൃത്യമായി കൈമാറ്റം ചെയ്യാൻ സാധിച്ചിട്ടില്ല. സാമൂഹികമായ അടിച്ചമർത്തലുകളും, വിദ്യാഭ്യാസപരമായ മാറ്റിനിർത്ത ലുകളുമെല്ലാം അതിനു കാരണമാണ്. എന്നാൽ പരംപൂജനീയ ബാബാസാഹേബിൻറെ പഠനങ്ങളും വേദ പുരാണങ്ങൾ അവലോകനം ചെയ്ത ചരിത്രകാരന്മാരുടെ ഇടപെടലുകളും ദേശീയജനതയുടെ സാംസ്കാരിക വീണ്ടെടുപ്പിനു ആക്കം കൂട്ടി. 1956- ബുദ്ധിസ്സം സ്വീകരിച്ചു കൊണ്ട് ബാബ സാഹേബ് പറഞ്ഞത് ''ഞാൻ എൻറെ സംസ്കാരത്തിലേക്ക് തിരികെ പോകുന്നു'' എന്നാണ്. വാക്കുകൾ തദ്ദേശീയ ജനതയ്ക്ക് നൽകിയത് വലിയൊരു ബദൽ രാഷ്ട്രീയമാണ്. ആര്യ ബ്രാഹ്മണ ചരിത്രനിർമ്മിതിക്കും മുൻപ് സൈന്ധവരുടെ ഒരു സംസ്കാരം നിലനിന്നിരുന്നുവെന്നും, നമ്മൾ സംസ്കാരം പിന്തുടരണമെന്നുമുള്ള കൃത്യമായ സന്ദേശമാണ് ബാബ നൽകിയത്. പറഞ്ഞു വരുന്നത് 'പൂണൂലും' 'കുടുമയും' 'കസവുമേൽമുണ്ടും' ആഢ്യ വേഷമാണെന്ന ബ്രാഹ്മണിക് മൂല്യങ്ങളെ പിന്തുടരേണ്ട യാതൊരു ബാധ്യതയും ഇന്ത്യയിലെ ആദിമജനതക്കില്ല എന്നാണ്. നമ്മളെ സംബന്ധിച്ച് പൂണൂലും, കുടുമയും കോണകവും ഒക്കെയാണ് അപരിഷ്കൃത നിലയിൽ കാണേണ്ടത്. വെളുത്ത വസ്ത്രമാണ് വിവാഹം പോലുള്ള ശുഭകാര്യങ്ങൾക്കു അനുയോജ്യമെന്ന വൈദേശിക ആര്യ സങ്കൽപ്പങ്ങളെ വെല്ലുവിളി ച്ചുകൊണ്ടാണ് കറുത്ത വസ്ത്രമണിഞ്ഞു ദേശീയ സൈന്ധവർ വിവാഹത്തിൽ ഏർപ്പെടുന്നത്. അത് വെളുപ്പിൻറെ രാഷ്ട്രീയത്തിന് ബദലായുള്ള കറുപ്പിൻറെ കരുത്തുള്ള രാഷ്ട്രീയം കൂടിയാണ്. ഇത് കേവലം കേരളത്തിൽ മാത്രം മുന്നോട്ടു വയ്ക്കുന്ന ബദലുകളല്ല. ഇന്ത്യയില പലഭാഗത്തും ബ്രാഹ്മണിക് ബോധങ്ങൾക്കു ബദലായുള്ള സാംസ്കാരിക ഇടപെടലുകൾ ഉണ്ടാവുന്നുണ്ട്. സവർണ്ണ സങ്കൽപ്പങ്ങളിൽ വില്ലനായുള്ള മഹിഷാ സുരനേയും, രാവണനേയും ആരാധിക്കുന്ന ദേശീയ/ഗോത്ര ജനത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ട്. ദുർഗ്ഗാഷ്ടമിയെ മഹിഷാസുര ജയത്തിയായി ആഘോഷിച്ചു കൊണ്ട് ബ്രാഹ്മണിക് വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന സമൂഹം ഇപ്പറയുന്ന 'അപരിഷ്കൃത' കോളത്തിൽ അച്ചടിക്കപ്പെടുന്നുണ്ട്. JNU ഉൾപ്പെടെയുള്ള അക്കാദമിക ഇടങ്ങളിൽ പോലും സ്വത്വബോധം ഉള്ള ദേശീയ ജനത ബദൽ സംസ്കാര ങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അതുകൊണ്ട് DHRM- വിവാഹ രീതികൾ കോമാളിത്തമെന്ന വാദത്തോട് വിയോജിച്ചു കൊണ്ട് പറയട്ടെ ബ്രാഹ്മണിക്കലായുള്ള വയൊന്നും അപരിഷ്കൃതമായി തോന്നാത്ത കാലത്തോളം സൈന്ധവ ജനത മുന്നോട്ടു വയ്ക്കുന്ന സംസ്കാരങ്ങളും, വേഷങ്ങളും അപരിഷ്കൃതമായി തോന്നേണ്ട കാര്യമില്ല. മാത്രമല്ല അത്തരം ബദലുകളെ പ്രോത്സാഹിപ്പിക്കുക വേണം. അതൊരു രാഷ്ട്രീയം കൂടിയാണ്.