(ഡോ. അംബേഡ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 10. പേജ് 142)
പിന്നോക്കക്കാരുടെ വാദഗതി അംഗീകരിച്ചിരുന്നുവെങ്കില്‍ അധകൃതവര്ഗക്കാരുടെ എണ്ണം അസാധാരണമായ അളവില്‍ വര്‍ധിക്കുമായിരുന്നു. എന്നാല്‍ അവര്‍ക്ക് അസ്പൃശ്യരില്നിന്നോ ഉപരിജാതിക്കാരായ ഹിന്ദുക്കളില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. അധകൃതവര്ഗക്കാരുടെ അംഗസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ നീക്കത്തില്‍ ഹിന്ദുക്കള്‍ എതിരായിരുന്നു. യഥാര്‍ത്ഥത്തില്‍ അസ്പൃശ്യരല്ലാത്ത ആളുകളെ തങ്ങളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ അസ്പൃശ്യരും തയാറല്ലായിരുന്നു. സ്പൃശ്യഹിന്ദുക്കളെ പുരോഗതിപ്രാപിച്ചവരെന്നും പിന്നോക്കക്കാരെന്നും വിഭജിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേകം പ്രാതിനിധ്യം ആവശ്യപ്പെടുക എന്നതായിരുന്നു