"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂലൈ 31, തിങ്കളാഴ്‌ച

ജാതിവ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ല തൊഴിലാളികളുടെ വിഭജനംകൂടിയാണ്...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 55)

ഇന്നും ജാതിക്ക് പ്രതിരോധകരുണ്ടെന്നത് കഷ്ടം തന്നെ. പ്രതിരോ ധങ്ങള്‍ നിരവധിയാണ്. ജാതിവ്യവസ്ഥ എന്നത് തൊഴില്‍ വിഭജന ത്തിന്റെ മറ്റൊരു പേരാണെന്നാണ് ഒരു വാദഗതി. തൊഴില്‍ വിഭജനം ഏതൊരു നാഗരികരാജ്യത്തിനും ആവശ്യം വേണ്ടതാണ്. അപ്പോള്‍പ്പിന്നെ ജാതിവ്യവസ്ഥയില്‍ എന്താണ് തെറ്റ്? ഇതിനെതിരേ ആദ്യമേ പറയാനുള്ളത് ജാതിവ്യവസ്ഥ തൊഴില്‍ വിഭജനം മാത്രമല്ലെന്നുള്ളതാണ്. അത് തൊഴിലാളികളുടെ വിഭജനംകൂടി യാണ്. നാഗരിക സമൂഹത്തിന് തൊഴില്‍ വിഭജനം ആവശ്യം തന്നെ. എന്നാല്‍ തൊഴില്‍ വിഭജനത്തോടൊപ്പം തൊഴിലാളികള്‍ വെള്ളം കേറാ അറകളില്‍ വിഭജിക്കപ്പെടുന്ന അസ്വാഭാവിക സമ്പ്രദായം ഒരു പരിഷ്‌കൃത സമൂഹത്തിലും കാണുകയില്ല. ജാതിവ്യവസ്ഥ തൊഴില്‍ വിഭജനത്തില്‍ നിന്നും തികച്ചും ഭിന്നമായ തൊഴിലാളി വിഭജനം മാത്രമല്ല - തൊഴിലാളി വിഭജനത്തെ ഒന്നിനു മുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ തരംതിരിച്ചിട്ടുള്ള ഒരു ശ്രേണിയാണത്. തൊഴില്‍ വിഭജനത്തോടൊപ്പമുള്ള ഈ തൊഴിലാളി വിഭജനം മറ്റൊരു രാജ്യത്തുമില്ല. ഇവിടെ തൊഴില്‍ വിഭജനം അനിച്ഛാപൂര്‍വ മായ ഒന്നല്ല. അത് സ്വാഭാവികമായ അഭിരുചിയില്‍ അധിഷ്ഠിതമ ല്ലതാനും.ജാതിയെന്ന പിശാചിനെ നിഗ്രഹി ക്കാതെ രാഷ്ട്രീയ പരിഷ്‌കര ണവും സാമ്പത്തിക പരിഷ്‌ക രണവും സാധ്യമാ വുകയില്ല.... അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 54, 55)

ഭാഗ്യവശാല്‍ ഒരു വിപ്ലവം നടക്കുകയും സോഷ്യലിസ്റ്റുകള്‍ അധികാരത്തിലെത്തുകയും ചെയ്തുവെന്നു വാദത്തിനുവേണ്ടി സങ്കല്പിക്കുക. അപ്പോള്‍ ഇന്ത്യയില്‍ നിലവിലുള്ള പ്രത്യേക സാമൂഹികക്രമം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ക്ക് കൈകാര്യം ചെയ്യാതിരിക്കുവാന്‍ പറ്റുമോ? ഇന്ത്യക്കാര്‍ക്കിടയില്‍ ഉയര്‍ന്നവ രെന്നും താഴ്ന്നവരെന്നും, ശുദ്ധരെന്നും അശുദ്ധരെന്നുമുള്ള വിവേചനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ ഇവിടെ ഒരു സോഷ്യലിസ്റ്റ് ഭരണകൂടത്തിന് ഒരു നിമിഷം പോലും നിലനില്ക്കാന്‍ പറ്റുകയില്ല. മനോഹരമായ ശൈലികള്‍ ഉരുവിടു ന്നതിനപ്പുറം സോഷ്യലിസത്തെ ഒരു സുനിശ്ചിതമായ യാഥാര്‍ത്ഥ്യ മാക്കണമെന്ന് സോഷ്യലിസ്റ്റുകള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാമൂഹിക പ്രശ്‌നം മൗലികപ്രശ്‌നമാണെന്നും അതില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും അവര്‍ തിരിച്ചറിയണം. അല്ലാത്ത പക്ഷം അവര്‍ക്കു വിപ്ലവം നടത്താന്‍ സാധ്യമല്ല. അഥവാ ഭാഗ്യംകൊണ്ട് വിപ്ലവം നടന്നുകിട്ടിയാല്‍ പോലും അവരുടെ ഉദ്ദിഷ്ട ലക്ഷ്യപ്രാപ്തിക്ക് സാമൂഹികപ്രശ്‌നം പരിഹരിച്ചേ മതിയാകൂ. ഇതില്‍ തര്‍ക്കത്തിനു കാര്യമില്ല. ജാതിപ്രശ്‌നത്തെ വിപ്ലവത്തിനുമുമ്പ് കണക്കിലെടു ത്തില്ലെങ്കില്‍ വിപ്ലവത്തിനു ശേഷം അതിന് നിര്‍ബന്ധിതനായി ത്തീരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഇഷ്ടമുള്ള ദിശയിലേക്ക് തിരിഞ്ഞുകൊള്ളൂ. എല്ലായിടത്തും നിങ്ങളുടെ വഴിയില്‍ കടന്നെത്തുന്ന പിശാച് ജാതിയാണ്. ഈ പിശാചിനെ നിഗ്രഹിക്കാതെ നിങ്ങള്‍ക്ക് രാഷ്ട്രീയ പരിഷ്‌കരണം സാധ്യമല്ല. സാമ്പത്തിക പരിഷ്‌കരണം സാധ്യമല്ല. 


2017, ജൂലൈ 30, ഞായറാഴ്‌ച

സാഗര്‍ മണ്ഡല്‍: അദൃശ്യ കൊലയാ യുധത്തിന് ഇരയായ മറ്റൊരു ശംബൂകന്‍!കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്ക ഷന്‍ ആന്റ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) ല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സാഗര്‍ മണ്ഡല്‍. 2017 മെയ് 1 ന്, ഇന്‍സ്റ്റിട്ട്യൂ ട്ടിന്റെ മോഹന്‍പൂര്‍ കാമ്പസിലെ നിവേദിത ഹാള്‍ ഹോസ്റ്റലിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ സാഗര്‍ മണ്ഡല്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. ഫത്തേപ്പൂര്‍ - മഝേര്‍പാര ഗ്രാമത്തിലെ കൂലിപ്പണിയെടുത്ത് കഴിഞ്ഞുപോരുന്ന ദലിതരായ സുശാന്ത മണ്ഡലിന്റേയും സന്താനയുടേയും മകനാണ് സാഗര്‍ മണ്ഡല്‍. എല്ലാ ദലിത് വിദ്യാര്‍ത്ഥികളേയും പോലെ 'അതിസ മര്‍ത്ഥന്‍' എന്ന സല്‌പേര് നിലനിര്‍ത്തിയാണ് സാഗര്‍ മണ്ഡലും പഠനം തുടര്‍ന്നിരുന്നത്. സാഗര്‍ മണ്ഡലിന്റെ മരണം, സഹോദരി രേഖയും മറ്റു ഗ്രാമീണരും, ഇത് ആത്മഹത്യയല്ല കൊലപാതകമാ ണെന്ന് കണ്ടെത്തി.

തിങ്കളാഴ്ച ഉച്ചക്ക് ശേഷമുള്ള നേരത്താണ് സാഗറിന്റെ മൃതദേഹം ഹോസ്റ്റലിലെ അന്തേവാസികള്‍ കണ്ടെത്തുന്നത്. അന്ന് അതിരാ വിലെ തൊട്ട് സാഗറിനെ കാണ്മാനില്ലായിരുന്നുവെന്ന് അവര്‍ ഓര്‍മിച്ചു. അന്ന് ഒരു സെമിസ്റ്റര്‍ പരീക്ഷയുള്ള ദിവസമായിരുന്നു. അതില്‍ നിന്നു വിട്ടുനില്ക്കുന്നതിനായി സാഗര്‍ അപ്രത്യക്ഷനാ യതായിരുക്കുമെന്ന് അവര്‍ കരുതിയിരിക്കണം.

സാഗറിന്റെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഇടപെട്ട് ഉടനെ തന്നെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭമാരംഭിച്ചു. ഫത്തേപ്പൂരിലെ ഹരിഘട്ട - നഗരുഘ്ര റോഡ് നാട്ടുകാര്‍ ബന്ധിച്ചു. 5 മണിമുതല്‍ ആരംഭിച്ച ഉപരോധം രാത്രി 9 മണിവരെ നീണ്ടു. കല്യാണിയില്‍ നിന്ന് പൊലീസ് അധികാരിക ളെത്തി കുറ്റക്കാരെ കണ്ടുപിടിക്കുന്നതിനുവേണ്ട അന്വേഷണ നടപടികള്‍ ആരംഭിക്കുന്നതാണെന്ന് സാഗറിന്റെ അച്ഛന്‍ സുശാന്ത മണ്ഡലിന് ഉറപ്പുകൊടുത്തു.

സാഗര്‍ മണ്ഡലിന്റെ നേര്‍ക്ക് ജാതിഹിന്ദു വിദ്യാര്‍ത്ഥികള്‍ അധിക്ഷേപങ്ങള്‍ ചൊരിയുക കാമ്പസില്‍ പതിവായിരുന്നു. ദലിതന്റെ സാമൂഹിക പശ്ചാത്തലവും സാമ്പത്തികനിലയിലെ പിന്നോക്കാവസ്ഥയും ചൂണ്ടിക്കാണിച്ചാണ് അവര്‍ ഏറെയും അധിക്ഷേപിച്ചിരുന്നത്. മദ്യപിച്ച് വന്ന് ശാരീരികമായ ഉപദ്രവങ്ങ ളേല്പിക്കുന്നതിനുപോലും അവര്‍ യാതൊരു മടിയും കാണിച്ചിരു ന്നില്ലെന്ന് സാഗറിന്റെ സഹോദരി രേഖ പത്രലേഖകരുടെ മുമ്പില്‍ വെളിപ്പെടുത്തുകയുണ്ടായി. വീട്ടില്‍ വരുമ്പോള്‍ എല്ലാ കാര്യങ്ങളും രേഖയോട് മാത്രമാണ് സാഗര്‍ പങ്കുവെച്ചിരുന്നത്. ഒരിക്കലും അധികാരികളുടെ അടുത്ത് സാഗര്‍ പരാതിപ്പെട്ടിരുന്നില്ല. വിപരീത ഫല മുണ്ടാക്കുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും രേഖ വെളിപ്പെടുത്തി.

ഏതെങ്കിലും വിഷയത്തില്‍ തോറ്റുപോയാല്‍ ഫെല്ലോഷിപ്പ് നഷ്ടപ്പെടുമെന്ന ഉത്കണ്ഠ പെരുത്തതാണ് സാഗര്‍ മണ്ഡലിനെ ആത്മഹത്യയിലേക്കെത്തിച്ചതെന്നാണ് അന്വേഷണ ചുമതല ഏറ്റെടുത്തവരുടെ വിലയിരുത്തല്‍. മുമ്പ് 14 - 4 - 2016 ന്, സ്ഥാപന ത്തിലെ മനോരോഗവിദഗ്ധനായ ഡോ. പിനാകി സര്‍ക്കാറില്‍ നിന്നും സാഗര്‍ ചികിത്സതേടിയിരുന്നുവത്രെ. 2016 ഡിസംബറില്‍ വെല്ലൂര്‍ സിഎംസിയിലും സാഗര്‍ സമീപിച്ചിരുന്നുവെങ്കിലും അതിന്റെ വിശദാംശങ്ങള്‍ അന്വേഷണ അധികാരികള്‍ക്ക് ലഭ്യമാകുകയു ണ്ടായില്ല? ഈ രണ്ട് സംഭവങ്ങളാണ് സാഗര്‍ മണ്ഡലിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതാണെന്ന നിഗമനത്തില്‍ അന്വേഷണച്ചുമതല യുള്ളവരെ കൊണ്ടെത്തിച്ചത്.

മരണകാരണം കണ്ടെത്താന്‍ ചുമതല ഏറ്റടുത്തവരുടെ അന്വേഷ ണം നടന്നത്, സാഗര്‍ മണ്ഡല്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മാത്രമാണ്. ഈ വ്യക്തി ഒരു സാമൂഹ്യ ജീവിയാണെന്ന വസ്തുത പക്ഷെ പരിഗണിക്കപ്പെട്ടില്ല. സാഗറില്‍ ആരോപിക്കുന്ന രോഗലക്ഷ ണങ്ങളായ 'അമിത ഉത്കണ്ഠ'യും 'അസന്തുലിത മനോനില'യും വ്യക്തിയുടെ മാത്രം പോരായ്മയായാണെന്ന് കണ്ടെത്തിയാല്‍ അത് ചികിത്സിച്ച് ഭേദമാക്കുന്നതിനുള്ള ഉത്തരവാദിത്വം ആ വ്യക്തിയില്‍ ആരോപിക്കാമല്ലോ! 

വിപ്ലവം നയിക്കുന്ന ഒരു സോഷ്യലിസ്റ്റ്, താന്‍ ജാതിയില്‍ വിശ്വസി ക്കുന്നില്ലെ ന്നു പറഞ്ഞതു കൊണ്ടായില്ല....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 54)

വിപ്ലവം നയിക്കുന്ന ഒരു സോഷ്യലിസ്റ്റ് ജാതിയില്‍ വിശ്വസിക്കുന്നി ല്ലെന്നു പറഞ്ഞതുകൊണ്ടായില്ല. അയാള്‍ നല്കുന്ന ഉറപ്പിന് ആഴത്തി ലുള്ള അടിസ്ഥാനമുണ്ടായിരിക്കണം. അതായത് വൈയക്തികമായ സമത്വവും സാഹോദര്യവും പരസ്പരം അംഗീകരിക്കാന്‍ തയാറാ കുന്ന നാട്ടുകാരുടെ നീതിയുക്തമായ ഒരു മനോഭാവത്തില്‍ നിന്നു യരുന്ന ഒരുറപ്പായിരിക്കണം അത്. ഇന്ത്യയിലെ പാവപ്പെട്ടവരായ തൊഴിലാളിവര്‍ഗം സമ്പന്നരും ദരിദ്രരുമെന്ന ഒരു വ്യത്യാസമല്ലാതെ മറ്റൊരു വ്യത്യാസവും അംഗീകരിക്കുന്നില്ലന്നു പറയാന്‍ പറ്റുമോ? ഇന്ത്യയിലെ പാവപ്പെട്ടവര്‍ വിശ്വാസത്തിന്റേയും ജാതിയുടേയും, അത് ഉയര്‍ന്നതോ താഴ്ന്നതോ ആകട്ടെ, വ്യത്യാസം അംഗീകരി ക്കുന്നില്ലന്നു പറയാന്‍ പറ്റുമോ? അംഗീകരിക്കുന്നു എന്നാണ് സത്യമെങ്കില്‍ അത്തരമൊരു തൊഴിലാളി വര്‍ഗത്തില്‍ നിന്ന് സമ്പന്നര്‍ക്കെതിരായ നടപടിയില്‍ നിന്ന് എന്ത് ഐക്യനിരയാണ് പ്രതീക്ഷിക്കാന്‍ കഴിയുക? തൊഴിലാളിവര്‍ഗത്തിന് ഒരു ഐക്യ മുന്നണിയായി സ്വയം അണിചേരാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വിപ്ലവം എങ്ങനെ നടക്കും? 2017, ജൂലൈ 29, ശനിയാഴ്‌ച

സോഷ്യലി സ്റ്റ് വിപ്ലവം സാധ്യമാ ക്കാന്‍ ഇന്ത്യയി ലെ തൊഴിലാ ളികള്‍ ഒരുമിച്ചു ചേരുമോ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 53, 54)

സോഷ്യലിസത്തെ വിദൂരമായ ഒരാശയമായിട്ടല്ലാതെ ഒരു പ്രായോ ഗിക പരിപാടിയായിട്ടാണ് കാണുന്നതെങ്കില്‍ ഒരു സോഷ്യലിസ്റ്റിനെ സംബന്ധിക്കുന്ന പ്രശ്‌നം അയാള്‍ സമത്വത്തില്‍ വിശ്വസിക്കുന്നോ എന്നതല്ല, ഒരു വര്‍ഗം മറ്റൊരു വര്‍ഗത്തെ അടിച്ചമര്‍ത്തുന്നത് അയാള്‍ ഗൗരവപൂര്‍വം കാണുന്നുണ്ടോ എന്നതാണ് പ്രശ്‌നം; ഒരു വര്‍ഗത്തെ മറ്റൊരു വര്‍ഗത്തില്‍ നിന്ന് ഭിന്നിപ്പിച്ചു നിര്‍ത്തി മര്‍ദ്ദനം തുടരുന്നത് ഒരു സമ്പ്രദായമെന്ന നിലയില്‍ അയാള്‍ അംഗീകരിക്കു ന്നുണ്ടോ എന്നതാണ് പ്രശ്‌നം. എന്റെ വാദമുഖം പൂര്‍ണമായി വിശദീകരിക്കാന്‍ സോഷ്യലിസത്തിന്റെ സാക്ഷാത്കരണത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഘടകങ്ങള്‍ ഇവിടെ അപഗ്രഥിക്കാം: സോഷ്യ ലിസ്റ്റുകള്‍ വിഭാവന ചെയ്യുന്ന സാമ്പത്തിക പരിഷ്‌കരണം, അധികാരം പിടിച്ചെടുക്കുന്നതില്‍ കലാശിക്കുന്ന ഒരു വിപ്ലവം നടത്തപ്പെടാതെ സാധ്യമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. അധികാരം പിടിച്ചെടുക്കുന്നത് തൊഴിലാളിവര്‍ഗമായിരിക്കണം താനും. അപ്പോള്‍ എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: ഈ വിപ്ലവം സാധ്യമാക്കാന്‍ ഇന്ത്യയിലെ തൊഴിലാളികള്‍ ഒരുമിച്ചു ചേരുമോ? അത്തരമൊരു നടപടിയിലേക്ക് ജനങ്ങളെ നയിക്കാന്‍ പോന്ന എന്താണുള്ളത്? എനിക്കു തോന്നുന്നത് മറ്റുള്ളതൊക്കെ തുല്യമായി രുന്നാല്‍ സമത്വം, സാഹോദര്യം, സര്‍വോപരി നീതി എന്നിവയെപ്പ റ്റിയുള്ള വികാരമൊന്നു മാത്രമാണ് ജനങ്ങള്‍ക്ക് പ്രേരകമായിത്തീ രുന്നത്. തുല്യമായ സ്വത്തു വിഭജനത്തിനുവേണ്ടിമാത്രം ഒരു വിപ്ലവം നടത്താന്‍  ജനങ്ങള്‍ ഒന്നിക്കുകയില്ല. അങ്ങനെ ഒന്നിക്കണമെങ്കില്‍ വിപ്ലവാനന്തരം അവര്‍ തുല്യരായി പരിഗണി ക്കപ്പെടുമെന്നും ജാതിയുടേയോ വിശ്വാസത്തിന്റേയോ പേരില്‍ വിവേചനത്തിനിരയാകുകയില്ലെന്നും അവര്‍ക്ക് ബോധ്യമുണ്ടാക ണം.അധികാര ത്തിന്റെ ഉറവിടം സമ്പത്ത് മാത്രമല്ലെ ന്ന് സോഷ്യലി സ്റ്റുകള്‍ തിരിച്ചറി യാത്തതാണ് അവരുടെ പരാജയം....!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 53)

യൂറോപ്യന്‍ സമൂഹത്തില്‍ സ്വത്തവകാശം അധികാരത്തിന്റെ ഉറവിടമാകയാല്‍ അത് ഇന്ത്യയിലും സത്യമാണെന്നാണ് സോഷ്യ ലിസ്റ്റുകള്‍ വൃഥാ സങ്കല്പിക്കുന്നത്. ഒരുവന് മറ്റൊരുവന്റെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ലഭ്യമാകുന്ന അധികാരത്തിന്റെ ഉറവിടമാണ് മതവും സാമൂഹികപദവിയും സമ്പത്തുമെല്ലാം. ഓരോരോ ഘട്ടത്തില്‍ ഓരോന്നിന് പ്രാധാന്യം ഏറിയെന്നു വരാം. സാക്ഷാത്കരിക്കേണ്ട ആവശ്യം സ്വാതന്ത്ര്യമാണെങ്കില്‍, ഒരാള്‍ മറ്റൊരുത്തന്റെ മേല്‍ ആധിപത്യം ചെലുത്തുന്നത് ഇല്ലാതാക്കുക യാണെങ്കില്‍ അതിനുള്ള ഏകമാര്‍ഗം സാമ്പത്തിക പരിഷ്‌കര ണമാണെന്ന് ശഠിക്കാനാവില്ല. ഒരു പ്രത്യേകഘട്ടത്തില്‍, അഥവാ ഒരു പ്രത്യേക സമൂഹത്തില്‍ അധികാരശക്തിയുടേയും ആധിപത്യ ത്തിന്റേയും ഉറവിടം മതപരവും സാമൂഹികവുമാണെങ്കില്‍ അവിടെ അംഗീകരിക്കപ്പെടേണ്ട പരിഷ്‌കരണം മതപരവും സാമൂഹികവുമായിരിക്കണം.

അങ്ങനെ ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ സ്വീകരിച്ചിട്ടുള്ള ചരിത്രത്തിന്റെ സാമ്പത്തിക വ്യാഖ്യാനം എന്ന സിദ്ധാന്തത്തെ എതിര്‍ക്കുവാന്‍ കഴിയും. സ്വത്തവകാശത്തിന്റെ സമീകരണമാണ് യഥാര്‍ത്ഥമായ ഏക പരിഷ്‌കരണമെന്നും അത് മറ്റെല്ലാ പരിഷ്‌കര ണങ്ങള്‍ക്കും മുമ്പായി നടത്തപ്പെടണമെന്നുമുള്ള സോഷ്യലിസ്റ്റ് ചിന്താഗതിയുടെ സാധുതക്ക് ചരിത്രത്തിന്റെ സാമ്പത്തിക വ്യാഖ്യാനം ആവശ്യമില്ലെന്നാണ് എന്റെ പക്ഷം. എന്നിരുന്നാലും സോഷ്യലിസ്റ്റുകളോട് ചോദിക്കാനുള്ളതിതാണ്: ആദ്യം സാമൂഹിക പരിഷ്‌കരണം നടത്താതെ സാമ്പത്തിക പരിഷ്‌കരണം നടത്താന്‍ നിങ്ങള്‍ക്കു കഴിയുമോ? 


2017, ജൂലൈ 28, വെള്ളിയാഴ്‌ച

അനില്‍ കുമാര്‍ മീന: ജാതിവെറി രാജ്യത്തിന് നഷ്ടപ്പെ ടുത്തിയ വൈദ്യ ശാസ്ത്ര ജ്ഞനായ ആദിവാസി യുവാവ്..!2012 മാര്‍ച്ച് മൂന്നിനാണ് ആള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരുന്ന അനില്‍ കുമാര്‍ മീന കൊലചെയ്യപ്പെട്ടത്. രാജസ്ഥാനിലെ ബാരനിലുള്ള പപ്ലിയചൗക്കി ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളുടെ ഒരു ദരിദ്ര ദലിത് കുടുംബത്തില്‍ നിന്നുമാണ് മീന എഐഎംഎസ്എസ് ല്‍ എത്തിയത്. ഹിന്ദി മീഡിയത്തില്‍ പഠിച്ച മീന പ്ലസ് ടുവിന് 75 ശതമാനം മാര്‍ക്ക് നേടിയിരുന്നു. 2010 ലെ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയാണ് എഐഎംഎസ് ല്‍ മെഡിസിനില്‍ പ്രവേശനം നേടിയത്.

ഒന്നാം വര്‍ഷത്തെ സപ്ലിമെന്റ് പരീക്ഷയില്‍ അനില്‍കുമാര്‍ മീന തോറ്റു പോയിരുന്നു. ഈ പേപ്പര്‍ പാസാകാതെ റെഗുലര്‍ പരീക്ഷ എഴുതാനാവില്ല. കൂടാതെ ഹാജര്‍ കുറഞ്ഞുപോയി എന്നൊരു ആരോപണവുമുണ്ടായി. ഹിന്ദി മീഡിയത്തില്‍ പഠിച്ചതുകൊണ്ട് ഇംഗ്ലീഷിലുള്ള പരീക്ഷ എഴുതുന്നതില്‍ മീന ബുദ്ധിമുട്ടനുഭവിച്ചിരു ന്നുവെന്ന് അധികാരികളുടെ ഭാഗത്തു നിന്നുമുള്ള വിശദീകരണം.

മരണം ജാതിവിവേചനത്തിനെതിരായ ഒരു സമരമാര്‍ഗമായി തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ആഴ്ചയില്‍, അനില്‍ കുമാര്‍ മീന, കാമ്പസില്‍ നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗഹൃദമത്സരം കളിച്ചിരുന്നു. കളിയിലുടനീളം അന്തര്‍മുഖനാ യാണ് അനില്‍ കുമാര്‍ പങ്കെടുത്തിരുന്നതത്രെ. തന്റെ ടീമിന്റെ തോല്‍വിയെ നിര്‍ണയിച്ചത് അനില്‍ കുമാറിന്റെ അന്തര്‍മുഖത്വ മാണെന്ന് സഹകളിക്കാര്‍ വിലയിരുത്താന്‍ ഇടവരികയുണ്ടായെന്നു പോലും, സുനില്‍ കുമാര്‍ മീനയുടെ നാട്ടുകാരനും അതേ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നു വരുന്നയാളും സഹപാഠിയും ആയ രാജേന്ദ്ര മീനയെ ഉദ്ധരിച്ചുകൊണ്ട് മെഹ്ബൂബ് ജീലാനി എന്ന പത്രലേഖകന്‍ 'കാരവാന്‍ മാഗസിനി'ല്‍ എഴുതുന്നു.

അനില്‍ കുമാര്‍ മീനയുടെ മുറിയില്‍ നിന്നും അദ്ദേഹത്തെ പിടിച്ചു വലിച്ചുകൊണ്ടാണ് സ്‌നേഹിതനായ താന്‍ കളിക്കളത്തിലെത്തിച്ച തെന്ന് രാജേന്ദ്രമീന പറയുന്നു. കളികഴിഞ്ഞ്, തോല്‍വിയെക്കുറി ച്ചൊന്നും സംസാരിക്കാതെ ഇരുവരും രാജേന്ദ്ര മീനയുടെ ഹോസ്റ്റല്‍ മുറിയിലേക്കാണ് പോയത്. അവിടെവെച്ച്, രാജേന്ദ്ര മീനയുടെ കമ്പ്യൂട്ടറില്‍ ഒരു ജനപ്രിയ കോമഡി സീരിയലിന്റെ ഒരു എപ്പിസോഡ് ഇരുവരും ചേര്‍ന്ന് വീക്ഷിച്ചു. അതിനുശേഷം ഒരു നിറഞ്ഞ ചിരി രാജേന്ദ്ര മീനക്ക് സമ്മാനിച്ച അനില്‍ കുമാര്‍ മീന താഴെയുള്ള തന്റെ മുറിയിലേക്ക് ഉറങ്ങുന്നതിനായി പോയി.

കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം, ഭക്ഷണത്തിനുള്ള ബ്രെഡ് കടം വാങ്ങുന്നതിനായി രോജേന്ദ്ര മീന താഴെയുള്ള അനില്‍ കുമാര്‍ മീനയുടെ മുറിയിലേക്ക് ചെന്നു. തന്റെ മുറിയില്‍ അനില്‍ കുമാര്‍ മീന അപ്പോള്‍ ഒരു കസേരയില്‍ തലയും കുമ്പിട്ട് ഇരിക്കുന്നുണ്ടാ യിരുന്നു. താഴെ തറയില്‍ 'അനാട്ടമി'യുടെ ഒരു പുസ്തകം തുറന്നു വെച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ പുസ്തകത്തിന് പുറംതിരിഞ്ഞാണ് അനില്‍ കുമാര്‍ മീന ഇരുന്നിരുന്നത്. ബെഡ് ഷീറ്റ് കയറുപോലെ തെറുത്ത് കട്ടിലില്‍ അലസമായി ഇട്ടിട്ടുണ്ടായിരുന്നു. അതെന്തി നാണ് അങ്ങനെ ചെയ്തുവെച്ചിരിക്കുന്നത് എന്ന് രാജേന്ദ്ര മീന ചോദിച്ചപ്പോള്‍ താനത് കഴുകാന്‍ വേണ്ടി മാറ്റി ഇട്ടിരിക്കുകയാ ണെന്ന് അനില്‍ കുമാര്‍ മീന മറുപടി കൊടുത്തു.

പിറ്റേന്ന്, പ്രഭാതഭക്ഷണത്തിനായി രാജേന്ദ്ര മീന അനില്‍ കുമാര്‍ മീനയെ അയാളുടെ മുറിയുടെ മുന്നില്‍ ചെന്ന് മുട്ടിവിളിച്ചു വെങ്കിലും കതക് തുറക്കുകയുണ്ടായില്ല. തലേദിവസം ഏറെ നേരമിരുന്ന് പഠിച്ചതുനിമിത്തമുള്ള ക്ഷീണത്താല്‍ തളര്‍ന്നുറങ്ങു കയാവും അനില്‍ കുമാര്‍ മീന എന്ന് രാജേന്ദ്ര മീന കരുതി. ഏറെ നേരം കാത്തിരുന്നിട്ടും കതക് തുറക്കാതായപ്പോള്‍ രാജേന്ദ്ര മീന വാര്‍ഡനെ വിവരമറിയിച്ചു. അദ്ദേഹം വന്നെത്തി, ഒരു കോണി ചാരി കതകിന് മുകളിലുള്ള വെന്റിലേറ്ററിലൂടെ നോക്കിയപ്പോള്‍, സീലിങ് ഫാനില്‍ തൂങ്ങിയാടുന്ന അനില്‍ കുമാര്‍ മീനയുടെ മൃത ശരീരമാണ് കണ്ടത്! വിവരമറിഞ്ഞ് കാമ്പസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരം മറ്റും പാഞ്ഞെത്തി. മരപ്പണിക്കാരനെ വിളിച്ച് കതക് കുത്തിപ്പൊളിച്ചു. അവിടെ കണ്ട കാഴ്ച രാജേന്ദ്ര മീനക്ക് താങ്ങാ നായില്ല...! തലേദിവസം തന്നേടൊപ്പമുണ്ടായിരുന്നപ്പോള്‍ അനില്‍ കുമാര്‍ മീന ധരിച്ചിരുന്ന നീല നിറമുള്ള ടീ ഷര്‍ട്ടും ഇളം തവിട്ടു നിറത്തിലുള്ള പാന്റ്‌സും മാറ്റിയിട്ടുണ്ടായിരുന്നില്ല.... ചുരുട്ടി വെച്ചിരുന്ന ബെഡ് ഷീറ്റ് ഇക്കാര്യത്തിന് ഉപയോഗിക്കുമെന്നും രാജേന്ദ്ര ഒരിക്കലും കരുതിയിരുന്നില്ല.

സമ്പത്തി നേക്കാള്‍ ഉപരി മതം അധികാ രത്തില്‍ സ്വാധീനം ചെലുത്തു ന്നു....!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 51, 52)

ഒരു വ്യക്തിക്ക് സമൂഹത്തിലുള്ള ഉന്നതപദവി പലപ്പോഴും അധികാരത്തിന്റേയും ശക്തിയുടേയും ഉറവിടമാകാറുണ്ട്. ഇതിന്റെ തെളിവാണ് മഹാത്മാക്കള്‍ സാധാരണക്കാര്‍ക്കുമേല്‍ ആധിപത്യം ചെലുത്തുന്നത്. ഇന്ത്യയിലെ കോടീശ്വരന്മാര്‍ നിര്‍ധനരായ സന്യാസിമാരേയും ഫക്കീര്‍മാരേയും അനുസരിക്കുന്ന തെന്തുകൊണ്ട്? ഇന്ത്യയിലെ കോടിക്കണക്കിലുള്ള പാവങ്ങള്‍ അവരുടെ ആകെ സമ്പാദ്യമായ അല്ലറചില്ലറ ആഭരണങ്ങള്‍ വിറ്റും കാശിയിലും മെക്കയിലും തീര്‍ത്ഥയാത്രപോകുന്നതെന്തുകൊണ്ട്? മതം അധികാരത്തിന്റെ ഉറവിടമാണ്. ഇന്ത്യാചരിത്രം തന്നെ ഇതിന് തെളിവ് നല്കുന്നുണ്ട്. ഇവിടെ സാധാരണക്കാര്‍ക്കുമേല്‍ ഒരു മജിസ്‌ട്രേട്ടിനേക്കാള്‍ കൂടുതല്‍ ആജ്ഞാപനശക്തിയുള്ളത് ഒരു പുരോഹിതനാണ്. പണിമുടക്കുകളും തെരഞ്ഞെടുപ്പുകളുമടക്കം എല്ലാ പ്രവൃത്തികളും മതപരമായ സ്വഭാവമാര്‍ജിക്കുന്നത് ഇവിടെ സാധാരണമാണ്.സോഷ്യലിസ്റ്റ് വിപ്ലവം ഇന്ത്യയില്‍ വിജയിക്കാതിരിക്കുന്നതിനുള്ള കാരണം...??? അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 51)

സാമൂഹികക്രമത്തില്‍ നിന്നുളവാകുന്ന പ്രശ്‌നങ്ങളെ സോഷ്യലി സ്റ്റുകള്‍ക്ക് അവഗണിക്കാന്‍ പറ്റുമോ? ഇന്ത്യയിലെ സോഷ്യലിസ്റ്റു കള്‍ അവരുടെ യൂറോപ്യന്‍ സഹയാത്രികരെപ്പോലെ വസ്തുതകള്‍ക്ക് ചരിത്രത്തിന്റെ സാമ്പത്തികവ്യാഖ്യാനം പ്രയോഗിക്കാന്‍ ശ്രമിക്കു കയാണ്. മനുഷ്യന്‍ ഒരു സാമ്പത്തിക ജീവിയാണെന്നും അവന്റെ അഭിലാഷങ്ങളും പ്രവൃത്തികളും സാമ്പത്തികവസ്തുതകളാല്‍ ബന്ധിതമാണെന്നും അധികാരത്തിന്റെ ഉറവിടം സമ്പത്തു മാത്ര മാണെന്നും അവര്‍ സിദ്ധാന്തിക്കുന്നു. അതിനാല്‍ സാമൂഹികവും രാഷ്ട്രീയവുമായ പരിഷ്‌കാരങ്ങള്‍ കേവലം മിഥ്യയാണെന്നും സ്വത്തവകാശ സമത്വത്തിലധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കാ രമാണ് മറ്റേതൊരു പരിഷ്‌കാരത്തേക്കാളും മുമ്പേ ആവശ്യമായി ട്ടുള്ളതെന്നും അവര്‍ പ്രഖ്യാപിക്കുന്നു. സോഷ്യലിസ്റ്റുകളുടെ ഈ അഭിപ്രായത്തോട് നമുക്ക് വിയോജിപ്പ് തോന്നും. സാമ്പത്തിക ലക്ഷ്യം മാത്രമല്ല മനുഷ്യപ്രയത്‌നത്തെ നയിക്കുന്നത്. സാമ്പത്തികാ ധികാരം മാത്രമാണ് ഒരേഒരു അധികാരമെന്ന് മനുഷ്യസമൂഹ ത്തെപ്പറ്റി പഠിക്കുന്ന ഒരുത്തരും സമ്മതിച്ചു തരില്ല.2017, ജൂലൈ 27, വ്യാഴാഴ്‌ച

ഗോത്രബാഹ്യവിവാഹനിരോധനമാണ് ജാതിയുടെ ഏകലക്ഷണം...!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 15, 16)

ഇന്ത്യയിലെ ജാതിയുടെ സൃഷ്ടിയുടേയും സംരക്ഷണത്തിന്റേയും പ്രശ്‌നം വിശദീകരിച്ചു കഴിഞ്ഞു. ഇനി അതിന്റെ ഉത്പത്തിയാണ് വിശദീകരിക്കേണ്ടത്. ഉത്പത്തിയുടെ പ്രശ്‌നം അപ്പോഴും അലോ സരമുണ്ടാക്കുന്ന ഒന്നാണ്. ജാതിയുടെ പഠനത്തില്‍ അത് ഖേദകര മാംവിധം അവഗണിക്കപ്പെടുന്നു. ചിലര്‍ അത് കണ്ടഭാവം നടിക്കു ന്നില്ല, മറ്റു ചിലര്‍ അതില്‍നിന്ന് സൂത്രത്തില്‍ ഒഴിഞ്ഞുമാറുന്നു. ജാതിയുടെ ഉത്പത്തിയോ എന്ന് മറ്റുചിലര്‍ അമ്പരക്കുന്നു. ഇക്കൂട്ടര്‍ ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: 'ഉത്പത്തി' എന്ന പദത്തിനോടുള്ള ഇഷ്ടം നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ നമുക്ക് അതിന്റെ ബഹുവചനം ഉപയോഗിക്കാം. 'ജാതിയുടെ ഉത്പത്തികള്‍'. എന്നെ സംബന്ധിച്ച് ഇന്ത്യയിലെ ജാതിയുടെ ഉത്പത്തി അമ്പരപ്പുളവാക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഞാന്‍ നേരത്തേ സമര്‍പ്പിച്ചതുപോലെ ഗോത്രബാഹ്യവിവാഹനിരോധനമാണ് ജാതിയുടെ ഏകലക്ഷണം. ജാതിയുടെ ഉത്പത്തിയെന്നു ഞാന്‍ പറയുമ്പോള്‍, സഗോത്രവിവാ ഹത്തിന്റെ യാന്ത്രികവൃത്തിയുടെ ഉത്പത്തിയെന്നാണ് അര്‍ത്ഥ മാക്കുന്നത്.ഹിന്ദുമതം എന്നത്, മതധര്‍മ ങ്ങളുടേയും വിശ്വാസ പ്രമേയങ്ങ ളുടേയും സങ്കലിത സങ്കീര്‍ണ തയാണ്....!!!! അംബേഡ്കര്‍ പറഞ്ഞു....(ഡോ. അംബേഡ്കര്‍. സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 11, 12)

ഹിന്ദുമതം എന്നത്, മതധര്‍മങ്ങളുടേയും വിശ്വാസപ്രമേയങ്ങളു ടേയും സങ്കലിത സങ്കീര്‍ണതയാണ്. അതിനുള്ളില്‍ത്തന്നെ ഏകദൈവവിശ്വാസവും ബഹുദൈവവിശ്വാസവും സര്‍വദൈവ വിശ്വാസവും ഉണ്ട്. പരമദൈവങ്ങളായ ശിവനേയും വിഷ്ണുവിനേയും അഥവാ അവരുടെ അംഗനപ്പാതികളെ, ആരാധിക്കുന്നവരെ ഉള്‍ക്കൊള്ളുന്നു. ദിവ്യമാതാക്കളെ അല്ലെങ്കില്‍ വൃക്ഷങ്ങള്‍, പാറക്കെട്ടുകള്‍ അരുവികള്‍, ഗ്രാമീണഭരദേവതകള്‍ എന്നിവയുടെ ചൈതന്യത്തെ ആരാധിക്കുന്നവരേയും ഇതോടൊപ്പം ഉള്‍ക്കൊള്ളു ന്നു. ഇഷ്ടമൂര്‍ത്തിയെ എല്ലാത്തരം രക്താ ര്‍ച്ചകൊണ്ടും പ്രീണി പ്പിക്കുന്നവരെ, ഒരു ജീവിയേയും കൊല്ലുകയില്ലെന്നു മാത്രമല്ല, 'വെട്ടുക' എന്ന വാക്കുപോലും ഉപയോഗിക്കാത്തവരെ, മതത്തിന്റെ പേരില്‍ വാഗതീതമായ മദ്യക്കൂത്തില്‍ ഏര്‍പ്പെടുന്നവരെ, ഏറിയോ കുറഞ്ഞോ വിശ്വാസവൈരുധ്യങ്ങളില്‍പ്പെട്ട അനവധി ആവാന്ത രവിഭാഗക്കാരെ - അവരില്‍ പലരും ബ്രാഹ്മണ മേധാവിത്വത്തെ നിഷേധിക്കുന്നവരോ മതനേതാക്കളായിട്ടെങ്കിലും ബ്രാഹ്മണേത രരെ ആക്കിയിട്ടുള്ളവരോ ആണ് - ഒക്കെ അത് ഉള്‍ക്കൊള്ളുന്നു.Caste inequity fuels gender injustice in 'shining' India

2017, ജൂലൈ 26, ബുധനാഴ്‌ച

ഇന്ത്യയില്‍ ബുദ്ധിജീവികളെന്നാല്‍ ബ്രാഹ്മണരുടെ മറ്റൊരു പേരാണ്.... അംബേഡ്കര്‍ പറഞ്ഞു....!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 84, 85)

ഇന്ത്യയില്‍ ബുദ്ധിജീവികളെന്നാല്‍ ബ്രാഹ്മണരുടെ മറ്റൊരു പേരാണ്. രണ്ടും ഒന്നാണെന്നതില്‍ നിങ്ങള്‍ക്കു ദുഃഖം തോന്നാം. ബുദ്ധിജീവികളുടെ അസ്തിത്വം ഒറ്റ ജാതിയുമായി ബന്ധപ്പെട്ട താണെന്നതിലും ഈ വര്‍ഗം രാജ്യതാത്പര്യങ്ങളേക്കാള്‍ ആ ജാതിയുടെ താത്പര്യങ്ങള്‍ പരിപാലിക്കുന്നവരാണെന്നതിലും നിങ്ങള്‍ക്കു ദുഃഖം തോന്നാം. ഇതൊക്കെ വിഷമകരമാണ്. എന്നാല്‍ വസ്തുത അവശേഷിക്കുന്നു - ബ്രാഹ്മണരാണ് ഹിന്ദുക്കളുടെ ബുദ്ധിജീവികള്‍. അവര്‍ ബുദ്ധിജീവികള്‍ മാത്രമല്ല, മറ്റു ഹിന്ദുക്ക ളാലെല്ലാം ആരാധിക്കപ്പെടുന്ന വര്‍ഗം കൂടിയാണ്. ഹിന്ദുക്കളെ പഠിപ്പിച്ചുവെച്ചിരിക്കുന്നത് ബ്രാഹ്മണര്‍ ദേവന്മാരാണെന്നാണ്. ബ്രാഹ്മണര്‍ക്കു മാത്രമേ ഹിന്ദുക്കളുടെ ഗുരുക്കന്മാരാകാന്‍ കഴിയൂ എന്നാണ്. മനു പറയുന്നു; 'ധര്‍മത്തിന്റെ പ്രത്യേകം പ്രസ്താവിക്ക പ്പെടാത്ത കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്നു ചോദിച്ചാല്‍ ശിഷ്ടന്മാരായ ബ്രാഹ്മണര്‍ എന്തു വിധിക്കുന്നുവോ അതിന് സാധുത ഉണ്ടായിരിക്കുമെന്നാണ് ഉത്തരം'

അനാമ്‌നാതേഷു ധര്‍മേഷു കഥം സ്യാദിതി ചേത്ഭവേത്
യം ശിഷ്ടാ ബ്രാഹ്മണോ ബ്രയുഃ സ ധര്‍മഃ സ്യാദശങ്കിതഃ.Telangana bidda makes waves in US thru her memoirs


Telangana bidda makes waves in US thru her memoirs: A life story by a subway bus conductor in New York city, who happens to be the Telangana bidda (daughter of Telangana soil), is making waves in the United States.


ശാസ്ത്രങ്ങ ളുടെ അനുജ്ഞ ലഭിച്ച ഏതാനും മതവിശ്വാ സങ്ങളുടെ സ്വാഭാവി കമായ അനന്തര ഫലമാണ് ജാതി....!!!! അംബേഡ്കര്‍ പറഞ്ഞു....

(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 82)

ജനങ്ങളുടെ മത സങ്കല്പങ്ങളോട് ബന്ധപ്പെടുത്താതെ തികച്ചും മതേതര സ്വഭാവം മുന്‍നിര്‍ത്തിയുള്ള ഒരു പരിഷ്‌കരണവിധമുണ്ട്. മതസങ്കല്പങ്ങളുമായി ബന്ധപ്പെടുത്തിയ പരിഷ്‌കരണ രീതിയുമുണ്ട്. ഒന്നില്‍ പരിഷ്‌കരണം മതത്വങ്ങളുമായി ഒത്തിണങ്ങുന്നു. അത് മതത്തില്‍ നിന്ന് വിട്ടുപോയവരെ തിരിച്ചുവരാന്‍ ക്ഷണിക്കുന്നു. രണ്ടാമത്തേത് മതത്വങ്ങളോട് കടകവിരുദ്ധമായ നിലപാടു സ്വീകരിച്ചുകൊണ്ട് അവയില്‍ നിന്നു വിട്ടുപോകാനും അവയുടെ ആധികാരികത നിരാകരിക്കാനും അവക്കെതിരായി പ്രവര്‍ത്തി ക്കാനും ആളുകളെ ക്ഷണിക്കുന്നു. ശാസ്ത്രങ്ങളുടെ അനുജ്ഞ ലഭിച്ച ഏതാനും മതവിശ്വാസങ്ങളുടെ സ്വാഭാവികമായ അനന്തര ഫലമാണ് ജാതി. ഈ മതവിശ്വാസങ്ങള്‍ പ്രകൃത്യതീതമായ ജ്ഞാനവും ദൈവികമായ പ്രചോദനവും സിദ്ധിച്ച സന്യാസിമാരുടെ അനുശാസനങ്ങളില്‍ ഉള്‍ക്കൊണ്ടിരി ക്കുക്കുന്നവയാ ണെന്നു വിശ്വസിക്ക പ്പെടുന്നു. അതിനാല്‍ ഈ സന്യാസി മാരുടെ ആജ്ഞാ പനങ്ങള്‍, പാപം ചെയ്യാതെ നശിപ്പിക്കുവാന്‍ കഴിയുകയില്ല. ജാതിപ രിഷ്‌കരണത്തിന്റെ മൂന്നാമത്തെ ഇനമാണിത്. ജാതി ഉപേക്ഷിക്ക ണമെന്ന് ജനങ്ങളോട് പറയുന്നത് അവരുടെ മൗലികമായ മതസ ങ്കല്പങ്ങള്‍ക്കു വിരുദ്ധമായി നീങ്ങാന്‍ അവരോട് ആവശ്യപ്പെടുക എന്നതാണ്. മുന്‍ചൊന്ന രണ്ടു പരിഷ്‌കരണങ്ങളും എളുപ്പമാണ്. എന്നാല്‍ മൂന്നാമത്തേത് ബ്രഹ്മാണ്ഡമായ ഒരു കൃത്യമാണ്. അത് ഏറെക്കുറേ അസാധ്യവുമാണ്. ഹിന്ദുക്കള്‍ സാമൂഹികവ്യവ സ്ഥയുടെ പവിത്രതയില്‍ അള്ളിപ്പിടിക്കുന്നു. ജാതിക്ക് ദൈവിക മായ ഒരു അടിത്തറയുണ്ട്. അതിനാല്‍ ജാതിയില്‍ നിക്ഷിപ്തമാക്ക പ്പെട്ടിരിക്കുന്ന പവിത്രതയും ദൈവികതയും നശിപ്പിക്കണം. അവസാനവിശകലനത്തില്‍ ശാസ്ത്രങ്ങളുടേയും വേദങ്ങളുടേയും ആധികാരികത നശിപ്പിക്കണമെന്നു ചുരുക്കം.2017, ജൂലൈ 25, ചൊവ്വാഴ്ച

ജാതി എന്നത് ഒരു സങ്കല്പം മാത്രമാണ്; ഭൗതികവസ്തുവല്ല...!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 80)

ജാതിയെന്നത് ഇഷ്ടിക പടുത്തുകെട്ടിയ മതിലോ മുള്ളുകമ്പിയോ കൊണ്ടുകെട്ടിയ വേലിയോ പോലെ ഹിന്ദുക്കളുടെ പരസ്പര മിശ്ര ണത്തെ തടഞ്ഞു നിര്‍ത്തുന്ന ഭൗതികവസ്തുവല്ല. അങ്ങനെ ആയി രുന്നെങ്കില്‍ പൊളിച്ചു മാറ്റാന്‍ കഴിഞ്ഞേനെ. എന്നാല്‍ ജാതി ഒരു സങ്കല്പമാണ്; ഒരു മാനസികാവസ്ഥയാണ്. അതിനാല്‍ ജാതിനശീ കരണമെന്നതിന് ഭൗതികമായ ഒരു വേലിക്കെട്ടിന്റെ നശീകര ണമെന്ന അര്‍ത്ഥമില്ല. അത് അര്‍ത്ഥമാക്കുന്നത് സങ്കല്പ ത്തിന്റെ മാറ്റം എന്നാണ്. ജാതിവ്യവസ്ഥ ചീത്തയാണ്. അത് മനുഷ്യന്‍ മനുഷ്യനോടു കാട്ടുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റ ത്തിലേക്കു നയിച്ചെന്നുവരാം. മിശ്രവിവാഹം എങ്ങനെയാണ് ജാതിവ്യസ്ഥയെ ഉന്മൂലനം ചെയ്യുന്നത്..? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 80)

ജാതി റദ്ദാക്കാനുള്ള മറ്റൊരു കര്‍മപദ്ധതി മിശ്രഭോജനത്തിലാണ് ആരംഭിക്കേണ്ടതെന്നാണ്. ഇതും എന്റെ അഭിപ്രായത്തില്‍ പര്യാപ്തമായൊരു പ്രതിവിധിയല്ല. മിശ്രഭോജനം അനുവദിക്കുന്ന പല ജാതികളുമുണ്ട്. എന്നാല്‍ ജാതിചിന്ത അവസാനിപ്പിക്കാന്‍ മിശ്രഭോജനത്തിനു കഴിയുകയില്ല. യഥാര്‍ത്ഥ പ്രതിവിധി മിശ്രവിവാഹമാണെന്നാണ് എനിക്ക് തോന്നുന്നത്. രക്തസംലയന ത്തിനു മാത്രമേ ഉറ്റവരെന്ന ബോധം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. ഉറ്റവരെന്ന വികാരമില്ലാതെ വന്നാല്‍ ജാതിസൃഷ്ടമായ വിഘടന വികാരം, അന്യതാവികാരം, മേല്‌ക്കോയ്മ കയ്യടക്കുകയും അത് അപ്രത്യക്ഷമാകാതിരിക്കുകയും ചെയ്യും. മിശ്രവിഹാഹം ഹൈന്ദ വേതര ജീവിതത്തിലേതിനേക്കാള്‍ കൂടുതല്‍ ആവശ്യമുള്ളത് ഹൈന്ദവജീവിതത്തിലാണ്. സമൂഹം മറ്റുകെട്ടുപാടുകളാല്‍ ദൃഢബന്ധമായിരിക്കുന്നിടത്ത് വിവാഹം ജീവിതത്തിലെ ഒരു സാധാരണ സംഭവമാണ്. എന്നാല്‍ സമൂഹം വെട്ടിനുറുക്കപ്പെട്ടി രിക്കുന്നിടത്ത് വിവഹം ഒരു സംയോജകശക്തിയെന്ന നിലയില്‍ അടിയന്തിരപ്രാധാന്യമര്‍ഹിക്കുന്നു. ജാതിവ്യവസ്ഥ തകര്‍ക്കാന്‍ പറ്റിയ മാര്‍ഗം മിശ്രവിവാഹമാണ്. മറ്റൊന്നും ജാതിയുടെ ലായക മായിത്തീരുന്നില്ല.2017, ജൂലൈ 24, തിങ്കളാഴ്‌ച

രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്ഷ്യം...!!! ഭൗതികപുരോഗതിക്കായിരിക്കണം നിങ്ങളുടെ സമരം...!!!! അംബേഡ്കര്‍ പറഞ്ഞു....കഴുത്തില്‍ തുളസിമാല ധരിച്ചതുകൊണ്ട് ജന്മിമാരുടെ ചൂഷണ ത്തില്‍ നിന്നു നിങ്ങള്‍ മോചിതരാകാന്‍ പോകുന്നില്ല. ശ്രീരാമസ്‌തോ ത്രങ്ങള്‍ ഉരുവിട്ടതുകൊണ്ട് കടബാധ്യതകളില്‍ നിന്നു നിങ്ങള്‍ വിമോചിതരാകുകയില്ല. പണ്ഡരീപുരത്തേക്ക് തീര്‍ത്ഥയാത്ര നടത്തിയതുകൊണ്ട് മാസംതോറും നിങ്ങള്‍ക്കാരും ശമ്പളം തരുകയില്ല. ക്ഷേത്രപ്രവേശനപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം നല്ലതാ യിരിക്കാം. എന്നാല്‍ ആധ്യാത്മിക മേന്മയേക്കാള്‍ ഭൗതിക മേന്മ യാണ് ഇപ്പോള്‍ ആവശ്യം. പണമില്ലാതെ നിങ്ങള്‍ക്ക് വസ്ത്രമോ ഭക്ഷണമോ ലഭിക്കയില്ല. അതിനാല്‍ രാഷ്ട്രീയ നേട്ടങ്ങളായി രിക്കണം നിങ്ങളുടെ ലക്ഷ്യം. ഭൗതികപുരോഗതി ക്കായിരിക്കണം നിങ്ങളുടെ സമരം.

('ഡോ. അംബേഡ്കര്‍ - ടികെസി വടുതല' എന്ന പുസ്തകത്തിലെ ടാറ്റാപുരം സുകുമാരന്റെ ലേഖനത്തില്‍ നിന്നും)

ഹിന്ദുവിന്റെ ജീവിതം നിരന്തരമായ പരാജയത്തിന്റെ ജീവിതമാണ്.....!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 78)

ഒരു സമൂഹം ജീവിക്കുന്നോ മരിക്കുന്നോ എന്നതല്ല പ്രശ്‌നം. അത് ഏത് തലത്തില്‍ ജീവിക്കുന്നു എന്നതാണ് പ്രശ്‌നം. അതിജീവന വിധങ്ങള്‍ വ്യത്യസ്തങ്ങളാണ്. എല്ലാവിധങ്ങളും ഒരുപോലെ ആദരണീയമല്ല. ഒരു വ്യക്തിക്കെന്നപോലെ സമൂഹത്തിനും വെറുതെ ജീവിക്കുന്നതും ഗുണപരമായി ജീവിക്കുന്നതും തമ്മില്‍ വ്യത്യാസത്തിന്റെ ഒരു ഉള്‍ക്കടല്‍ തന്നെയുണ്ട്. ഒരു യുദ്ധത്തില്‍ പടവെട്ടുന്നതും യശസ്വിയായി ജീവിക്കുന്നതും ഒരു വിധമുള്ള ജീവിതമാണ്. പിന്തിരിഞ്ഞോടുകയും കീഴടങ്ങുകയും ഒരു തടവുകാരന്റെ ജീവിതം നയിക്കുകയും ചെയ്യുന്നതും ഒരു അതിജീവനമാണ്. ഒരു ഹൈന്ദവന്‍, അയാളും മറ്റുള്ളവരും അതിജീവിച്ചു എന്നതില്‍ അഭിമാനംകൊള്ളുന്നതില്‍ വലിയ കഴമ്പില്ല. അവരുടെ അതിജീവനയോഗ്യതയെന്താണെന്നാണ് പരിഗണിക്കേണ്ടത്. ഒരു ഹിന്ദുവിന്റെ ജീവിതം നിരന്തരമായ പരാജയത്തിന്റെ ജീവിതമാണ്. നിത്യമെന്നു തോന്നുന്ന ജീവിതം എന്നേക്കുമായുള്ള ജീവനമല്ല; യഥാര്‍ത്ഥത്തില്‍ എന്നേക്കുമായി പൊലിഞ്ഞുപോകുന്ന ഒരു ജീവിതമാണ്. സത്യത്തെ സ്വന്തമാക്കാന്‍ ഭയമില്ലാത്ത ഋജുബുദ്ധിയായ ഓരോ ഹിന്ദുവിനും ലജ്ജ തോന്നേണ്ട ഒരു അതിജീവനസിദ്ധാന്തമാണിത്.


2017, ജൂലൈ 23, ഞായറാഴ്‌ച

നിങ്ങളുടെ അടിമത്തം നിങ്ങള്‍ സ്വയം അവസാനിപ്പിക്കണം.....!!!! അംബേഡ്കര്‍ പറഞ്ഞു....
നിങ്ങളുടെ അടിമത്തം നിങ്ങള്‍ സ്വയം അവസാനിപ്പിക്കണം. അതിനുവേണ്ടി ദൈവത്തേയോ മറ്റേതെങ്കിലും മനുഷ്യാതീത ശക്തിയേയോ ആശ്രയിക്കരുത്. ഉപവാസംകൊണ്ടോ തീര്‍ത്ഥയാ ത്രകള്‍ കൊണ്ടോ നിങ്ങള്‍ക്കു മോചനം ലഭിക്കുകയില്ല. രാഷ്ട്രീ യാധികാരംകൊണ്ടേ അത് സാധ്യമാകൂ. വിശുദ്ധഗ്രന്ഥങ്ങള്‍ ഭക്തിപൂര്‍വം പാരായണം ചെയ്തതുകൊണ്ട് അടിമത്തവും ദാരിദ്ര്യ വും അവസാനിക്കുകയില്ല. തലമുറകളായി നിങ്ങളുടെ പൂര്‍വിക ന്മാര്‍ അങ്ങനെ ചെയ്തുവന്നു. പക്ഷെ, നിങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിനു യാതൊരു മാറ്റവും അതുകൊണ്ടുണ്ടായില്ല. മണ്‍മ റഞ്ഞ പിതാമഹന്മാരെപ്പോലെ നിങ്ങളും പഴന്തുണികള്‍ ധരിച്ചു നഗ്നത മറയക്കുന്നു, വിശപ്പടക്കാന്‍ ഉച്ഛിഷ്ടങ്ങള്‍ ഭക്ഷിക്കുന്നു. വസന്തപിടിച്ച കോഴികളെപ്പോലെ പകര്‍ച്ചവ്യാധികള്‍ക്കിരയായി ചത്തൊടുങ്ങുകയും ചെയ്യുന്നു. ഉപവാസം, ഉപവാസന, പശ്ചാത്താപം മുതലായ മതാനുഷ്ഠാനങ്ങള്‍ നിങ്ങളെ ഒരിക്കലും പട്ടിണിയില്‍ നിന്നു രക്ഷിക്കുകയില്ല.


(ഡോ. ബി ആര്‍ അംബേഡ്കര്‍ - ടി കെസി വടുതല. ഏറ്റുമാനൂര്‍ ഗോപാലന്‍ Dr. Ambedkar: 'Life and Mission' - Dhanamjay Keer, p.234. എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കുന്നു.)

2017, ജൂലൈ 20, വ്യാഴാഴ്‌ച

രജനി എസ് ആനന്ദ്: കേരള ത്തില്‍ അരങ്ങേ റുന്ന 'ശംബൂക വധ'ത്തി നിരയായ എഞ്ചിനീ യറിംഗ് വിദ്യാര്‍ത്ഥിനി...!തിരുവനന്തപുരം വെള്ളറട പട്ടിക്കുടിവിള റോഡരികത്ത് എ ശിവാനന്ദന്റെ മകള്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന രജനി എസ് ആനന്‍്, 2004 ജൂലൈ 22 ന് പൊതു പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉള്‍ക്കൊള്ളുന്ന ചെങ്കല്‍ച്ചൂളയിലെ ഹൗസിംഗബോര്‍ഡ് ബില്‍ഡിംഗിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്കു ചാടി ആത്മഹത്യ ചെയ്തു. ഉച്ച തിരിഞ്ഞ് 4. 30 നാണ് സംഭവം നടന്നത്. ചെങ്കല്‍ച്ചൂളയില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ രജനിയെ ഒരു ഓട്ടോ റിക്ഷയില്‍ വഹിച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീക രിച്ചു. മരിക്കുമ്പോള്‍ രജനിക്ക് 20 വയസ് പ്രായമേ ആയിരുന്നുള്ളൂ.


രജനി എസ് ആനന്ദ്: ഈ ദുരന്ത ത്തെ അനാഥ മാക്കുവാന്‍ നമുക്കെ ന്തവകാശം - എം ആര്‍ രേണുകുമാര്‍തിരസ്‌കൃതവും പതിതവുമായ സമകാലിക ദലിത് ജീവിതത്തിന്റെ അരക്ഷിത മുഖമാണ് രജനി എസ് ആനന്ദ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയറിഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലൂടെ അനാ വരണം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതത്തോട് ഭരണകൂടവും സമൂഹവും സ്ഥാപനങ്ങളും വെച്ചു പുലര്‍ത്തുന്ന നിഷേധാത്മക സമീപനങ്ങളുടെ ആഴം എത്രത്തോളം മാനുഷികവിരുദ്ധമാണെന്ന് ഓര്‍മപ്പെടുത്താന്‍ ഒരു പെണ്‍കുട്ടിക്ക് തന്റെ ജീവിതം തന്നെ വെടിയേണ്ടിവന്നു എന്ന യാഥാര്‍ത്ഥ്യം കേരള സമൂഹത്തെ പൊതുവിലും ദലിത് സമൂഹത്തെ പ്രത്യേകിച്ചും പുനരാലോചനകളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

രജനി: പ്രതിരോധങ്ങളും ഏങ്കോണി പ്പുകളും - ഡോ. ഒ കെ സന്തോഷ്


ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ഏഴുനിലകള്‍ മുറിച്ചു കടക്കുമ്പോള്‍ രജനി എസ് ആനന്ദ് എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി പ്രതിഷേധത്തിന്റെ പുതിയൊരു രൂപം ഭരണകൂ ടത്തേയും നീതിന്യായവ്യവസ്ഥയേയും പിരചയപ്പെടുത്തുകയാ യിരുന്നു. പൗരസമൂഹത്തിന്റെ ഉത്കണ്ഠകളില്‍ കുടുങ്ങാതെ, പൊതുമുതല്‍ നശിപ്പിക്കാതെ, ഔദ്യോഗിക ചുമതലകളെ തടസ്സപ്പെടുത്താതെ, സാമൂഹികക്രമങ്ങളുടെ താളം തെറ്റിക്കാതെ ഇങ്ങനേയും സമരം ചെയ്യാമെന്ന് കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രസ്ഥാനത്തെ ഓര്‍മപ്പെടുത്തുക എന്ന പാഠവും


ചാതുര്‍വര്‍ണ്യം പൂര്‍ണമായും നിരോധി ക്കപ്പെട്ടി രുന്ന ഒരു കാലഘ ട്ടം....!!!!! അംബേഡ്കര്‍ പറഞ്ഞു....(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 75)

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു കാലഘട്ടമേയുള്ളൂ, സ്വാതന്ത്ര്യത്തി ന്റേയും മഹത്വത്തിന്റേയും യശസ്സിന്റേയും കാലഘട്ടമെന്നു പറയാം. അത് മൗര്യസാമ്രാജ്യത്തിന്റെ കലഘട്ടമാണ്. മറ്റെല്ലാ ഘട്ടങ്ങളിലും രാജ്യം പരാജയത്തിലും അന്ധകാരത്തിലുമായിരുന്നു. മൗര്യകാലഘട്ടത്തില്‍ ചാതുര്‍വര്‍ണ്യം പൂര്‍ണമായും നിരോധിക്ക പ്പെട്ടു. അന്ന് ബഹുഭൂരിപക്ഷമായ ശൂദ്രര്‍ സ്വത്വം വീണ്ടെടുക്കു കയും രാജ്യത്തിന്റെ ഭരണകര്‍ത്താക്കളായിത്തീരുകയും ചെയ്തു. രാജ്യത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ചാതുര്‍വര്‍ണ്യം ആധിപത്യം നേടിയ കാലഘട്ടമാണ് പരാജയത്തിന്റേയും അന്ധകാരത്തിന്റേ യും കാലഘട്ടം.2017, ജൂലൈ 19, ബുധനാഴ്‌ച

രാമന്‍ ശംബൂകനെ വധിക്കാനുണ്ടായ കാരണം...? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം. 1. പേജ് 71)

രാമന്റെ ഭരണം ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ ഭരണമാണ്. രാജാവെന്ന നിലയില്‍ രാമന്റെ കടമയാണ് ചാതുര്‍വര്‍ണ്യത്തെ രക്ഷിക്കേണ്ടത്. അതിനാല്‍ രാമന് ശംബൂകനെ കൊന്നേ മതിയാവൂ. ശൂദ്രനായ ശംബൂകന്‍ തന്റെ വര്‍ഗത്തെ അതിലംഘിച്ച് ബ്രാഹ്മണ നാകാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് അയാളെ രാമന്‍ നിഗ്രഹിച്ചത്. ഈ കഥയും തെളിയിക്കുന്നതെന്താണ്? ചാതുര്‍വര്‍ണ്യ ത്തിന്റെ പരിരക്ഷക്ക് ശിക്ഷാവിധി അത്യന്താപേക്ഷിതമാ ണെന്നാണ്. കേവലം ശിക്ഷ പോരാ, വധശിക്ഷ തന്നെ വേണം. 

ദലിതുകള്‍ അടിച്ച മര്‍ത്തപ്പെ ട്ടതെങ്ങനെ? കഴിവില്ലാ ത്തവരായ തെങ്ങനെ? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 74)

ആര്‍ക്കുവേണമെങ്കിലും അവരെ മെക്കിട്ടുകേറുവാന്‍ കഴിയു മായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ അവര്‍ക്ക് വിദ്യാഭ്യാ സം നേടാന്‍ കഴിഞ്ഞില്ല. അവരുടെ രക്ഷയെപ്പറ്റി അറിയാനോ ചിന്തിക്കാനോ അവര്‍ക്കു കഴിഞ്ഞില്ല. അധഃസ്ഥിതരായിക്കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ രക്ഷാമാര്‍ഗം അറിയാതെ, രക്ഷോപായങ്ങ ലില്ലാതെ നിത്യമായ അടിമാവസ്ഥയുമായി പൊരുത്തപ്പെട്ടു. അടിമത്തത്തെ അവ്യവഛേദ്യമായ വിധിയെന്നു കരുതി സ്വീകരി ക്കുകയായിരുന്നു. യൂറോപ്പില്‍പ്പോലും ബലവാന്മാര്‍ ദുര്‍ബലരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് അറപ്പുതോന്നി പിന്തിരിഞ്ഞിട്ടില്ല. 

ജാതികള്‍ സമാന പദവിയി ലുള്ളവയല്ല ....!!!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 42, 43)

ജാതികള്‍ സമാനപദവിയിലുള്ളവയല്ല. അസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് അവയുടെ ക്രമം. ഒരു ജാതി മറ്റൊന്നിനെ അപേക്ഷിച്ച് ഉയര്‍ന്നതോ താഴ്ന്നതോ ആണ്. ശ്രേണീകൃതമാണ് ജാതിയുടെ സംവിധാനം. മുകളിലുള്ളത് ഏറ്റവും ഉയര്‍ന്നതും തെഴെയുള്ളത് ഏറ്റവും താഴ്ന്നതും. ഇവക്കിടക്ക് നിരവധി ജാതിക ളുണ്ട്. അവ ഓരോന്നും ഒരേ സമയം ചിലവയുടെ താഴെയുമാണ്. ജാതിസംവിധാനം തരംതിരിക്കലിന്റെ സംവിധാനമാണ്. ഈ സംവിധാനത്തില്‍ ഏറ്റവും താഴെയും ഏറ്റവും മുകളിലും ഉള്ള ജാതികള്‍ ഒഴിച്ച് ഓരോ ജാതിക്കും മറ്റു ചില ജാതികളുടെ മേല്‍ മുന്‍ഗണയും ശ്രേഷ്ഠതയുമുണ്ട്.


2017, ജൂലൈ 18, ചൊവ്വാഴ്ച

ജനാധിപത്യത്തിന്റെ അടിവേര് എന്താണ്? അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 322)

ചിലര്‍ ജനാധിപത്യത്തെ സമത്വവുമായും സ്വാതന്ത്ര്യവുമായും സാമ്യപ്പെടുത്തുന്നു. സമത്വവും സ്വാതന്ത്ര്യവും ജനാധിപത്യ ത്തിന്റെ അഗാധതമമായ തത്പരകാര്യങ്ങളാണ്, സംശയമില്ല. എന്നാല്‍, കൂടുതല്‍ പ്രധാനപ്പെട്ട ചോദ്യം സമത്വത്തെയും സ്വാതന്ത്ര്യ ത്തേയും നിലനിര്‍ത്തുന്നത് എന്ത് എന്നാണ്. സമത്വത്തേയും സ്വാതന്ത്യത്തേയും നിലനിര്‍ത്തുന്നത് സ്‌റ്റേറ്റിന്റെ നിയമമാണെന്ന് ചിലര്‍ പറഞ്ഞേക്കും. ഇത് ശരിയായ ഉത്തരമല്ല. സമത്വത്തേയും


https://www.facebook.com/idaneram/posts/322937844813930


2017, ജൂലൈ 17, തിങ്കളാഴ്‌ച

സാഹോദ ര്യമെന്തെന്ന് പരിശീലി പ്പിക്കാത്തതു കൊണ്ട് ഹിന്ദുമതം ജനാധിപത്യ പരമല്ല.... അംബേഡ്കര്‍ പറഞ്ഞു....(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 322)

ഡെമോക്രസിയുടെ ഉത്പത്തിയുടെ, അല്ലെങ്കില്‍ അതിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന്റെ, സാധ്യതകള്‍ പരിശോധിക്കു ന്ന ഒരുവന്‍ ജനങ്ങളുടെ മതത്തിലേക്ക് ചെല്ലുകയും അത് സാഹോ ദര്യം പരിശീലിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കുകയും വേണം. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ ജനാധിപത്യ ഗവണ്മെന്റി ന്റെ സാധ്യതകള്‍ മഹത്താണ്. അങ്ങനെയല്ലെങ്കില്‍ സാധ്യതകള്‍ ശുഷ്‌കമാണ്. മറ്റുഘടകങ്ങള്‍ തീര്‍ച്ചയായും സാധ്യതകളെ സ്പര്‍ശി 


ഹിന്ദു സാമൂഹിക സമ്പദായം ജനാധിപത്യത്തിനെതിര് .... അംബേഡ്കര്‍ പറഞ്ഞു...(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 8. പേജ് 322)

ഹിന്ദു സമൂഹിക സമ്പ്രദായം ജനാധിപത്യത്തിനെതിരായത് ആകസ്മികമായല്ല. ജനാധിപത്യരഹിതമായിരിക്കാനാണ് അത് രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. സമൂഹത്തെ വര്‍ണങ്ങളായും ജാതികളായും പുറംജാതികളുമായുള്ള അതിന്റെ വിഭജനത്തില്‍ സിദ്ധാന്തങ്ങളില്ല, ഉത്തരവുകളാകുന്നു. അവയൊക്കെയും ജനാധിപത്യത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ള വേലിക്കെട്ടുകളാണ്.


The neo-Pharaohs and neo-fascists of our time - By Habib Siddiqui

2017, ജൂലൈ 16, ഞായറാഴ്‌ച

അരൂര്‍ പി കെ മനോഹരന്‍: പേരില്‍ മാത്രമല്ല, ശബ്ദസൗകുമാര്യത്തിലും...നൈസര്‍ഗിക ശേഷികള്‍ ഏറെയുണ്ടെങ്കിലും അത് വികസിപ്പി ക്കാന്‍ അനുകൂലമായ പരിസരം ലഭ്യമല്ലെങ്കില്‍ ഏതുരംഗത്താ യാലും ഒരു പ്രതിഭ സൃഷ്ടിക്കപ്പെടില്ല. നിലനില്‍ക്കുന്ന ഇത്തരം പ്രതിബന്ധങ്ങള്‍ക്കെതിരെ പൊരുതിമുന്നേറി നേട്ടം കൈവരിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ദലിതന്റെ പിറവിതന്നെ ജാതിനിര്‍മിത ഇന്ത്യന്‍ സാമൂഹ്യസാഹചര്യത്തില്‍ അവന് അര്‍ഹതപ്പെട്ടതല്ല, അത് അവന്‍ ചെയ്യുന്ന കുറ്റമാണ്! പ്രതിഭകൊണ്ട് എത്രമാത്രം ഉന്നതനിലയിലെത്തിയാലും അത് അവനെ കുറ്റവിമു ക്തനാക്കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെടാറില്ല. ഗാനപ്രവീണ്‍ അരൂര്‍ പി കെ മനോഹരന്‍ എന്ന സംഗീതപ്രതിഭയുടെ വിജയത്തെ വിലയിരുത്തുമ്പോഴും മുഖ്യമായി പരിഗണിക്കേണ്ടത് ഈ ഘടകമാണ്. 

ആദിവാസികള്‍ അപകടത്തിന്റെ ശക്തിയേറിയ സ്രോതസ്സുകളാണെന്ന് ഹിന്ദു തിരിച്ചറിയുന്നില്ല...!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 62)

ആദിവാസികള്‍ അപകടത്തിന്റെ ശക്തിയേറിയ സ്രോതസ്സുകളാ ണെന്ന് ഹിന്ദുക്കള്‍ മനസ്സിലാക്കുന്നില്ല. ഈ മൃഗതുല്യര്‍ മൃഗതുല്യ രായിക്കഴിയുന്നിടത്തോളം അവര്‍ ഹിന്ദുക്കള്‍ക്ക് ദോഷകാരികളല്ല. എന്നാല്‍ അവരെ ഹൈന്ദവേതരര്‍ വീണ്ടെടുക്കുകയും മതപരി വര്‍ത്തനം നടത്തുകയും ചെയ്താല്‍ അവര്‍ ഹിന്ദുക്കളുടെ ശത്രുബലം വര്‍ദ്ധിപ്പിക്കും. അങ്ങനെ സംഭവിച്ചാല്‍ ഹിന്ദു തന്നോടുതന്നെയും തന്റെ ജാതിവ്യവസ്ഥയോടും നന്ദി പറയണം.ആദിവാസികളെ പരിഷ്‌കരിക്കാന്‍ ഒരിക്കലും ഒരു ഹിന്ദു തയാറല്ല...!!!!


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 62)

ആദിവാസികളെ പരിഷ്‌കൃതരാക്കുക എന്നുവെച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍ക്കിടയില്‍ ജീവിക്കുകയും അവരില്‍ സഹജാവബോധം വളര്‍ത്തുകയും, ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും ചെയ്യുകയെന്നതാണ്. ഇത് ചെയ്യാന്‍ ഒരുവന് കഴിയുന്നതെങ്ങനെ? ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ സ്രക്ഷണവ്യഗ്രതയാണയാള്‍ക്ക്. ജാതിയാണ് അയാള്‍ക്ക് വിലപ്പെട്ട സമ്പത്ത്. ഏതുതരത്തിലും അത് സംരക്ഷിക്കണം. വൈദികകാല ത്തെ അനാര്യന്മാരുടെ അവശിഷ്ടങ്ങളായ ആദിവാസികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകവഴി തന്റെ ജാതി നഷ്ടപ്പെടുത്താന്‍ ആദിവാസികളെ മനുഷ്യരായി പരിഗണിക്കാന്‍ ഹിന്ദുക്കള്‍ തയാറാകാത്തിടത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ രക്ഷാപ്രവര്‍ത്തനം ചെയ്തു...!!! അംബേഡ്കര്‍ പറഞ്ഞു....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 61, 62)

ഒഴിവാക്കപ്പെടുകയും ഭാഗികമായി ഉള്‍ച്ചേര്‍ക്കപ്പെടുകയും ചെയ്ത മേഖലകളെപ്പറ്റിയുള്ള സമീപകാല ചര്‍ച്ചകള്‍ ഇന്ത്യയിലെ ആദിവാസികളുടെ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ സഹായ കമായിട്ടുണ്ട്. ആദിവാസികളുടെ അംഗസംഖ്യ ഏറ്റവും കുറഞ്ഞ പക്ഷം 13 ദശലക്ഷമാണ്. പുതിയ ഭരണഘടനയില്‍ നിന്ന് അവരെ ഒഴിച്ചു നിര്‍ത്തിയതിന്റെ ഔചിത്യമോ അനൗചിത്യമോ ഇവിടെ പരിഗണിക്കുന്നില്ല. എന്നാല്‍ ഒരു വസ്തുത എടുത്തു പറയേണ്ടതുണ്ട്: സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റം


COUNTERVIEW: Now, Uttar Pradesh Dalits to send one lakh soap ta...


COUNTERVIEW: Now, Uttar Pradesh Dalits to send one lakh soap ta...: Dalit meet near Ahmedabad By Our Representative Taking a cue from the controversial decision of Gujarat’s largest Dalit rights civil ...


2017, ജൂലൈ 15, ശനിയാഴ്‌ച

ജാതിയുടേയും ജാതിചിന്തയുടേയും അസ്തിത്വം പൂര്‍വകാലസ്മരണകളെ നിത്യഹരിതമാക്കി നിലനിര്‍ത്തുന്നു....!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 61)


ഹിന്ദുക്കള്‍ ഭിന്നജാതികളുടെ ഒരു കൂട്ടം മാത്രമല്ല, സ്വന്തം താത്പര്യ ങ്ങള്‍ക്കുവേണ്ടി തമ്മില്‍ത്തല്ലുന്ന നിരവധി സംഘങ്ങളുടെ കൂട്ടവുമാണ്. ജാതിക്ക് മറ്റൊരു ശോചനീയ വശംകൂടിയുണ്ട്. ഇന്നത്തെ ഇംഗ്ലീഷുകാരുടെ പൂര്‍വികര്‍ റോസ് യുദ്ധങ്ങളിലും കോംവെലിയന്‍ യുദ്ധത്തിലും ഏതെങ്കിലും ഒരു പക്ഷത്തുനിന്നു പടവെട്ടിയവരാണ്. ഒരു പക്ഷത്തുനിന്നു പടപൊരുതിയവരുടെ പിന്മുറക്കാര്‍ക്ക് മറുപക്ഷത്തുനിന്ന് പടപൊരുതിയവരുടെ ഹിന്ദുക്കളുടെ സാഹിത്യം മുഴുവന്‍ ജാതികളുടെ വംശചരിത്രം നിറഞ്ഞതാണ്...!!!! അംബേഡ്കര്‍ പറഞ്ഞു.....


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 60)

സാമൂഹിക വിരുദ്ധതയുടെ ഒരു കൊള്ളസംഘത്തെപ്പറ്റി ഹിന്ദുക്കള്‍ പലപ്പോഴും പരാതി പറയാറുണ്ട്. എന്നാല്‍ ഈ സാമൂഹിക വിരുദ്ധത സ്വന്തം ജാതിവ്യവസ്ഥയുടെ ചീത്തയായ സ്വഭാവമാണെന്ന വസ്തുത അവര്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. ഒരു ജാതി മറ്റൊരു ജാതിക്കെതിരായി വിദ്വേഷഗീതം ആലപിക്കുന്നു - കഴിഞ്ഞ യുദ്ധക്കാലത്ത് ജര്‍മന്‍കാര്‍ ഇംഗ്ലീഷുകാര്‍ക്കെതിരായി വിദ്വേഷ ഗാനാലാപനം നടത്തിയതുപോലെ. ഹിന്ദുക്കളുടെ സാഹിത്യം മുഴുവന്‍ ജാതിയുടെ വംശചരിത്രം നിറഞ്ഞതാണ്. അതില്‍ ഒരു ജാതിയുടെ ഉത്ഭവം ഉദാത്തമാണെന്നും മറ്റുള്ളവരുടെ ഉത്പത്തി ഹീനമാണെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് കാണുന്നത്. ഇത്തരം സാഹിത്യത്തിന്റെ കുപ്രസിദ്ധമായ ഒരു ദൃഷ്ടാന്തമാണ് 'സഹ്യാദ്രിഖണ്ഡം.'2017, ജൂലൈ 14, വെള്ളിയാഴ്‌ച

മനുഷ്യര്‍ ഒരു സമൂഹമാ യിമാറുന്ന തിന് നിദാനമായ ഘടകങ്ങള്‍ ....!!!! അംബേഡ്കര്‍ പരഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 59, 60)

ഏതാനും കാര്യങ്ങളിലുള്ള സമാനതകള്‍ മാത്രം പോരാ ഒരു സമൂഹത്തിന്റെ രൂപവത്കരണത്തിന്. മനുഷ്യര്‍ ഒരു സമൂഹമായിത്തീരുന്നത് അവര്‍ക്ക് പൊതുവായ കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ്. സമാനമായ കാര്യങ്ങളുണ്ടാകുക എന്നതില്‍ നിന്നും തികച്ചും ഭിന്നമാണ് പൊതുവായ കാര്യങ്ങളുണ്ടാവുക എന്നത്. പൊതുവായ കാര്യങ്ങളുണ്ടാകാനുള്ള ഏക മാര്‍ഗം പരസ്പരമുള്ള ആശയവിനിമയമാണ്. മറ്റുതരത്തില്‍ പറഞ്ഞാല്‍ ജാതിവ്യ ത്യാസം വസ്ത്രധാ രണത്തിലും പ്രകടമാ കുന്നതെ ന്തുകൊണ്ട്..? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍ വാല്യം 1. പേജ് 58, 59)

ജാതികള്‍ ഒരു ഫെഡറേഷന്‍ രൂപപവത്കരിക്കുകപോലും ചെയ്യുന്നില്ല. ഒരു ഹിന്ദു - മുസ്ലീം ലഹളയുടെ ഘട്ടത്തിലല്ലാതെ ഒരു ജാതിക്ക് മറ്റു ജാതികളുമായി ബന്ധമുണ്ടെന്ന തോന്നലേയില്ല. മറ്റവസരങ്ങളിലെല്ലാം ഒരു ജാതി ഇതരജാതികളില്‍നിന്നു വേറിട്ടു നില്ക്കാനും സ്വയം വ്യതിരിക്തത പുലര്‍ത്താനും ശ്രമിക്കുന്നു. ജാതികള്‍ സജാതീയ ഭോജനവും സജാതീയ വിവാഹവും നടത്തു ന്നതില്‍ മാത്രമല്ല സജാതീയ വേഷവിധാനം നിഷ്‌കര്‍ഷിക്കു ന്നതിലും ബദ്ധശ്രദ്ധരാണ്. ഇന്ത്യയിലെത്തുന്ന സഞ്ചാരിയെ വിസ്മയിപ്പിക്കുന്ന വേഷവിധാനവൈവിധ്യത്തിന് മറ്റെന്തു വിശഗീകരണമാണ് വേണ്ടത്? മനുഷ്യര്‍ സമൂഹ മായിത്തീ രുന്നതെ ങ്ങനെ? അംബേഡ്കര്‍ പറഞ്ഞു...


(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 1. പേജ് 59)

മനുഷ്യര്‍ അടുത്തടുത്ത് ജീവിക്കുന്നു എന്നതുകൊണ്ട് ഒരു സമൂഹമായിത്തീരുന്നില്ല. മറ്റുള്ളവരില്‍ നിന്ന് മയിലുകള്‍ക്കകലെ കഴിയുന്നു എന്നതുകൊണ്ട് സമൂഹത്തിലെ ഒരംഗം അംഗമല്ലാതാകു ന്നില്ല. സ്വഭാവത്തിലും ആചാരത്തിലും വിശ്വാസത്തിലും ചിന്താരീതിയിലുമുള്ള സമാനതമാത്രം പോരാ മനുഷ്യനെ ഒരു സമൂഹമാക്കിത്തീര്‍ക്കാന്‍. ഇഷ്ടികകള്‍ മാറ്റിവെക്കുന്നതുപോലെ ഭൗതികവസ്തുക്കള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ടു