"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2017, ജൂൺ 8, വ്യാഴാഴ്‌ച

നാഗവംശത്തിലെ പ്രമുഖരും അവര്‍ നേരിട്ട ചില പരാജയങ്ങളും....! അംബേഡ്കര്‍ പറഞ്ഞു...( ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 14. പേജ്. 59.)

ഏറെനാള്‍ കഴിഞ്ഞ് സ്‌കന്ദഗുപ്തന്റെ കാലമായപ്പോഴേക്കും അന്തര്‍വേദിയിലെ ഒരു ഗവര്‍ണറായി ഒരു സര്‍വനാഗനെ നാം കാണുന്നു. സൗരാഷ്ട്രയുടേയും വിശേഷിച്ചും, ഭാരുകച്ഛത്തിന്റേയും അയല്‍ പ്രദേശങ്ങളില്‍ എ ഡി നാലാം ശതകം വരെയും നാഗന്മാര്‍ പ്രമുഖസ്ഥാനം വഹിച്ചിരുന്നതായിട്ടാണ് തോന്നുന്നത്. സ്‌കന്ദഗുപ്തന്‍ ഒരു നാഗകലാപത്തെ കര്‍ക്കശമായി കൈകാര്യം ചെയ്തതായി ജുനഗഢ് ശിലാശാസനത്തില്‍ നിന്ന് വ്യക്തമാകുന്നു. എ ഡി 570 ല്‍ ദദ്ദാ ഒന്നാമന്‍ ഗുര്‍ജരന്‍ നാഗന്മാരെ ഉന്മൂലനം ചെയ്തു; ഇവരെ ബ്രോച്ചിലെ ബൃഹുല്‍കാലന്റെ ഭരണത്തിന്‍കീഴിലായിരുന്ന വനവാസിഗോത്രങ്ങളുമായി താദാത്മ്യപ്പെടുത്തിയിട്ടുണ്ട്. ധ്രുവസേനന്‍ രണ്ടാമന്റെ ജി എസ് 334 ഗ്രാന്റിലും (എ ഡി 645) പ്രമത്രി ശ്രീനാഗനെ പിന്നീട് നാഗന്മാരുടെ ഉയിര്‍ത്തെഴുന്നേല്പ്, വിശേഷിച്ചും, മധ്യേന്ത്യയില്‍ ഉണ്ടായത് മിക്കവാറും എ ഡി ഒമ്പതാം ശതകത്തിലാണെന്ന് തോന്നുന്നു.കോസലത്തിലെ ശ്രീപുരത്തിലെ മഹാരാജാ തിവാരദേവന്‍ എ ഡി 800 ല്‍ ഒരു നാഗഗോത്രത്തെ മിക്കവാറും പരാജയപ്പെടുത്തിയിരിക്കാന്‍ സാധ്യതയുണ്ട്. ഇതുകഴിഞ്ഞ് കുറേക്കാലത്തിനു ശേഷം ബംഗാള്‍ ശിലാശാസനത്തിലും നാഗന്മാരെപ്പറ്റിയുള്ള രണ്ടു പരാമര്‍ശങ്ങള്‍ നാം കാണുന്നു. മഹാമണ്ഡലിക ഈശ്വരഘോഷന്റെ രാംഗഞ്ച് രേഖ ധെക്കാരിയിലെ ഒരു ഘോഷനാഗ കുടുംബത്തെ നമുക്ക് പരിചയപ്പെടുത്തുന്നു; ഇത് എ ഡി 11 ആം ശതകമാണെന്ന് കരുതപ്പെടുന്നു. എ ഡി 12 ആം ശതകത്തില്‍ ഹരിവര്‍മദേവന്റെ മന്ത്രിയായിരുന്ന ഭട്ടഭവദേവന്റെ ഭുവനേശ്വരപ്രശസ്തിയും അദ്ദേഹം നാഗരാജാക്കന്മാരെ നശിപ്പിച്ചതിനെപ്പറ്റി പരാമര്‍ശിക്കുന്നു. രാമപാലന്‍, ഭവഭൂഷണസ ന്തതിയുടെ രാജ്യമായ ഉല്‍ക്കലം ആക്രമിച്ച് കീഴടക്കിയകാര്യം രാമചരിതത്തില്‍ പറയുന്നു; പക്ഷെ, ഇവിടെ നാഗന്മാരെയാണോ, ചന്ദ്രന്മാരെയാണോ, ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും, കൂടുതല്‍ സാധ്യത നാഗന്മാര്‍ക്കനുകൂലമാണ്; എന്തുകൊണ്ടെന്നാല്‍, അവരായിരുന്നു കൂടുതല്‍ പ്രശസ്തര്‍.

എ ഡി പത്തും പന്ത്രണ്ടും ശതാബ്ദങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലാണ്, സെന്ദ്രക അഥവാ സിന്ദ്ര, അഥവാ ചന്ദ്രിക കുടുംബത്തിന്റെ ( ഇവര്‍ ഭോഗവതിയുടേയും നാഗവംശിയുടേയും അധിപന്മാരെന്ന് സ്വയം വിളിച്ചിരുന്നു) വിവിധ ശാഖകല്‍, മധ്യേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, വിശേഷിച്ചും, ബസ്തറിലേക്ക്, ക്രമേണ വ്യാപിച്ചത്. എ ഡി പത്താം ശതകത്തിലെ ബീഗറിലെ നാഗരത്തന്മാരും പ്രത്യക്ഷപ്പെടുന്നു. അവര്‍ പശ്ചിമഗംഗയിലെ രാജാവായ എരയപ്പനുവേണ്ടി വീരമഹേന്ദ്രരാജാവിനെതിരായി പോരാടിയെന്നും ഒരു പോരാട്ടത്തില്‍ ധീരതക്ക് പ്രശസ്തിയാര്‍ജിച്ചുവെന്നും അതില്‍ പറയുന്നു. നവശശാങ്കചരിതത്തിന്റെ തെളിവ് സ്വീകരിക്കുന്നപക്ഷം, ഏത് നാഗരാജാവിന്റെ പുത്രിയായ ശശിപ്രഭയെയാണോ, സിന്ധുരാജ പരാമരന് വിവാഹംചെയ്ത് കൊടുത്തത്, ആ രാജാവും മിക്കവാറും ഈ കാലഘട്ടത്തില്‍, നര്‍മദാതീരത്ത് രത്‌നാവതിയില്‍ ഭരണം നടത്തുകയായിരുന്നിരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ